Wednesday, 17 December 2014

ഭൂമി എന്ന മാതാവും അന്തരീക്ഷം എന്ന കന്യകയും


ഇരുണ്ട നിറം ബ്രഷുകൊണ്ട് ചാലിച്ചെടുക്കുമ്പോള്‍ കവിത ക്യാന്‍വാസിലേക്ക് ഒന്നുകൂടി നോക്കി. പെയ്യാന്‍ വെമ്പുന്ന മേഘങ്ങളുമായി കറുത്തിരുണ്ട ആകാശമായിരുന്നു അത്. കാറും കോളും നിറഞ്ഞ ആകാശം.! ഭൂമിയിലൂടെ ഒരു വന്‍നദി കരകവിഞ്ഞൊഴുകുന്നുണ്ടായിരുന്നു.

എന്തിനാണ് അന്തരീക്ഷം ഇത്രയും "വെറ്റ്" ആയിട്ടിരിക്കുന്നത്??

കവിത ഓര്‍ക്കാതിരുന്നില്ല.

അതിനു പുറകിലൊരു കാരണമുണ്ടായിരുന്നു; കഥയുണ്ടായിരുന്നു.

ഭൂമിയ്ക്ക് എന്നും ചിന്ത തന്‍റെ ഏക പെണ്‍തരിയായ അന്തരീക്ഷത്തെ കുറിച്ചായിരുന്നു. അവളില്‍ പൊടിയും പുകപടലങ്ങളും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അവളിൽ പടരുന്ന ചിരിവെയിലിന്‍റെ കാഠിന്യം കൂടിക്കൊണ്ടിരിക്കുകയാണെന്നോര്‍ക്കുമ്പോഴൊക്കെ ഭൂമി ആധിയില്‍ വെന്തു.

തന്‍റെ സ്വപ്നങ്ങളുടെ പൂക്കള്‍ കരിഞ്ഞുണങ്ങുമോ..??

ആഗ്രഹത്തിന്‍റെ പുഴകൾ വറ്റിപ്പോകുമോ??

മോഹസാഫല്യത്തിന്‍റെ
ഫലങ്ങള്‍ തനിക്കുണ്ടാകില്ലേ...???

 നല്ല അടക്കത്തിലും ഒതുക്കത്തിലുമാണ് ഭൂമി മകളെ വളര്‍ത്തിയത്. കാരണം തൊട്ടടുത്ത് ശൂന്യാകാശം എന്നൊരു ഗന്ധര്‍വനുണ്ടായിരുന്നു.
ഏതൊന്നു ഭൂമി ഭയന്നുവോ അതുതന്നെ സംഭവിച്ചു.

അന്തരീക്ഷകന്യകയുടെ മനസ്സിന്‍റെ നേര്‍ത്ത ഓസോൺ പാളിയുടെ വിടവിലൂടെ ശൂന്യാകാശം തന്‍റെ അനുരാഗത്തിന്‍റെ അള്‍ട്രാവയലറ്റ് രശ്മികൾ കടത്തിവിട്ടു.അവള്‍ ശൂന്യാകാശത്തിനോട് അനുരാഗലോലുപയായി.
ഇതറിഞ്ഞ് ഭൂമി ക്ഷോഭിച്ചു.!

അവളിൽ അഗ്നിപർവ്വത സ്ഫോടനങ്ങളുണ്ടായി...!

 ഭൂകമ്പങ്ങളുണ്ടായി..!!

അമ്മയുടെ വഴക്കുകേട്ട് അന്തരീക്ഷം ദുഃഖിതയായി. അവളുടെ കൂനിക്കൂടിയുള്ള ഇരിപ്പുകണ്ട് അച്ഛനായ സൂര്യൻ സമാധാനിപ്പിച്ചു.

"പോട്ടെ... സാരമില്ല. എന്‍റെ കുട്ടി ഒരു അന്യമതക്കാരനെ സ്നേഹിക്കരുതായിരുന്നു."

ആ വാക്കുകള്‍ കേട്ടപ്പോള്‍ അന്തരീക്ഷത്തിനു വീണ്ടും കരച്ചില്‍ വന്നു. അവളുടെ കരച്ചില്‍ കേട്ടുകൊണ്ടാണ് ചന്ദ്രന്‍ എത്തിയത്. അവന്‍ അകത്തേക്കു കടന്നു വരുമ്പോള്‍ സൂര്യൻ പുറത്തേക്ക് പോകുകയായിരുന്നു.

