കേവലമൊരു വാക്കിനാല്‍ മുറിഞ്ഞു-
പോയെന്‍ ഹൃദയത്തിന്‍റെയേറ്റവും
ലോലമായ പാളി....
നാളെത്രയേറിയിട്ടുമുണങ്ങാതെ
വിങ്ങുന്നു,
വയ്ക്കുവാനില്ലയീ മുറിവിലൊരു
മരുന്നും.!!
അടങ്ങാത്ത സങ്കടത്തിന്‍റെയൊടുങ്ങാത്ത-
വിങ്ങല്‍ കൊണ്ടുമുറിവേറ്റയെന്‍ ഹൃദയം
കൂടുതൽ പിളര്‍ന്നുപോയ് സ്നേഹ-
ത്തിന്നാധിക്യത്താല്‍..!!
കിട്ടാത്ത സാന്ത്വനമെന്നൊരൊറ്റമൂലി-
മാത്രമുള്ളയീ മുറിവുണക്കുവാന്‍
കഴിയില്ലതിനും കാരണമെന്തെന്നാല്‍,
എപ്പോഴെന്‍ മുറിവായിലാശ്വാസം
പകരുന്നുവോ, അപ്പോഴതു വീണ്ടും
പിളരുന്നു, ഒടുങ്ങാത്തൊരെന്‍ സ്നേഹത്തിന്നാധിക്യത്താല്‍..!!
കേവലമൊരു വാക്കിനാല്‍ മുറിഞ്ഞു-
പോയെന്‍ ഹൃദയത്തിന്‍റെയേറ്റവും
ലോലമായ പാളി..!
ഹൃദയത്തിലൊരു മുറിവ്..!!
എന്‍റെ ഹൃദയത്തിലൊരു മുറിവ്...!!
ഒരിക്കലുമുണങ്ങാത്തൊരു മുറിവ്..!!!
* * * * * *
നമ്മള്‍ വളരെയധികം സ്നേഹിക്കുന്നവര്‍ എന്തെങ്കിലും കടുത്തു പറഞ്ഞാല്‍ അത് നമുക്ക് വലിയൊരു വേദനയായിരിക്കും. കടുത്ത വാക്കുതന്നെയാകണമെന്നില്ല.
അങ്ങനെ ഒരു വാക്കുകേട്ടപ്പോള്‍ എനിക്ക് അതിയായി വേദനിക്കുകയും, ആ വേദനയില്‍ നിന്ന് പിറവിയെടുക്കുകയും ചെയ്തതാണീ കവിത.!!
മക്കളെ വഴക്കുപറയുകയോ തല്ലുകയോ ഒന്നും ചെയ്യാത്ത ഒരാളാണ് ഞങ്ങളുടെ അച്ഛന്‍.
എന്നാലോ സ്നേഹിക്കുകയൊ ലാളിക്കുകയോ ചെയ്യുകയുമില്ല.
ഒരു കടലോളം സ്നേഹം ഉണ്ട് താനും.
അത് അറിയുന്നത് കൊണ്ട് തന്നെ അച്ഛൻ എനിക്ക് ഒരു വീക്ക്നെസ്സാണ്. അമ്മ എത്രയൊക്കെ സ്നേഹം പ്രകടിപ്പിച്ചാലും, ഞാൻ ഒരു തനി അച്ഛൻ കുട്ടിയാണ്. അന്നും ഇന്നും എപ്പോഴും.!!
അതുകൊണ്ടാണ് അച്ഛനെന്തോ പറഞ്ഞപ്പോള്‍ എനിക്ക് വല്ലാതെ നൊന്തുപോയത്..
അതു കഴിഞ്ഞിട്ടൊത്തിരി കാലമായി...,
അന്നെന്താണ് പറഞ്ഞതെന്നും വിസ്മൃതിയിലലിഞ്ഞു...
പക്ഷേ.. അന്നു കുറിച്ചിട്ട വരികളും വേദനയും ഇപ്പോഴും ബാക്കി..!!!
