Tuesday, 9 December 2014

സേഫ്റ്റി പിന്‍


അവളുടെ അഭാവത്തില്‍
ഊര്‍ന്നു വീഴുന്നൊരെന്‍
 ദുപ്പട്ടയെ തോളിലേക്കെറി-
ഞ്ഞെറിഞ്ഞെന്‍റെ കൈകഴക്കും.!

അവളുടെ അഭാവത്തിൽ
സാരിയെങ്ങാനുമടര്‍ന്ന്
മൂടി വ ച്ചോരു നഗ്നമേനി
പ്രദര്‍ശിപ്പിക്കപ്പെട്ടാലോ-
യെന്ന് ഞാൻ ഭയക്കും.!

അവളുടെ അഭാവത്തില്‍
തിരക്കുള്ള ബസ്സിനുള്ളില്‍
ചാഞ്ഞുവരുന്ന പുരുഷനെ
അകറ്റിനിര്‍ത്താനായുധ-
മില്ലെന്ന് ഞാൻ പകയ്ക്കും.!

എത്ര  സൂക്ഷിച്ചു  വച്ചെന്നാലും,
ആവശ്യംവരും നേരത്താരാരും
കാണാതെയൊളിച്ചിരിക്കുമൊരു-
മായാജാലക്കാരിയിവള്‍
മഹിളകള്‍ക്ക് പ്രിയകൂട്ടുകാരി.!

6 comments:

  1. 7 comments:

    ഡോ. പി. മാലങ്കോട്Tue Dec 09, 04:57:00 pm
    അവളുടെ അഭാവത്തില്‍
    തിരക്കുള്ള ബസ്സിനുള്ളില്‍
    ചാഞ്ഞുവരുന്ന പുരുഷനെ
    അകറ്റിനിര്‍ത്താനായുധ-
    മില്ലെന്ന് ഞാൻ പകയ്ക്കും.! Nalla aayudhum. ha ha Keep it up.

    ReplyDelete
    Replies

    കല്ലോലിനിFri Dec 12, 09:37:00 pm
    സ്കൂൾ പഠനകാലത്ത് ആണ് ഇത്തരം ശല്യക്കാരെ നേരിടേണ്ടി വന്നിട്ടുള്ളത്. എനിക്കു തോന്നുന്നു ഇപ്പോഴും സ്കൂൾ കുട്ടികൾക്ക് നേരെ ഇത്തരം ശല്യങ്ങള്‍ ഇപ്പോഴുമുണ്ടെന്ന്. പ്രിയ ഡോക്ടർ സര്‍ ആയുധം ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.. നന്ദി പ്രത്യേകം.!!

    Delete
    Reply

    BipinTue Dec 09, 10:47:00 pm
    എല്ലാം സുന്ദരമായി പ്രദർശിപ്പിച്ച് ഒളിപ്പിയ്ക്കാൻ കൂട്ടു നിൽക്കുന്ന ആ കൂട്ടുകാരിയെ ആണല്ലോ ഋതു നിർദയം ഉപയോഗിയ്ക്കുന്നത് പുരുഷനെതിരെ .

    ReplyDelete
    Replies

    കല്ലോലിനിFri Dec 12, 09:32:00 pm
    നിവൃത്തികേടുകൊണ്ടാണങ്ങനെ വേണ്ടിവരുന്നത് ബിപിൻ സര്‍. വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി...
    വീണ്ടും വരൂ...

    Delete
    Reply

    Geetha OmanakuttanSun Dec 14, 11:27:00 pm
    കല്ലോലിനിയുടെ കഥ വായിക്കാൻ വന്നതാണ്‌. പുതിയ ഒരാളെക്കൂടി പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം.ചെറിയ ഒരു പിന്നിനെപറ്റി വളരെ മനോഹരമായ വരികളിൽ എഴുതിയിരിക്കുന്നു. ഇനിയും നല്ല നല്ല കവിതകൾ എഴുതുവാൻ ദൈവം അനുഗ്രഹിക്കട്ടെ.ആശംസകൾ

    ReplyDelete

    Mohammed kutty IrimbiliyamMon Dec 15, 08:05:00 pm
    നല്ലൊരു 'ആയുധ'മാണ് ...വേറിട്ട ആശയവും !അഭിനന്ദനങ്ങള്‍...!!

    ReplyDelete

    ബിലാത്തിപട്ടണം Muralee MukundanThu Jan 08, 06:08:00 pm
    യെസ്..പിൻ ഇറ്റ്...!

    ReplyDelete

    ReplyDelete
  2. എന്റെ പൊന്നോ.
    ഒരു പിന്നിൽ നിന്നും കവിതയോ????

    ReplyDelete
  3. ഇത്രയും പൊക്കല്ലേ... ഞാൻ അഹങ്കാരം മൂത്ത് മൂത്ത് കൊപ്രയായിപ്പോകും... ഹ ഹ ഹാ...

    ReplyDelete
  4. ആശയം ഗംഭിരം ആശാത്തിയും........

    ReplyDelete
    Replies
    1. ആശാത്തി പുലിയല്ലേ.... :-P

      Delete
  5. പിന്നിൽ നിന്നും ഇനി ഒരു പുള്ളിയിലേക്കും നീങ്ങാം.....
    അത്രക്ക് മനോഹരം...

    ReplyDelete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......