Sunday 1 March 2015

എന്‍റെ മാത്രം സ്വന്തം, നോവ്, ദുഃഖങ്ങള്‍, പിന്നെ ഞാനും...

കുഞ്ഞുകവിതകൾ


1. എന്‍റെ മാത്രം സ്വന്തം

എന്‍റെ സ്വന്തമെന്ന കരുതലോടെ
മറ്റൊരാളോടു ഞാന്‍ മിണ്ടുന്നതും,
മറ്റൊരാളോട് ഞാൻ ഇടപഴകുന്നതും,
ഇഷ്ടമില്ലെന്നോതുന്നൊരാളെ
എന്‍റെ മാത്രം സ്വന്തമായ് കിട്ടാതെ പോയി...

2. നോവ്

നോവിന്‍റെ പാതകളില്‍
ഞാൻ നട്ട
ഓര്‍മയുടെ പൂക്കളില്‍
നിറയെ
വേദനയുടെ ശലഭങ്ങൾ.!!


3.ദുഃഖങ്ങള്‍

ചിലരത് കണ്ണീരായ്
 ഭൂമിയിലേക്ക് പൊഴിക്കുമ്പോള്‍,
മറ്റുചിലര്‍ അക്ഷരങ്ങളായ്
കടലാസിലേക്ക് പതിപ്പിക്കുന്നു..
രണ്ടിനുമാകാതെയെന്‍റെ ദുഃഖം
കറുത്തമേഘങ്ങളായ് മനസ്സില്‍
ഇടിമുഴക്കുന്നൂ...


4. ഞാനും

തിരക്കിട്ടു പായുമീ
ലോകത്തിന്‍ നെടുകെ
തിരക്കിട്ടു പാഞ്ഞു
ജീവിക്കുവാനല്ലാതെ,
ജീവിതമൊരിറ്റു
നുണഞ്ഞിറക്കുവാനറിയാത്ത
മനിതരിലൊരാള്‍
തന്നെ ഞാനും.!!

20 comments:

  1. അങ്ങിനെ ഒരാളെ കിട്ടാതെ പോയ ഭാഗ്യത്തിന് ഈശ്വരനോട് നന്ദി പറയുക. ഇത് പോലെ ഒക്കെ എഴുതി ഇത് പോലെ ജീവിക്കണ്ടേ? ഇനിയും കിട്ടരുതേ എന്നു ഞാനും പ്രാർത്തിക്കാം.

    ശലഭങ്ങൾ എപ്പോഴും ആഹ്ലാദം നൽകുന്നവയാണ്.

    ആ കാർമേഘങ്ങൾ പെയ്തൊഴിയട്ടെ.മനസ്സ് ശാന്തമാകും.

    തിരക്കിൽ ഒരു നിമിഷം നിൽക്കൂ ആസ്വദിക്കൂ.

    കുഞ്ഞു കവിതകൾ എല്ലാം നന്നായി ദിവ്യ.

    ReplyDelete
  2. ബിപിന്‍ സര്‍, ആദ്യ അഭിപ്രായത്തിന് ആത്മാര്‍ത്ഥമായ നന്ദി..!!

    ReplyDelete
  3. ഇത്തിരി തിരക്കിനിടയിൽ വായനക്കല്പം വൈകി. കവിതകൾ ഇഷ്ടമായി.

    ReplyDelete
    Replies
    1. പ്രിയ ഗീതച്ചേച്ചി.... സമയക്കുറവു തന്നെയാണ് എന്‍റെയും പ്രശ്നം.!!!
      പലയിടത്തും എത്തിപ്പെടാനാകുന്നില്ല.. കവിതകൾ ഇഷ്ടമായെന്നറിഞ്ഞ് സന്തോഷിക്കുന്നൂ... നന്ദി വീണ്ടും വരൂ...

      Delete
  4. നല്ല നാല് കുഞ്ഞു കവിതകൾ...

    ReplyDelete
  5. കിട്ടാതെ പോയത്‌ നന്നായി.

    ശലഭങ്ങൾക്ക്‌ ചിറക്‌ മുളച്ചില്ലേ??

    പേനയും വിരലും ഒത്തിണങ്ങിയെന്ന് ഒരു പോസ്റ്റിൽ പറഞ്ഞിരുന്നല്ലൊ!

    തിരക്കാണു പ്രശ്നം.

    ReplyDelete
    Replies
    1. അതു ചില സ്വാര്‍ത്ഥതയുടെ പ്രശ്നമാണ് സുധി... വലുതായിട്ടൊന്നുമില്ല.
      ചിറകുമുളക്കുന്ന ക്ഷണം അവ പാറിപ്പോകും...
      ചില സമയം ദുഃഖങ്ങള്‍ അങ്ങനെയാണ് അക്ഷരങ്ങളെയൊന്നും തരില്ല...

      Delete
  6. ഉം.അഭിപ്രായങ്ങൾക്ക്‌ മറുപടി കിട്ടുന്നത്‌ സന്തോഷം തരുന്നു.പലരും അതൊക്കെ മറക്കുന്നതു കൊണ്ട്‌ നല്ല വായനക്കാർ തുടരുന്നില്ല.എന്തായാലും എഴുതിക്കോളൂ.

    എല്ലാവരേയും ഞാൻ ഇതു പോലെ ശല്യം ചെയ്യുന്നുണ്ട്‌ ട്ടോ!!

    ReplyDelete
  7. കുഞ്ഞുകവിതകള്‍ ഇഷ്ടായി.
    ആശംസകള്‍

    ReplyDelete
    Replies
    1. ഇഷ്ടം ഇഷ്ടത്തോടെ പറഞ്ഞതെനിക്കുമിഷ്ടായി...
      ഇഷ്ട ത്തോടെ നന്ദി..

      Delete
  8. ഇത്രയും അഭിനന്ദനങ്ങളും ആശംസകളും വന്നില്ലേ?!! ഇനിയെങ്കിലും ആ കാർമേഘങ്ങൾ പെയ്ത് തോർന്നോട്ടെ...

    ReplyDelete
  9. "നോവിന്‍റെ പാതകളില്‍
    ഞാൻ നട്ട
    ഓര്‍മയുടെ പൂക്കളില്‍
    നിറയെ
    വേദനയുടെ ശലഭങ്ങൾ.!!"
    ___________അതെ നോവില്‍ നിന്നാണ് എല്ലാ നല്ല രചനകളും പിറക്കുന്നത്‌ ...നെരിപ്പോടില്‍ പുടപാകം ചെയ്തെടുക്കുന്നവയ്ക്ക് തങ്കത്തിളക്കം ..ഇവിടെയും ആ തിളക്കമുണ്ട് ..അഭിനന്ദനങ്ങള്‍ !

    ReplyDelete
    Replies
    1. എന്നും എപ്പോഴും സ്വാഗതം മാഷേ... നല്ല വാക്കുകള്‍ക്ക് നന്ദി.....

      Delete
  10. പാതിരില്ലാത്തത് പലവുരു കൂടും....... നന്നായിട്ടുണ്ട്......

    ReplyDelete
  11. എൻ്റെ മാത്രം സ്വന്തമെന്ന്‌ പറയാൻ
    ദുഖവും നോവും അകറ്റിടാൻ
    നിനക്കായ് ഒരുത്തനെ സൃശ്ടിക്കാൻ
    പ്രാർത്ഥിച്ചിടാം ഞാൻ എന്നെന്നും....

    ReplyDelete
    Replies
    1. സന്തോഷം അഷ്ക്കര്‍അലീ.....
      ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും.

      Delete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......