അതെ, അഛൻ എനിക്കും ഒരു വീക്കനസ് ആയിരുന്നു. നന്നായി കുടിച്ച് ലെക്കു കെട്ടു വന്ന രാത്രിയിൽ ഒരു ഡയലോഗ്. അഛന്റെ തൊണ്ടയിടറി യിരുന്നു. അതെനിയ്ക്ക് സഹിച്ചില്ല.അതിനു ശേഷം ഇന്നുവരെ ഹോട്ട് അടിച്ചിട്ടില്ല.
ReplyDeleteഅതെ, ചില നിമിത്തങ്ങൾ നമ്മളെ മാറ്റിമറിയ്ക്കും..
ആശംസകൾ ......
വാത്സല്യത്തിന്റെ വറ്റാത്ത തെളിനീരുറവ...
ReplyDeleteകവിത. അതിനെക്കാളും നീണ്ട അടിക്കുറിപ്പ്-വിശദീകരണം. അവിടെയാണ് കവിത പരാജയപ്പെടുന്നത്.
ReplyDeleteകവിത ഒന്നും മനസ്സിലാകുന്നില്ല. ഒരു മുറിവ് ഹൃദയത്തിൽ എന്ന് മാത്രം മനസ്സിലാകുന്നു. ആ അടിക്കുറിപ്പിന്റെ ആശയം കവിതയിൽ ഉൾക്കൊള്ളിക്കേണ്ടി ഇരുന്നു. അപ്പോഴാണ് കവിത, കവിത ആകുന്നത്.
"സ്നേഹിക്കുവാനല്ലാതൊന്നും അറിയാത്തെന്നച്ഛനിൽ നി
ന്നറിയാതുതിർന്നു വീണ ശകാര വാക്കുകൾ"
എന്നോ മറ്റോ രണ്ടു വരികൾ മൂന്നാമത്തെ ഖണ്ഡികയ്ക്ക് ശേഷം ഉണ്ടായിരുന്നുവെങ്കിൽ സംഭവം മനസ്സിലായേനെ.
കേവലമൊരു വാക്കിനാല്‍ മുറിഞ്ഞു-
ReplyDeleteപോയെന്‍ ഹൃദയത്തിന്‍റെയേറ്റവും
ലോലമായ പാളി....
തീര്‍ച്ചയായും,ഇത്തരം സംഭവങ്ങള്‍ ഹൃദയത്തിലൊരു തീരാനൊമ്പരമായി നിലനില്ക്കാറുണ്ട്.ഓര്‍മ്മകളില്‍ തികട്ടിത്തികട്ടി വരുന്നവ.............
ReplyDeleteആശംസകള്‍
വായിച്ചു തൊടങ്ങീപ്പോ ഞാൻ വിചാരിച്ചു സുധീടെ കയ്യീന്ന് വഴക്ക് കേട്ടൂന്ന്! വിശദീകരണം വായിച്ചപ്പോ സമാധാനമായി! പിന്നെ, ഈ ലോലമായ പാളികൾ തൊടുമ്പോഴേക്കും മുറിയും. അത്യാവശ്യം കനമുള്ള ഹൃദയപാളികൾ ഉണ്ടെങ്കിലേ ഇന്നത്തെ കാലത്ത് ജീവിക്കാൻ ഒക്കൂ. അതുമല്ലെങ്കിൽ, കുറച്ചു ദിവസം കഴിഞ്ഞാൽ LDF വരും. എല്ലാം ശരിയാവും :)
ReplyDeleteകവിതയും വിശദീകരണവും നന്നായിട്ടുണ്ട്. ശരിയാ ഒരുപാടു സ്നേഹിക്കുന്നവർ വഴക്കു പറഞ്ഞാലാണു ഒരുപാടു വേദന തോന്നുക .
ReplyDeleteഒരു മുന്നറിയിപ്പ് പോലെ...
ReplyDeleteവരികൾ കൊള്ളാം.
മടിപിടിച്ചിരിക്കാതെ എഴുതാൻ നോക്ക് കൊച്ചേ!!!!
ഹൃദ്യമായി..
ReplyDeleteഅതെ..... ദിവ്യ.... ഇനിയും എഴുതൂ ചുമ്മാ മടിപിടിച്ചിരിക്കാതെ. ഇഷ്ടമായി എഴുത്ത് ട്ടോ.
