Friday, 14 November 2014

മാന്യന്‍

ഇന്നലെയൊരു മാന്യന്‍
എന്നോടു ചോദിച്ചു;

"പാലക്കാട് പോരുന്നോ.."??

ഞാനപ്പോള്‍ മേല്‍പ്പാലത്തിലൂടെ
മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക്;

പിറകെ നടന്നയാള്‍ മുന്നേനടന്നിട്ട്
തിരിഞ്ഞു നോക്കാതെ മന്ത്രിച്ചു;

"പാലക്കാട് പോരുന്നോ.."??

പിന്നില്‍ നിന്നുകേട്ട മന്ത്രണം
ഫോണിനോടല്ല, എന്നോടുതന്നെ.!

കേട്ടതായ് നടിച്ചില്ല, ഞാനാ മന്ത്രവും
അശ്രദ്ധമായൊന്നയാളെ വീക്ഷിച്ചു;

കണ്ടാലൊരു മാന്യന്‍,
ഭംഗിയില്‍ ഇന്‍ചെയ്ത കള്ളിഷര്‍ട്ട്,
അലക്കിത്തേച്ച കറുത്തപാന്‍റ്.!

ഒരു തോളില്‍ തൂങ്ങുന്ന കറുത്ത-
ബാഗില്‍ മുഴച്ചു നില്‍ക്കുന്നൂ
ഉച്ചയൂണിനു കൊണ്ടുപോകുന്ന
ചോറുപാത്രം.!

മറുകയ്യിലെന്തോ തൂക്കിപ്പിടിച്ചതുമായ്
കുറെ മുന്നോട്ടു പോയയാള്‍ നിന്നു;
വിട്ടുകളയാത്ത പ്രതീക്ഷയോടെ,
ഭാരമിറക്കി വച്ചിട്ടെന്നെ നോക്കി.

കേട്ടതായ് നടിക്കാനോ,
ക്രുദ്ധമായ് നോക്കാനോ,
പ്രതികരണമത്രയും മറന്നുപോയ്,
എന്തെന്നാല്‍ ചിന്തകളപ്പോഴും
ചോറുപാത്രത്തിന്‍ മുഴപ്പി-
ലങ്ങനെയങ്ങനെയുടക്കി നിന്നൂ;

അതില്‍ ചോറുനിറച്ചൊരു
ശ്രീമതിയിലേക്കെന്‍റെ
ചിന്തകളങ്ങു നീണ്ടുപോയി, പിന്നെ

വസ്ത്രങ്ങള്‍ തേച്ചൊരാ
വളയിട്ട കൈകളും,
മിഠായി കാത്തിരിക്കും
കുഞ്ഞുമിഴിയിണകളുംതെളിഞ്ഞു;

എന്തിനാണിങ്ങനെയീ മനുഷ്യര്‍??

മഞ്ഞക്കണ്ണു കൊണ്ടല്ലാതെ
മറ്റൊരു പെണ്ണിനെ
കാണാനറിയാത്തവര്‍..

മാന്യതയ്ക്കുള്ളില്‍
കാപട്യമേന്തുമിവരും..
സദാചാര കേരളത്തിന്‍
ശേഷിപ്പുകൾ തന്നെ..!!


7 comments:

  1. 20 comments:

    ചെറുത്*Sat Nov 15, 11:29:00 am
    അതൊരു മാന്യൻ തന്നെയാണെന്ന് ചെറുത് പറയും.

    സൗഹൃദത്തിൻറെയും, ബന്ധങ്ങളുടേയും മുഖം മൂടികൾക്കുള്ളിൽ അവസരം പാർത്തിരിക്കുന്നവരുടെ ഇടയിൽ നമ്മളറിയാതെ പെട്ടുപോകുന്നതിനേക്കാൾ, ഇങ്ങനെ നേരിട്ട് വന്ന് പാലക്കാട്ടേക്ക് ലിഫ്റ്റ് ഓഫറീതത് ഒരർത്ഥത്തിൽ മാന്യതയല്ലെ? ങെ...അല്ലെ? 

    സൊഹാര്യം ((((( ചെറുതിന്നലെ പാലക്കാട്ടേക്ക് പോയിട്ടില്യ, റെയില്‌വേ സ്റ്റേഷനടുത്ത് പോലും പോയിട്ടില്യാട്ടാ, സത്യായിട്ടും!!)))

    ReplyDelete
    Replies

    ഋതുSat Nov 15, 01:59:00 pm
    അമ്മേ തല്ലിയാലുമുണ്ടല്ലോ രണ്ടു പക്ഷം...ല്ലേ.???

    Delete

    ചെറുത്*Sat Nov 15, 03:50:00 pm
    തീർച്ചയായും ഉണ്ട്, ശതമാനം വളരെ കുറവാണെങ്കിലും!

    Delete
    Reply

    Mohammed kutty IrimbiliyamSun Nov 16, 04:49:00 pm
    'മാന്യന്മാ'രാണല്ലോ നാടു ഭരിക്കുന്നതും.....'യഥാരാജ: തഥാ പ്രജ:' എന്നു ചേര്‍ത്തു വായിക്കാം.ആശംസകളോടെ .....

    ReplyDelete
    Replies

    ഋതുSun Nov 16, 08:59:00 pm
    വായനയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി മാഷെ.! മലയാളത്തിനോടും എഴുത്തിനോടുമുള്ള ഇഷ്ടം കൊണ്ടാണ് ഈ സാഹസമൊക്കെ.!
    പിന്നെ കവിതയിലെ വിഷയം.. ഒറ്റക്കു സഞ്ചരിക്കേണ്ടി വരുന്ന പെണ്‍കുട്ടികള്‍ക്കിത് സ്ഥിരം അനുഭവമാണ്.!! കുറെ നല്ല ചെറുപ്പക്കാർ നമ്മുടെ നാട്ടിലുണ്ട്... പക്ഷേ ഇത്തരക്കാര്‍ക്കിടയില്‍ നല്ലയാളുകളുടെ പ്രഭ മങ്ങിപ്പോകുന്നു...