"ചെല്ല്, നിന്‍റെ കൂട്ടുകാരി വളരെ വിഷമിച്ചാണിരിക്കുന്നത്."!

ചന്ദ്രൻ പതിയെ കൂട്ടുകാരിയുടെ അരികിലെത്തി.

"എന്തുപറ്റി."?? അവന്‍ ആരാഞ്ഞു.

 മറുപടിയൊന്നും കിട്ടിയില്ല.ഭൂമിയിൽ നിന്നും അവന്‍ കാര്യങ്ങളെല്ലാം മനസ്സിലാക്കി.

"എന്താ നീയിങ്ങനെ?? എണീറ്റുവാ... നമുക്കു കളിക്കാം.." ചന്ദ്രൻ പറഞ്ഞുനോക്കി.

"നീ പൊയ്ക്കോ... ചെറുക്കാ.. കളിക്കാന്‍ ഞാനെന്താ കൊച്ചുകുട്ട്യോ..."?? അവള്‍ ചീറി.

 ചന്ദ്രന് വിഷമവും അമ്പരപ്പുമുണ്ടായി.!

 ഇന്നലെക്കൂടി അവളായിരുന്നു, 'വാ കളിക്കാം' എന്നു പറഞ്ഞിരുന്നത്.
ദിവസവും ചന്ദ്രൻ കളിക്കാന്‍ വരുമ്പോഴേക്കും സൂര്യൻ കടലിൽ പോയിട്ടുണ്ടാകും.. അപ്പോള്‍ മുതൽ ഭൂമി ഭീതിയും സംഭ്രമവും കൊണ്ട് കൂനിക്കൂടിയിരിക്കും. അച്ഛൻ കടലില്‍ പോയാല്‍ അന്തരീക്ഷത്തിന്‍റെ മുഖവും മങ്ങും. പക്ഷേ ചന്ദ്രൻ വന്നാല്‍ അവളുടെ മുഖം തെളിയും.!!

ചില ദിവസങ്ങളില്‍ ചന്ദ്രൻ വരുമ്പോൾ സിന്ദൂരച്ചെപ്പും കൊണ്ട് വരും. അവളതിനു വേണ്ടി തട്ടിപ്പറിക്കുമ്പോള്‍ ചെപ്പ് തുറന്ന് അവിടം മുഴുവനും സിന്ദൂരം പരക്കും.! പോകാനൊരുങ്ങി നില്‍ക്കുന്ന സൂര്യനും സിന്ദൂരം കൊണ്ട് നിറയും. മകളുടെ കുസൃതിയില്‍ അയാൾ എന്നും പുഞ്ചിരിക്കാറേയുള്ളൂ.

പിന്നെ സൂര്യൻ തിരികെ വരുവോളം അവർ കളിക്കും. ആ അവളാണ് ഇന്നിങ്ങനെ....

ചന്ദ്രന് അവളെക്കുറിച്ചോര്‍ത്തപ്പോള്‍ വിഷമം തോന്നി. ചന്ദ്രൻ മൂകനായി ഒരു ഭാഗത്തേക്ക് ഒതുങ്ങിയിരുന്നു.

 അന്തരീക്ഷത്തിന്‍റെ മുഖം തെളിഞ്ഞിട്ടില്ലായിരുന്നു. ഭൂമി വഴക്കു പറയുവാനും അന്തരീക്ഷം കരയാനും തുടങ്ങി..

 ഇടിയും മിന്നലും പേമാരിയും...!!

ചന്ദ്രൻ അത് സഹിക്കാന്‍ വയ്യാതെ അവിടെ നിന്ന് എഴുന്നേറ്റുപോയി.

പെരുമഴയായി അന്തരീക്ഷം കരഞ്ഞുകൊണ്ടേയിരുന്നു...

"ഉണ്ണാന്‍ വരൂ.."

വാതില്‍ക്കല്‍ അമ്മയുടെ സ്വരം കേട്ടാണ് കവിത ചിന്തയില്‍ നിന്നുണര്‍ന്നത്.

താനിത്ര നേരം ഏതു സ്വപ്നലോകത്തായിരുന്നു..?!!! അവള്‍ ആശ്ചര്യപ്പെട്ടു.

