Wednesday, 26 November 2014

രണ്ട് സംശയങ്ങൾ!


"ദേ... ഇയാളിപ്പോ വിസിലടിക്കുന്നതേയുള്ളൂ... വണ്ടി എടുത്തു..."

 തീവണ്ടി മെല്ലെ നീങ്ങിത്തുടങ്ങിയപ്പോഴായിരുന്നു ഒരു ചേച്ചിയുടെ കമന്‍റ്. ഗാര്‍ഡ് ഗുരുതരമായ ഒരു തെറ്റ് ചെയ്തതു കണ്ടുപിടിച്ചപോലെ...

അവർ മൂന്നു നാലുപേര്‍ ഉണ്ടായിരുന്നു... മുപ്പതിനും നാല്പത്തഞ്ചിനുമിടയ്ക്ക് പ്രായമുള്ള ഉദ്യോഗസ്ഥകള്‍. ലേഡീസ് കമ്പാര്‍ട്ട്മെന്‍റില്‍ സീറ്റൊന്നും ഒഴിവില്ലാത്തതിനാല്‍ പാസേജില്‍ തന്നെ നില്‍ക്കുകയാണ്.

സ്ഥിരം യാത്രക്കാരും പരിചയക്കാരുമായതിനാല്‍ അവർ പിന്നെയും പല കുശലസംഭാഷണങ്ങളിലുമേര്‍പ്പെട്ടു. പുതുതായി വാങ്ങിയ ബാഗിന്‍റെ ഭംഗി, ഇത്ര നാളും ഉടുത്തിട്ടില്ലാത്ത സാരിയുടെ ചരിത്രം, അടുക്കളപ്പണിയുടെ ഭാരം എന്നിങ്ങനെയുള്ള വിഷയങ്ങൾ.!!

എനിക്ക് അവരെ അത്ര പരിചയമില്ലാത്തതിനാല്‍ ഞാൻ എന്‍റെ മൊബൈലില്‍ തോണ്ടിക്കൊണ്ട് ഒരരുകില്‍ നിന്നു.

തീവണ്ടി പച്ചപ്പട്ടുടുത്ത പാടശേഖരങ്ങളിലൂടെ, പുഴയുടെ ഓരത്തു കൂടി ചൂളം കുത്തിപ്പാഞ്ഞു.....

"ഹേയ്... ഇന്ന് നല്ല സ്പീഡുണ്ടല്ലോ...."
ചര്‍ച്ചക്കിടയിലും ഒരാൾ നിരീക്ഷിച്ചു.
എല്ലാവരുടെയും ശ്രദ്ധ അതിലേക്കായി.

അപ്പോഴായിരുന്നു എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പൊടുന്നനെ ആദ്യത്തെ സംശയം പൊട്ടിവീണത്.

"എങ്ങനെയാണല്ലേ... ഈ ട്രയിന്‍ പാളത്തിന്‍മേല്‍ക്കൂടി മാത്രം പോകുന്നത്.???????"

"ശ്ശ്യൊ..!!" എന്നൊരു ശബ്ദം അറിയാതെ തന്നെ എന്‍റെ തൊണ്ടക്കുഴിയില്‍ നിന്നും പുറത്തുചാടി.

പെട്ടെന്നൊരുത്തരം ആര്‍ക്കും പറയാനായില്ല.

"എത്ര വീതികുറഞ്ഞ ചക്രങ്ങളാണ്... ഇത്തിരിയില്ലാത്ത പാളത്തില്‍ കൂടിയല്ലേ വണ്ടി ഇത്ര വേഗത്തില്‍ പോകുന്നത്.. ദൈവം നമ്മളെ കൊണ്ടുപോകുകയാണ്.!"
സ്വയവും പിന്നെ മറ്റുള്ളവരെയും ആശ്വസിപ്പിക്കും പോലൊരു മറുപടിയും കേട്ടു.

വീണ്ടും മറ്റെന്തൊക്കെയോ സമാധാനങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് മറ്റൊരാളുടെ വക സംശയം ദേ വരണൂ..

"ഈ പ്ലെയിനുകളെന്താ കൂട്ടിമുട്ടാത്തതെന്നാ ന്‍റെ സംശയം"!!!!!