ReplyDeleteശരിയാണ്, സ്നേഹിക്കപ്പെടുന്നവരുടെ ഒരുവാക്ക് മനസ്സിനെ മുറിവേൽപ്പിക്കും.
ReplyDeleteഞാൻ ഇവിടെ ബ്ലോഗ് ലോകത്തുണ്ട് ഇന്നും എന്നറിയിക്കാനൊരു comment, blog ഗ്രൂപ്പുകൾ ഉണ്ടോ കല്ലോലിനി
ReplyDeleteഞാൻ ഇവിടെ ബ്ലോഗ് ലോകത്തുണ്ട് ഇന്നും എന്നറിയിക്കാനൊരു comment, blog ഗ്രൂപ്പുകൾ ഉണ്ടോ കല്ലോലിനി
ReplyDeleteഞാനും ഒന്ന് പേടിച്ചുട്ടോ....
ReplyDeleteഹൃദയത്തിൽ ഒരു നൊമ്പരമായി , അച്ഛൻ സ്നേഹത്തിന്റെ ഓർമ്മയും ....
ReplyDeleteഅച്ഛന്റെ മകളാണ് എന്നു ഓരോ അച്ഛനും കേൾക്കുവാൻ കൊതിക്കുന്ന വാക്കുകൾ ആണ്...
ReplyDeleteഒപ്പം കുറച്ചു ആശംസകളും നേരുന്നു...
അജിത് ചേട്ടന്റെ ബ്ലോഗിൽ നിന്നാണ് വിവരം അറിഞ്ഞത്.ഒത്തിരി വൈകീട്ടാണ് എങ്കിലും എന്റെ ഒരായിരം വിവാഹാശംസകൾ...
കുടുംബ ജീവിതത്തിൽ നന്മകൾ ഏറെ നിറയട്ടെ എന്നു ആശംസിക്കുന്നു...
സസ്നേഹം...
ജീവിതത്തിലെ ഏറ്റവും വലിയ രണ്ടു നിധികളാണ് അമ്മയും അച്ഛനും...
ReplyDeleteഅവർക്കു കണ്കുളിര്മ്മയേകുന്ന മക്കാളാവാൻ സർവേശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ.
അച്ഛനും അമ്മയും പറയുന്നത് ഉപദേശമായാലും ശകാരമായാലും അപ്പോള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പിന്നീട് എന്നെങ്കിലും അതെന്തിനായിരുന്നു എന്ന് മനസ്സിലാകും.
ReplyDeleteഇനിയുമെഴുതുക, ആശംസകള്‍
athey, ee kavitha njan kandirunnilla ktto, ee kalaghattathil enikkoru transfer vannu njan kanneerozhukki internet upekshichu natakkukayayirunnu. kavitha kalakki
ReplyDeleteഎപ്പോഴെന്‍ മുറിവായിലാശ്വാസം
പകരുന്നുവോ, അപ്പോഴതു വീണ്ടും
പിളരുന്നു, ഒടുങ്ങാത്തൊരെന്‍ സ്നേഹത്തിന്നാധിക്യത്താല്‍..!!
aazhamulla varikal
kalloliniyude kavitha balachandran chullikkatine ormippikkunnu, mudangathe ezhuthane
നോവുന്ന അനുഭവങ്ങള്‍.
ReplyDeleteNice
ReplyDeleteNice
ReplyDeleteഅല്ലെങ്കിലും വേദനയിൽ നിന്നാണല്ലോ എല്ലാം ജനിക്കുന്നത്.. ... ചില വേദനകൾക്ക് നല്ല മധുരവും കാണും...
ReplyDeleteനല്ല എഴുത്ത്.. വ്യക്തമായ സ്നേഹം ഇതിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്.. തുടരുക അനന്ത സാഗരമായി...
വിശദീകരിച്ചത് നന്നായി. നല്ല വരികൾ.
ReplyDeleteസ്നേഹത്തോടെ പ്രവാഹിനി
ആഹാ എഴുത്തൊക്കെ നിർത്തി അല്ലേ.. ലോലഹൃദയമേ എഴുതി നിറക്കു
ReplyDeleteഅഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി ... സ്നേഹം ....
ReplyDelete