വാള്‍ക്ലോക്കിലെ കിളി 10 പ്രാവശ്യം ചിലച്ചു. അപ്പോഴാണ് അവള്‍ക്ക് സമയത്തെക്കുറിച്ച് ബോധമുണ്ടായത്.
ഭൂമിയിലെ കരകവിഞ്ഞൊഴുകുന്ന നദിയുടെ അവസാന മിനുക്കു പണിയും തീര്‍ത്ത് അവള്‍ എണീറ്റു. ഡൈനിംങ് ഹാളിലേക്കുള്ള സ്റ്റെയര്‍കേയ്സിറങ്ങുമ്പോള്‍ തന്‍റെ ചിത്രത്തിലേതെന്ന പോലെ ആ വീടിനു പുറത്തും പേമാരി തകര്‍ക്കുകയാണെന്ന് അപ്പോഴുണ്ടായ ഒരു ഇടിമുഴക്കം അവളെ അറിയിച്ചു.!!
                              *********            

പിന്നാമ്പുറം: പ്ലസ്ടു പഠനകാലത്ത് ആണ് ഇതെഴുതിയത്. ആരും കാണാതെ നോട്ടുപുസ്തകത്തിന്‍റെ താളുകളിൽ ഉറങ്ങിക്കിടക്കുന്നവയിലൊന്ന്.

ചിത്രങ്ങള്‍ക്ക് കടപ്പാട്:-,ഗൂഗിൾ

7 comments:

 1. 16 comments:

  abdul shukkoor k.tWed Dec 17, 04:25:00 pm
  ishtam rachana...aashamsakal

  ReplyDelete
  Replies

  കല്ലോലിനിFri Dec 19, 02:14:00 pm
  പ്രിയ Abdul shukkoor k.t
  കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.
  അഭിപ്രായം അറിയിച്ചതില്‍ നന്ദി പറയുന്നു.
  ഇനിയും വരണമെന്ന് അഭ്യർത്ഥിക്കുന്നു.

  Delete
  Reply

  ajithWed Dec 17, 08:08:00 pm
  സ്വപ്നലോകത്തിലെ ബാലഭാസ്കരി!! കഥ കൊള്ളാവേ

  ReplyDelete
  Replies

  കല്ലോലിനിFri Dec 19, 02:20:00 pm
  Ajith sir
  ദിവാസ്വപ്നം കാണാൻ നല്ല രസമല്ലേ....
  ഇനിയും വരണേ... ( ക്ഷണിച്ചില്ലെങ്കിലും വരുമെന്നറിയാം... ന്നാലും...)
  നന്ദിയും സ്നേഹവും..

  Delete
  Reply

  BipinFri Dec 19, 12:47:00 pm
  ഇടയ്ക്കിടെ കല്ലോലിനി അപ്രത്യക്ഷമാകുന്നു. സരസ്വതി നദിയെ പോലെയാണോ ? കുന്നിൻ ചരുവിലൂടെ ഒക്കെ ഒഴുകുമ്പോൾ കാഴ്ചയിൽ നിന്നും മറയുന്നതാകാം. ഇതാ വീണ്ടും പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നു.

  പ്ലസ് റ്റു ക്കാരി കുസൃതി ഇന്നൊരു ഒത്ത പെണ്‍കുട്ടിയാണ്. അവളെ നോട്ടു പുസ്തകത്താളിൽ നിന്നും ഉണർത്തിക്കൊണ്ടു വരുമ്പോൾ അതിനനുസരിച്ചുള്ള ഒരുക്കവും കുപ്പായവും നൽകിയിരുന്നെങ്കിൽ മനോഹരി ആയിരുന്നേനെ.

  ReplyDelete
  Replies

  കല്ലോലിനിFri Dec 19, 02:27:00 pm
  Bipin sir,
  ആ പ്ലസ്ടുകാരിയേക്കാള്‍ ഒട്ടുംമെച്ചപ്പെട്ടിട്ടില്ല എന്‍റെ എഴുത്ത് എന്നാണെനിക്കു തോന്നിയിട്ടുള്ളത്. ഇപ്പോഴാണെങ്കില്‍ അന്നത്തെ അത്ര തന്നെ എഴുതാൻ കഴിയുമോ എന്നൊരാശങ്കയും ആത്മവിശ്വാസക്കുറവുമുണ്ട്.
  പിന്നെ അപ്രത്യക്ഷമാകുന്നതും പ്രത്യക്ഷമാകുന്നതും എങ്ങനെയെന്നറിയില്ല്യാട്ടോ..