"ങേ..."???!!! എന്നെനിക്ക് ശ്വാസം വിലങ്ങി.!

" അതല്ലാ ഇതിപ്പൊ ഒരു ട്രാക്കെങ്കിലുമുണ്ടല്ലോ....." അവർ തന്‍റെ സംശയമൊന്നു വിശദീകരിച്ചു....

ഈ മഹിളാമണികള്‍ സ്കൂൾ അധ്യാപികമാ ര്‍ കൂടിയാണല്ലോ എന്നോര്‍ത്തുകൊണ്ട്‍,
 ഇനിയും ഇത്രയും ഗ'മണ്ടന്‍' സംശയങ്ങളൊന്നും കേള്‍ക്കാന്‍ വയ്യെന്നു നിനച്ച് ഞാന്‍ മെല്ലെ വാതിലിനരികിലേക്ക് നീങ്ങി നിന്ന് സ്വച്ഛന്ദ നീലിമയാര്‍ന്ന ആകാശത്തേക്ക് നോക്കി.

അല്ലാ.... ഇനി വല്ല വിമാനവും വഴിയറിയാതെ പാറി നടക്കുന്നുണ്ടെങ്കിലോ...??? :-D
   

7 comments:

 1. 21 comments:

  കുഞ്ഞുറുമ്പ്Thu Nov 27, 11:50:00 am
  അല്ല ഈ പ്ലെയിനുകൾ എന്താ കൂട്ടി മുട്ടാത്തത്? :D

  ReplyDelete
  Replies

  ഋതുThu Nov 27, 04:13:00 pm
  ആകാശമങ്ങ് നീണ്ടു പരന്നു കിടക്കുകയല്ലേ..... ;-)

  Delete

  ഋതുThu Nov 27, 04:18:00 pm
  ഇനിയും അരിച്ചരിച്ച് ഇതിലേയൊക്കെ വരണേ കുഞ്ഞുറുമ്പേ....
  നന്ദിയോടെ ഋതു

  Delete
  Reply

  BipinThu Nov 27, 12:21:00 pm
  ന്യായമായ സംശയങ്ങൾ. ദേ ഒരു വർഷം ആരോരുമില്ലാതെ ഓടി ഒരു റോക്കറ്റ് ചൊവ്വയിൽ എത്തിയില്ലേ? ഇങ്ങിനെ ഓരോന്ന് ആലോചിയ്ക്കുമ്പോൾ ആകെ ഒരു തല കറക്കം. ഋതു.

  ReplyDelete
  Replies

  ഋതുThu Nov 27, 04:17:00 pm
  ഒന്നും ആലോചിക്കാതിരിക്കുന്നതാണ്ഭേദം.....
  വരവിനും വായനയ്ക്കും സന്തോഷം സര്‍ , നന്ദിയും...

  Delete
  Reply

  Mohammed kutty IrimbiliyamSat Nov 29, 11:15:00 am
  യാത്രയില്‍ ....വായിക്കാം ,ചിന്തിക്കാം .പ്രകൃതിദൃശ്യങ്ങള്‍ സുലഭമായി ആസ്വദിക്കാം ,ഇനിയും ചിലര്‍ക്ക് നന്നായി സൊള്ളാം....അങ്ങിനെയങ്ങിനെ ഓരോന്നോരോന്നു ആലോചിച്ച്..അല്ലേ ?

  ReplyDelete
  Replies

  ഋതുSun Nov 30, 02:37:00 pm
  ഉവ്വ് മാഷേ....

  Delete
  Reply

  മിനി പി സിSat Nov 29, 01:43:00 pm
  സ്ഥിരം യാത്രയാവുമ്പോള്‍ മടുക്കാതിരിക്കാന്‍ ഓരോന്നും വിശേഷിചോണ്ടിരിക്കും ...അല്ലെ

  ReplyDelete
  Replies

  ഋതുSun Nov 30, 02:42:00 pm
  വിരസതയകറ്റാന്‍ ചില സരസസംഭാഷണങ്ങള്‍ മിനിച്ചേച്ചീ...

