Friday 12 December 2014

കല്ലോലിനി

ഋതു എന്ന പേര് വ്യാപകമായി ഉപയോഗിച്ചു കാണുന്നതിനാല്‍ "കല്ലോലിനി" എന്ന ബ്ലോഗര്‍ നാമത്തിലേക്ക് ഞാൻ മാറിയിരിക്കുന്നു.
ഒപ്പം ബ്ലോഗിലും ചില അഴിച്ചുപണികള്‍ നടത്തിയിട്ടുണ്ട്.
 പ്രിയ സുഹൃത്തുക്കള്‍ സഹകരിക്കുമല്ലോ.
ഒരു പുതിയ ബ്ലോഗറുടെ ആക്രാന്തപ്രവര്‍ത്തികളായി ഇതിനെ കണ്ട് ക്ഷമിക്കണമെന്നും ഇനി മുതല്‍ പുതിയ നാമത്തിലേ പ്രത്യക്ഷപ്പെടുകയുള്ളു എന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

                                        എന്ന്,

                                       സ്നേഹത്തോടെ
                                                      കല്ലോലിനി.

15 comments:

  1. തുടരുക !!! എല്ലാ ആശംസകളും,,

    ReplyDelete
  2. സന്തോഷം..! നന്ദി ഫൈസലിക്കാ..

    ReplyDelete
  3. പേര് മാറ്റിയത് ഗസറ്റില്‍ പരസ്യപ്പെടുത്തിയിരുന്നോ? എങ്കിലേ നിയമസാധുതയുള്ളു കേട്ടോ. :) :)

    ആശംസകള്‍

    ReplyDelete
    Replies
    1. വന്നു അല്ലെ.!
      എത്ര സന്തോഷമായെന്നോ എനിക്ക്. എന്നെങ്കിലുമൊരിക്കല്‍ എന്‍റെ ബ്ലോഗിന്‍റെ പടികടന്ന് വരുമെന്ന് ഞാൻ പ്രതീക്ഷ വച്ചത് രണ്ടു പേരിൽ മാത്രമാണ്. ഈ ബ്ലോഗുലകത്തിലെ ആരെയും കൈവിടാതെ തൊട്ടുതലോടിക്കടന്നു പോകുന്ന രണ്ടു ബഹുമാന്യ ഹൃദയങ്ങള്‍... അജിത് സാറും സി. വി. തങ്കപ്പന്‍ സാറും. ആരാദ്യം എത്തുമെന്ന സംശയം ഇപ്പോള്‍ തീര്‍ന്നു..
      സ്വന്തത്തില്‍ ഞാൻ വന്നിരുന്നു.. ഒരു മഞ്ഞമന്ദാരം വിരിഞ്ഞു നില്‍ക്കുന്നതും കണ്ടു.. എ സിയുടേത് പോരാഞ്ഞ് എന്‍റെ വക കുറച്ച് വെള്ളവുമൊഴിച്ചിട്ടുണ്ട്... ഇനിയും വരാട്ട്വോ..
      പേര് ബ്ലോഗുലകത്തില്‍ മാത്രേ പരസ്യപ്പെടുത്തീട്ട്ള്ളൂ.....

      Delete
  4. വെറുതെയല്ല ചില പോസ്റ്റ്‌ ഒക്കെ റീഡിംഗ് ലിസ്റ്റിൽ വന്നിട്ട് ക്ലിക്ക് ചെയ്യുമ്പോ ബ്ലോഗ്‌ നോട് ഫൌണ്ട് ആ കാണിക്കുന്നേ.. URL മാറി അല്ലേ..

    ReplyDelete
    Replies
    1. അങ്ങനെയും ഒരു പ്രശ്നമുണ്ടല്ലേ... എന്തൊക്കെ പ്രശ്നമുണ്ടാകുമെന്ന് ചെറിയൊരു സേര്‍ച്ചൊക്കെ നടത്തിയിരുന്നു... ങും... ഇനിയും കുറെ പഠിക്കാനുണ്ട്... വന്നതില്‍ സന്തോഷം കുഞ്ഞുറുമ്പേ....

      Delete
  5. ദിവ്യ- കല്ലോലിനി ....എന്‍റെയും അകമഴിഞ്ഞ പിന്തുണകള്‍ ..ആശംസകള്‍ !

    ReplyDelete
    Replies
    1. മാഷേ... നന്ദി... സ്നേഹം സന്തോഷം!!

      Delete
  6. അങ്ങിനെ ഋതു മതിയായി കല്ലോലിനി ആയി. അത് കളകളാരവം മുഴക്കി ഒഴുകട്ടെ. ഗന്ധർവക്ഷേത്രത്തിലെ പാട്ടും നീലക്കണ്ണുകളിലെ പാട്ടും ഓർമ വരുന്നു. കല്ലോലിനി എന്ന് കേൾക്കുമ്പോൾ തന്നെ ഒരു കവിത ഒഴുകി വരുന്ന പ്രതീതി.

    ReplyDelete
  7. ഹ ഹ ഹാ... രണ്ടര്‍ത്ഥത്തിലെടുക്കാവുന്ന ആ വാചകം ഇഷ്ടപ്പെട്ടു ബിപിൻ സര്‍...
    പിന്നെ.. ആ പ്രതീതി തന്നെയാണ് എന്നെയുമാകര്‍ഷിച്ചത്..

    ReplyDelete
  8. ഋതുമാറ്റം നടന്നു അല്ലേ..
    നാട്ടിലില്ലാത്തോണ്ട് ഇതറിഞ്ഞില്ലാ കേട്ടൊ
    കല്ലോലിനി

    ReplyDelete
  9. മൂന്ന് ബ്ലോഗിണിമാർ!!!!!!
    മനസ്വിനി.
    പ്രവാഹിനി.
    കല്ലോലിനി

    ReplyDelete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......