തീരാവഴികളിലൂടെ നടന്ന് പാദങ്ങള്‍
തളരുമ്പോള്‍, ഇത്തിരി തണലേകാന്‍
ഇത്തിരി തെളിനീരേകാനുണ്ടായിരുന്ന
ആശ്രയങ്ങളെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു;
ഒടുവിലെനിക്ക് നിന്നെയും നഷ്ടപ്പെടും..
നേരും നെറിയും സ്നേഹവും മര്യാദയുമുള്ള,
മദയാനകളെപ്പോല്‍ അലറിപ്പാഞ്ഞുവരുന്ന-
ദുരന്തങ്ങളെ എതിരിടാന്‍ കരുത്തുള്ള,
മനുഷ്യനെ.!
ഭൂമിതന്‍ വിശാല ഹൃദയത്തിലേക്ക്
പിറന്നു വീഴുന്ന പിഞ്ചോമനകള്‍ക്ക്
വാത്സല്യപ്പാലും താരാട്ടിന്നമൃതുമേകാന്‍
ഇനിയീ ലോകത്ത് അമ്മമാരില്ലാതെയാകും.!
സ്നേഹവും കരുണയും വറ്റിവരണ്ട-
മനസ്സുകളിലേക്ക്, നന്മയുടെ കുളിരേകാന്‍,
ക്ഷമയും സഹനതയും കൊണ്ട് നനയ്ക്കാനുള്ള, പുതുമഴകളൊക്കെയും പെയ്യാതാവും.!
പ്രപഞ്ചത്തിന്‍ ഓരോ ചലനങ്ങളും
തൊട്ടറിഞ്ഞ് വിജയങ്ങളുടെ സുഗന്ധം പരത്താന്‍,
ഓരോ ദലമര്‍മരങ്ങളോടും കഥപറയാന്‍,
ജീവവായുവായിരുന്ന കാറ്റ് വീശാതാവും!
നഷ്ടങ്ങള്‍ കൊരുത്ത് മാലകളുണ്ടാക്കി-
സ്വയമലങ്കരിച്ച്, ആഘോഷങ്ങളോടൊപ്പം
അഹങ്കാരത്തോടെ, ലോകം അതിന്റെ- അന്ധതയിലേക്ക് വഴിനീങ്ങിക്കൊണ്ടേയിരിക്കും.!
തളരുമ്പോള്‍, ഇത്തിരി തണലേകാന്‍
ഇത്തിരി തെളിനീരേകാനുണ്ടായിരുന്ന
ആശ്രയങ്ങളെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു;
ഒടുവിലെനിക്ക് നിന്നെയും നഷ്ടപ്പെടും..
നേരും നെറിയും സ്നേഹവും മര്യാദയുമുള്ള,
മദയാനകളെപ്പോല്‍ അലറിപ്പാഞ്ഞുവരുന്ന-
ദുരന്തങ്ങളെ എതിരിടാന്‍ കരുത്തുള്ള,
മനുഷ്യനെ.!
ഭൂമിതന്‍ വിശാല ഹൃദയത്തിലേക്ക്
പിറന്നു വീഴുന്ന പിഞ്ചോമനകള്‍ക്ക്
വാത്സല്യപ്പാലും താരാട്ടിന്നമൃതുമേകാന്‍
ഇനിയീ ലോകത്ത് അമ്മമാരില്ലാതെയാകും.!
സ്നേഹവും കരുണയും വറ്റിവരണ്ട-
മനസ്സുകളിലേക്ക്, നന്മയുടെ കുളിരേകാന്‍,
ക്ഷമയും സഹനതയും കൊണ്ട് നനയ്ക്കാനുള്ള, പുതുമഴകളൊക്കെയും പെയ്യാതാവും.!
പ്രപഞ്ചത്തിന്‍ ഓരോ ചലനങ്ങളും
തൊട്ടറിഞ്ഞ് വിജയങ്ങളുടെ സുഗന്ധം പരത്താന്‍,
ഓരോ ദലമര്‍മരങ്ങളോടും കഥപറയാന്‍,
ജീവവായുവായിരുന്ന കാറ്റ് വീശാതാവും!
നഷ്ടങ്ങള്‍ കൊരുത്ത് മാലകളുണ്ടാക്കി-
സ്വയമലങ്കരിച്ച്, ആഘോഷങ്ങളോടൊപ്പം
അഹങ്കാരത്തോടെ, ലോകം അതിന്റെ- അന്ധതയിലേക്ക് വഴിനീങ്ങിക്കൊണ്ടേയിരിക്കും.!
13 comments:
ReplyDeleteചെറുത്*Tue Nov 04, 02:43:00 pm
വെർതെ പേടിപ്പിക്കാതെ. ഹും!
കോലം മാറുമ്പൊ കാലോം മാറൂലോ.
ReplyDelete
Replies
ഋതുWed Nov 05, 03:07:00 pm
ഓടിയെത്തിയതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.!
പിന്നൊരു കാര്യം.... രഹസ്സ്യാ....
..ന്താച്ചാ... ഞാനും പേടിച്ചന്നാ..എഴുതിയത്...
Delete
Reply
കൊച്ചു ഗോവിന്ദൻThu Nov 06, 11:35:00 am
അന്ന്, ശുദ്ധ വായു നിറച്ച സിലിണ്ടറുകൾ
തെരുവോരങ്ങളിൽ വില്പന കാത്തു കിടക്കും.