  Delete
  Reply

  ശ്രീSat Nov 29, 05:49:00 pm
  ഹഹ. നുറുങ്ങുകൾ... കൊള്ളാം.

  ചിലപ്പോഴൊക്കെ ലോജിക്കില്ലാതെ ചിന്തിയ്ക്കുന്നതും ഒരു രസമാണ്‌…

  ReplyDelete
  Replies

  ഋതുSun Nov 30, 02:45:00 pm
  ശരിയാണ് ശ്രീയേട്ടാ...

  Delete
  Reply

  SASIKUMARSun Nov 30, 12:07:00 am
  ഋതു, മഞ്ഞുചിന്തകളാണ് കൂടുതൽ ഇഷ്ടപ്പെട്ടത്, ഭാവുകങ്ങൾ !!

  ReplyDelete
  Replies

  ഋതുSun Nov 30, 02:47:00 pm
  @ Sasikumar sir
  വളരെ നന്ദി...
  വീണ്ടും കാണാം...

  Delete
  Reply

  kanakkoorSun Nov 30, 12:55:00 pm
  ആര് പറഞ്ഞു തീവണ്ടി പാളത്തില്‍ കൂടി മാത്രമാണ് ഓടുന്നത് എന്ന് ?

  ReplyDelete
  Replies

  ഋതുSun Nov 30, 03:11:00 pm
  ഈയുള്ളവള്‍ ഇതു വരെ അത്തരം തീവണ്ടികളേ കണ്ടിണ്ടുള്ളൂ.... കാണക്കൂര്‍ സര്‍.... ന്‍റെ ഭാഗ്യം ല്ലെ.???
  വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദീട്ട്വോ...

  Delete
  Reply

  ഫൈസല്‍ ബാബുTue Dec 02, 12:48:00 am
  ആഹാ ഇത് കൊള്ളാം ട്ടോ :)
  --------------------------------
  വിമാനം തകര്‍ന്നു പോവും എന്ന് കരുതി നാട്ടില്‍ പോവാതെ ഇവിടെ കൂടുന്ന ഒരാളെ എനിക്കറിയാം :)

  ReplyDelete
  Replies

  ഋതുTue Dec 02, 03:28:00 pm
  ഫൈസലിക്ക, സന്തോഷവും നന്ദിയും....
  -------------------------
  യ്യോ-- ആ പാവം
  എങ്ങനെയാണ് അവിടെ വന്നുപെട്ടത്????

  Delete
  Reply

  ഡോ. പി. മാലങ്കോട്Mon Dec 08, 08:55:00 pm
  Good. Keep it up.

  ReplyDelete
  Replies

  ഋതുTue Dec 09, 02:04:00 pm
  Thank you Doctor sir.

  Delete
  Reply

  ശിഹാബുദ്ദീന്‍Mon Dec 15, 12:15:00 am
  അത് ശരിയാ, മലേഷ്യൻ വിമാനം ഇത് വരെയും കണ്ടു കിട്ടിയോ എന്തോ...?

  നല്ല വിവരണം, ആശംസകൾ

  ReplyDelete

  ബിലാത്തിപട്ടണം Muralee MukundanThu Jan 08, 06:03:00 pm
  ബല്ലാത്ത തംശയങ്ങൾ..
  രസിച്ചൂട്ടാ‍ാ‍ാ‍ാ

  ReplyDelete

  ReplyDelete
 2. ട്രെയിനുകൾ ഓടട്ടെ... :-)
  വിമാനങ്ങള്‍ പറക്കട്ടെ... :-)
  ഇത്തരം സംശയങ്ങൾ പിറക്കട്ടെ... :-)

  ReplyDelete
 3. ഹാ ഹാ.ചിരിച്ചു.ഹാസ്യം വഴങ്ങുന്നുണ്ട്‌.കൈവിടണ്ടാ!!!!

  ReplyDelete
  Replies
  1. പ്രോത്സാഹനത്തിനു നന്ദി...

   Delete
 4. ആശാനക്ഷരമൊന്നു പിഴച്ചാല്‍........ .ഇവരൊക്കെ തന്നെ പഠിപ്പിക്കണം കുട്ടികളെ...

  ReplyDelete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......