  Delete
  Reply

  ഡോ. പി. മാലങ്കോട്Tue Dec 23, 11:44:00 am
  Nalla bhaavana.
  Aasamsakal.

  ReplyDelete
  Replies

  കല്ലോലിനിSat Feb 14, 09:29:00 pm
  Thank you verymuch DoctorG...

  Delete
  Reply

  ബൈജു മണിയങ്കാലMon Dec 29, 04:07:00 pm
  ശൂന്യാകാശം എന്നൊരു ഗന്ധർവൻ..ഭൂമിയിലെ കരകവിഞ്ഞൊഴുകുന്ന നദിയുടെ അവസാന മിനുക്കു പണിയും ഭാവന മനോഹരം

  ReplyDelete
  Replies

  കല്ലോലിനിSat Feb 14, 09:27:00 pm
  ഭാവനയുടെ കാര്യത്തില്‍ താങ്കളുടെ ഏഴയലത്ത് വരില്ല ഞാൻ..... എങ്കിലും.. സന്തോഷം... വളരെ വളരെ...

  Delete
  Reply

  Geetha OmanakuttanWed Jan 07, 02:54:00 pm
  നോട്ടുപുസ്തകതാളുകളിൽ ഒളിച്ചു വച്ചിരുന്ന കഥ കൊള്ളാല്ലോ കല്ലോലിനീ. ന്തേ ഇത്ര നാളും ഇതാരെയും കാണിക്കാഞ്ഞേ. ഇനിയും വരട്ടെ ഇതുപോലുള്ള കഥകൾ. ആശംസകൾ

  ReplyDelete
  Replies

  കല്ലോലിനിSat Feb 14, 09:23:00 pm
  ദേ.. ഇതു ഞാനെഴുതിയതാ.... എന്നു പറഞ്ഞ് ആര്‍ക്കെങ്കിലും കാണിച്ചുകൊടുക്കാനുള്ള വിമുഖത കൊണ്ട്...

  Delete
  Reply

  ബിലാത്തിപട്ടണം Muralee MukundanThu Jan 08, 05:55:00 pm
  ‘പ്ലസ്സ് ടു‘ കാലത്തെഴുതിയതാണേൽ ഇക്കഥക്ക് എ പ്ലസ് തരുന്നൂ...!

  ReplyDelete
  Replies

  കല്ലോലിനിSat Feb 14, 09:16:00 pm
  താങ്ക്സ് പ്ലസ് താങ്ക്സ്....

  Delete
  Reply

  ശിഹാബുദ്ദീന്‍Fri Jan 09, 11:32:00 pm
  നല്ല ഭാവന,നല്ല അവതരണം,അതിലേറെ മനസ്സ് പിടിച്ചു പറ്റുന്ന വാക്കുകള്, എല്ലാം കൊണ്ടും ഇഷ്ട്ടം അറിയിക്കുകയാണ്. തുടരുക.., ആശംസകൾ.

  ReplyDelete
  Replies

  കല്ലോലിനിSat Feb 14, 09:15:00 pm
  നന്ദി... വീണ്ടും വരിക..!!

  Delete

  ReplyDelete
 2. നല്ല കഥ...പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് എഴുതിയതെങ്കിൽ വളരെ മികച്ചത് എന്ന് തന്നെ പറയേണ്ടി വരും....ആശംസകൾ...

  ReplyDelete
  Replies
  1. സംഗീത്, വളരെ നന്ദി...

   Delete
 3. ഹാവൂൂ.ആ പ്ലസ്റ്റുക്കാരിയോട്‌ അസൂയ തോന്നുവാണല്ലോ.

  ReplyDelete
 4. അസൂയക്കൊന്നും വകുപ്പില്ല സുഹൃത്തേ... ഇപ്പോഴിമ്മാതിരിയൊക്കെ എഴുതുവാനാകുമോയെന്തോ...??? ..നിക്ക്ന്നെ സംശ്യാ....

  ReplyDelete
 5. വാക്കുകളുടെ വര്‍ണ്ണവിസ്മയം......കൊണ്ട് മഴവില്ല് രചിച്ച ഭാവന.....ആശംസകൾ

  ReplyDelete
  Replies
  1. വിനോദേട്ടാ...
   ഈ ആശംസാവചനങ്ങള്‍ക്കൊരായിരം കൃതജ്ഞതയുടെ പൂച്ചെണ്ടുകള്‍!!

   Delete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......