അക്ഷരത്തൈകളെ വളര്‍ത്താന്‍
വായന കഴിഞ്ഞാല്‍പ്പിന്നെ-
വിഷാദത്തോളം നല്ലൊരു-
വളമില്ല വേറെ.!
ഏറിയാലമൃതും വിഷമെന്നപോലെ-
യിതും കരിയിച്ചുകളയും
ചിന്തയുടെ വിത്തുകളെ;
എന്തിന്,
പ്രതീക്ഷയുടെ ഒരു കതിരു പോലും-
വിളയാത്തവണ്ണം നശിപ്പിക്കും
നമ്മുടെ പ്രജ്ഞയെത്തന്നെയും.!!
അതിനാല്‍,
അക്ഷരങ്ങളില്‍ പുരട്ടാന്‍ മാത്രം
മനസ്സിലിത്തിരി വിഷാദം
നേര്‍പ്പിച്ചു വയ്ക്കുക.!!
✳✳✳
വായന കഴിഞ്ഞാല്‍പ്പിന്നെ-
വിഷാദത്തോളം നല്ലൊരു-
വളമില്ല വേറെ.!
ഏറിയാലമൃതും വിഷമെന്നപോലെ-
യിതും കരിയിച്ചുകളയും
ചിന്തയുടെ വിത്തുകളെ;
എന്തിന്,
പ്രതീക്ഷയുടെ ഒരു കതിരു പോലും-
വിളയാത്തവണ്ണം നശിപ്പിക്കും
നമ്മുടെ പ്രജ്ഞയെത്തന്നെയും.!!
അതിനാല്‍,
അക്ഷരങ്ങളില്‍ പുരട്ടാന്‍ മാത്രം
മനസ്സിലിത്തിരി വിഷാദം
നേര്‍പ്പിച്ചു വയ്ക്കുക.!!
✳✳✳
9 comments:
ReplyDeleteഫൈസല്‍ ബാബുTue Dec 02, 12:44:00 am
എന്തോ എനിക്ക് അങ്ങിനെ തോന്നുന്നില്ല കേട്ടോ :)
ReplyDelete
Replies
ഋതുTue Dec 02, 03:30:00 pm
ആദ്യത്തെ കാര്യമോ രണ്ടാമത്തേതോ...??
Delete
ഋതുMon Dec 08, 08:17:00 pm
വന്നതിനും വായിച്ചതിനും നന്ദി പ്രത്യേകം...
Delete
Reply
SASIKUMARTue Dec 02, 03:17:00 pm
കറിയുപ്പുപോലെ പാകത്തിന് ഒരു നുള്ളു വിഷാദം അല്ലേ ? ശരിയാണ്.
ReplyDelete
Replies
ഋതുTue Dec 02, 03:41:00 pm
ശശികുമാർ സര്‍, അത്രേ ഞാനും ഉദ്ദേശിച്ചുള്ളൂ...
നന്ദി... വീണ്ടും സന്ധിക്കും വരൈക്കും വണക്കം...
Delete
Reply
ഡോ. പി. മാലങ്കോട്Sun Dec 07, 09:23:00 pm
:)
ReplyDelete
Replies
ഋതുMon Dec 08, 08:18:00 pm
സന്തോഷം ഡോക്ടർ...
Delete
Reply
BipinTue Dec 09, 10:39:00 pm
പ്രണയം അതു മൂന്നമത്തേത്. മൂന്നും 17:17:17 അനുപാതത്തിൽ ചേർക്കുക.
ReplyDelete
ബിലാത്തിപട്ടണം Muralee MukundanThu Jan 08, 06:00:00 pm
അതിനാല്‍,
അക്ഷരങ്ങളില്‍ പുരട്ടാന്‍ മാത്രം
മനസ്സിലിത്തിരി വിഷാദം
നേര്‍പ്പിച്ചു വയ്ക്കുക.!!
ReplyDelete
ഹോ.
ReplyDeleteഅതത്ര ശരിയായ കാര്യമല്ലാ.
ഏതാണ് ശരിയല്ലാത്തതെന്നറിഞ്ഞിരുന്നെങ്കില്‍.....
ReplyDeleteകവയിത്രികളുടെ മുഖമുദ്ര വിഷാദമാണെന്ന് ഇന്നലെ ഒരു ബ്ലോഗിൽ വായിച്ചു.ലിങ്ക് നോക്കിയിട്ട് കാണുന്നില്ല.
ReplyDeleteവിഷാദം കൊണ്ട് കവിതകൾക്ക് പുഷ്ടി കൊടുക്കാം.പക്ഷേ മറ്റു സാഹിത്യവിഭാഗങ്ങൾക്ക് അതിന്റെ ആവശ്യമുണ്ടോ??.
കലയുടെ ഏത് മേഖലയിലും വിഷാദം കൊണ്ട് ശില്പങ്ങള്‍ രചിച്ചവരുണ്ട് സുധീ...
Deleteബിഥോവന്‍, ദസ്തയേവ്‌സ്കി എന്നീ രണ്ട് പേരുകളാണ് പെട്ടെന്നോര്‍മയില്‍ വരുന്നത്..