ReplyDelete
ഋതുFri Nov 07, 05:38:00 pm
വല്ല്യ അറിവുകളുള്ള കൊച്ചുഗോവിന്ദാ... നന്ദി.
അപ്പോള്‍ ശുദ്ധവായുവിനും പണം കൊടുക്കേണ്ടി വരും ല്ലേ.... :-(
ReplyDelete
ചന്തു നായർSat Nov 08, 02:29:00 pm
നഷ്ടങ്ങള്‍ കൊരുത്ത് മാലകളുണ്ടാക്കി-
സ്വയമലങ്കരിച്ച്, ആഘോഷങ്ങളോടൊപ്പം
അഹങ്കാരത്തോടെ, ലോകം അതിന്റെ- അന്ധതയിലേക്ക് വഴിനീങ്ങിക്കൊണ്ടേയിരിക്കും.!
ReplyDelete
Replies
ഋതുSun Nov 09, 09:45:00 am
അങ്ങയെപ്പോലെ വലിയ ഒരാള്‍ ഈ എളിയവളുടെ വരികള്‍ വായിക്കാനും അഭിപ്രായം കുറിക്കാനും കാണിച്ച മനസ്സാന്നിധ്യത്തിനു പ്രണാമം...
Delete
Reply
സുധീര്‍ദാസ്Sat Nov 08, 11:15:00 pm
അര്‍ത്ഥവത്തായ വരികള്‍
ReplyDelete
Replies
ഋതുSun Nov 09, 09:49:00 am
ആദ്യ കാഴ്ചയിലേ താങ്കളുടെ ബ്ലോഗിന്‍റെ ഫാനായിക്കഴിഞ്ഞു... ഞാന്‍... സമയം കിട്ടുന്നതിനനുസരിച്ച് പഴയ പോസ്റ്റുകളും വായിക്കണമെന്നാഗ്രഹിക്കുന്നു....
അഭിപ്രായത്തിനു നന്ദി പ്രത്യേകം..!!
Delete
Reply
അനശ്വരSat Nov 08, 11:35:00 pm
Nashtappedum enna thiricharivu nastappedaathirunnaal mattonum nashtappedaanilla....
ReplyDelete
Replies
ഋതുSun Nov 09, 09:56:00 am
പ്രിയ അനശ്വര.... അക്ഷരക്കണ്ണാടിയിലൂടെ നമുക്കിനിയും മുഖം നോക്കാം... നന്ദിയോടെയും സ്നേഹത്തോടെയും...
Delete
Reply
ബിലാത്തിപട്ടണം Muralee MukundanWed Nov 12, 04:59:00 am
ഭൂമിതന്‍ വിശാല ഹൃദയത്തിലേക്ക്
പിറന്നു വീഴുന്ന പിഞ്ചോമനകള്‍ക്ക്
വാത്സല്യപ്പാലും താരാട്ടിന്നമൃതുമേകാന്‍
ഇനിയീ ലോകത്ത് അമ്മമാരില്ലാതെയാകും.!
ReplyDelete
ഋതുThu Nov 13, 04:54:00 pm
അങ്ങനെയാവാതിരിക്കട്ടെ അല്ലേ....
ReplyDelete
SHAMSUDEEN THOPPILMon Nov 24, 02:05:00 pm
Ashamsakal dear
ReplyDelete
ആശ്രയങ്ങളെല്ലാം നഷ്ടപ്പെടും (നഷ്ടപ്പെടാം),
ReplyDeleteഇനിയീ ലോകത്ത് അമ്മമാരില്ലാതെയാകും.!
പുതുമഴകളൊക്കെയും പെയ്യാതാവും.!
ജീവവായുവായിരുന്ന കാറ്റ് വീശാതാവും!
ലോകം അതിന്റെ- അന്ധതയിലേക്ക് വഴിനീങ്ങിക്കൊണ്ടേയിരിക്കും.!
നഷ്ടങ്ങൾ മാത്രം ശ്രദ്ധിക്കാതെ വരാനുള്ള നേട്ടങ്ങളുടെ നന്മകൾക്കായി നമുക്ക് കാതോർത്തിരിക്കാം.!!!!!
നല്ല വരികൾ...ഇനിയും നല്ല നല്ല കവിതകൾ വരട്ടേ!!!!!
സുധീ... അഭിപ്രായത്തിനു വളരെ നന്ദി..
Deleteനേട്ടങ്ങള്‍ക്കു കാതോര്‍ക്കുമ്പോഴും നഷ്ടങ്ങളെപ്പറ്റി ഒരു കരുതലുണ്ടാകുന്നത് നല്ലതല്ലേ...??
ഇനിയും നന്നായി എഴുതാൻ ദൈവം എന്നോട് കനിയട്ടെ.!!
നല്ല അഭിപ്രായം എഴുതാൻ ദൈവം എന്നേയും!!!!!
Deleteആശ്രയവും.....നന്മയും നഷ്ടപ്പെടുന്നിടത്ത് നിന്നും ഇരുളു വിഴുങ്ങുന്ന ഈ ലോകത്തിനെ കുറിച്ച്.....നെടുവീര്‍പ്പോടെ വാക്ക് ശരങ്ങളാല്‍ പ്രതികരിച്ച കല്ലോല്ലിനിയുടെ തൂലികയ്ക്ക് ഭാവുകങ്ങള്‍ .....നേരുന്നു.....
ReplyDeleteപ്രിയ വിനോദ് കുട്ടത്ത്,
Deleteനന്ദി സഹോദരാ... നന്ദി.....
നന്നായിരിക്കുന്നു.. അശംസകൾ
ReplyDelete