Sunday, 9 November 2014

ഉണ്ടക്കണ്ണി

ഒരായിരം പരിഭവങ്ങള്‍ കുത്തിനിറച്ചയെന്‍റെ


കൂര്‍ത്തനോട്ടങ്ങളെ നേരിടാനാകാതെ,

ഇനിയവയെങ്ങാനും

അന്തരാളങ്ങളിലേക്കിറങ്ങിച്ചെന്ന-

വിടെയൊളിപ്പിച്ചു വച്ചിരിക്കുന്ന

വികാരവിചാരങ്ങളെയൊക്കെയും കണ്ടു-

പിടിക്കുമോയെന്നൊരു സന്ദേഹത്തോടെ,

കരയുമ്പോളൊരുറവയായൊഴുകുകയും,

ചിരിക്കുമ്പോള്‍ ചുരുങ്ങിച്ചെറുതായിത്തിരി-

യില്ലാത്തൊരു നേര്‍രേഖപോലെയാകുകയും

ചെയ്യുന്ന മിഴികളെ നോക്കി,

എന്‍റെ പുഞ്ചിരിയിലേക്കൊരു മറു-

പുഞ്ചിരിയുടെ സ്നേഹമിറ്റിച്ചു-

കൊണ്ടവന്‍ വിളിച്ചു;  " ഉണ്ടക്കണ്ണി.!!! "
               
              ❇❇❇❇❇❇

4 comments:

  1. 10 comments:

    BipinMon Nov 10, 12:39:00 pm
    ആ ഒറ്റ വിളിയോടെ എല്ലാ പരിഭവങ്ങളും മാറി. അതാണ്‌ പ്രശ്നം.
    നല്ല കവിത.

    ReplyDelete
    Replies

    ഋതുMon Nov 10, 04:07:00 pm
    ഓരോ അഭിപ്രായങ്ങളും നല്‍കുന്ന ഊർജ്ജം ചെറുതല്ല...
    വളരെ നന്ദി സര്‍..

    Delete
    Reply

    റോസാപ്പൂക്കള്‍Tue Nov 11, 11:46:00 am
    ഉണ്ടക്കണ്ണി. ഇഷ്ടായി

    ReplyDelete
    Replies

    ഋതുTue Nov 11, 03:52:00 pm
    കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു... നന്ദി.

    Delete
    Reply

    ബിലാത്തിപട്ടണം Muralee MukundanWed Nov 12, 04:57:00 am
    ഉണ്ടക്കണ്ണിയല്ലെങ്കിലും
    ആ പുഞ്ചിരി ചാലിച്ച വിളിയിൽ വീണവൾ...!

    ReplyDelete
    Replies

    ഋതുThu Nov 13, 04:53:00 pm
    അങ്ങ് ബിലാത്തിയില്‍ നിന്നും ഇങ്ങ് കൊച്ചുകേരളത്തിലിരിക്കുന്ന ഈയുള്ളവളോട് രണ്ടു വാക്ക് ഉരിയാടിയതിനു മനസ്സുനിറഞ്ഞ നന്ദി....

    Delete
    Reply

    ഡോ. പി. മാലങ്കോട്Thu Nov 13, 03:30:00 pm
    ഉണ്ടക്കണ്ണി!

    I liked it.

    ReplyDelete
    Replies

    ഋതുThu Nov 13, 04:49:00 pm
    Thank you sir..
    സ്വാഗതം...

    Delete
    Reply

    SHAMSUDEEN THOPPILMon Nov 24, 02:04:00 pm
    Ashamsakal dear

    ReplyDelete
    Replies

    ഋതുMon Nov 24, 02:57:00 pm
    പോസ്റ്റുകൾ എല്ലാം വായിക്കാന്‍ കാണിച്ച നല്ല ഹൃദയത്തിനു നന്ദി. ഷംസൂ...
    ഇനിയും വരുമല്ലോ...

    Delete

    ReplyDelete
  2. ചിരി വന്നു.!!!കൂർത്ത നോട്ടി..

    ReplyDelete
  3. എനിക്കും ചിരി വന്നുപോയ്..... :-)

    ReplyDelete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......