    Delete
    Reply

    ബൈജു മണിയങ്കാലSun Nov 16, 09:43:00 pm
    എന്തായാലും കവിത അനുഭവത്തിലൂടെ ഇഷ്ടായി അതിലൂടെ പറയാൻ ശ്രമിക്കുന്ന നോവും

    ReplyDelete
    Replies

    ഋതുMon Nov 17, 02:29:00 pm
    നന്ദിയും സന്തോഷവും...

    Delete
    Reply

    EchmukuttyWed Nov 19, 10:32:00 am
    കവിത ഇഷ്ടമായി... വാക്കുകളും അവ പകരുന്ന അസ്വസ്ഥതയും വളരെ നന്നായി..കൂടുതല്‍ എഴുതുമല്ലോ... സ്നേഹം മാത്രം..

    ReplyDelete

    ഋതുWed Nov 19, 04:08:00 pm
    വളരെ സന്തോഷം.... ചേച്ചീ... ഇവിടെ വന്നതിന്... കൂടുതൽ എഴുതണമെന്നുതന്നെയാണ് ആശ.!!
    എഴുത്ത് നന്നാവുമോയെന്നാണ് ആശങ്ക.!!
    ആ സ്നേഹമത്രയും ഞാനെന്‍റെ ഹൃദയത്തില്‍ സ്വീകരിക്കുന്നതാണ്.!!

    ReplyDelete

    ഡോ. പി. മാലങ്കോട്Wed Nov 19, 05:39:00 pm
    Nannaayirikkunnu. Best wishes.

    ReplyDelete

    ഋതുThu Nov 20, 02:41:00 pm
    വളരെ നന്ദി.. ഡോക്ടർ സര്‍.!!

    ReplyDelete

    കുഞ്ഞൂസ്(Kunjuss)Thu Nov 20, 09:47:00 pm
    മുഖംമൂടിയിട്ട മാന്യതയാണ് ഇന്നിന്റെ മുഖമുദ്ര ....!

    കവിത നന്നായീ ട്ടോ... ഇനിയും വരാം

    ReplyDelete

    ഋതുFri Nov 21, 06:06:00 pm
    സ്വാഗതം കുഞ്ഞേച്ചീ.....

    ReplyDelete

    BipinSat Nov 22, 06:27:00 am
    "കണ്ടാലൊരു മാന്യൻ" ആ അളവ് കോലാണ് തെറ്റ്. കവിത നന്നായി.

    ReplyDelete
    Replies

    ഋതുTue Nov 25, 06:35:00 pm
    അടുത്തറിയാത്തവരെ ആദ്യ കാഴ്ചകൊണ്ടല്ലേ ബിപിൻ സര്‍ അളക്കാനാവൂ...

    Delete
    Reply

    SHAMSUDEEN THOPPILMon Nov 24, 02:03:00 pm
    മാന്യതയ്ക്കുള്ളില്‍
    കാപട്യമേന്തുമിവരും..
    സദാചാര കേരളത്തിന്‍
    ശേഷിപ്പുകൾ തന്നെ..!!

    ReplyDelete
    Replies

    ഋതുTue Nov 25, 06:38:00 pm
    ശുദ്ധഗതിക്കാരെക്കൂടി ഇത്തരം ആള്‍ക്കാര്‍ കരിവാരിത്തേക്കുന്നുവല്ലോ...

    Delete
    Reply

    abdul shukkoor k.tTue Nov 25, 01:20:00 pm
    കാഴ്ചവട്ടങ്ങൾക്കപ്പുറമുള്ള പല സത്യങ്ങളുമുണ്ട് ...നിത്യജീവിതത്തിൽ തരം പോലെ എടുത്തു ഉപയോഗിക്കാനുള്ള മുഖമൂടിയായിട്ടാണ് നമ്മിൽ പലരും നടക്കുന്നത് ..ആശംസകൾ

    ReplyDelete
    Replies

    ഋതുTue Nov 25, 06:39:00 pm
    ഷുക്കൂര്‍ക്ക പറഞ്ഞത് ശരിയാണ്....

    Delete
    Reply

    മിനി പി സിWed Dec 10, 12:55:00 pm
    ഈ യുഗം..കലിയുഗം .ഇവിടെ പലതും പൊയ്മുഖങ്ങളാണ് ഋതു.

    ReplyDelete

    ReplyDelete
  2. ശ്ശോ!!എന്തൊരു കഷ്ടമാ!!

    ReplyDelete
  3. കഷ്ടം തന്നെയാണ് സുധി..

    ReplyDelete
  4. അലക്കി തേച്ച വസ്ത്രമിട്ടാലും മനസ്സ് അഴുകിക്കിടക്കുന്നവർ.. ആശംസകൾ..

    ReplyDelete
    Replies
    1. അഭിപ്രായത്തിന് വളരെയധികം നന്ദി... മാനവധ്വനീ....

      Delete
  5. ഒറ്റച്ചവിട്ടങ്ങ്‌ കൊടുക്കാൻ മേലാരുന്നോ????

    ReplyDelete
    Replies
    1. അതായിരുന്നു വേണ്ടത്...
      പക്ഷെ അങ്ങനെ ചെയ്താൽ ഈ കവിത നഷ്ടമാവില്ലെ...
      ആശംസകൾ.

      Delete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......