Sunday, 5 October 2014

വൈകിയെത്തുമ്പോള്‍...


ഒരുപാട് വൈകിയാണ് ഞാനീ വഴിക്കു വരുന്നത്.
അതുകൊണ്ട് തന്നെ പിന്നിട്ട വഴികളൊക്കെ ഒരുപാട് മുന്നേറിയിരുന്നു...
ഫെയ്സ് ബുക്ക് കവലയും, ട്വിറ്റർ വഴികളും.. പിന്നെ പിന്‍ററസ്റ്റ്, ഗൂഗിൾ പ്ലസ്, ലിങ്ക്ഡ് ഇന്‍ അങ്ങനെയെന്തൊക്കെയോ...

ആദ്യത്തെ പരിചയക്കാരന്‍ ഓര്‍ക്കുട്ട് ഈയിടെ ഓര്‍മ്മയുമായി....
പുത്തന്‍ വഴികളിലൂടെ നാടോടുമ്പോള്‍ നടുവേയോടുന്ന ജനത....  അവര്‍ക്കൊപ്പമെത്താന്‍ ഈ ബൂലോകവാസികളും എല്ലാ പരിശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് മനസ്സിലാക്കാനായത്...

വര്‍ദ്ധിച്ച ആധുനികവത്കരണം കൊണ്ടും കൃഷി ചെയ്യാന്‍ ആളില്ലാത്തതു കൊണ്ടും നശിക്കുന്ന പ്രകൃതിയെ വീണ്ടെടുക്കാന്‍.. സംരക്ഷിക്കാന്‍ പ്രകൃതിസ്നേഹികള്‍ നടത്തുന്ന പരിശ്രമം പോലെ...

ഇവിടെയും അക്ഷരങ്ങളെ സ്നേഹിക്കുന്ന ചിലര്‍ പരിശ്രമിക്കുന്നു..


ഫെയ്സ്ബുക്ക് ഒരു പ്രദര്‍ശനശാല പോലെ... ബഹളമയം.... ആകെ പോസ്റ്റുകളുടെ തിക്കും തിരക്കും....

ഫെയ്സ് ബുക്കിനെ ഒരു വിനോദ ഉപാധിയായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്.....

എന്നാലീ ബൂലോകം സര്‍ഗ്ഗാത്മകതയുടെ വിളനിലം പോലെ... കഥകളും കവിതകളും വിളഞ്ഞ വയലേലകള്‍.... നീണ്ടു പരന്ന് നോക്കെത്താ ദൂരത്തോളം...

ഈ പുല്‍മേട്ടിലേക്ക് അക്ഷരസ്നേഹമെന്നയെന്‍റെ പൈക്കിടാവിനെ മേയ്ക്കാന്‍ ഞാനുമിറങ്ങട്ടെ..!


5 comments:

 1. 9 comments:

  ചെറുത്*Mon Oct 20, 07:03:00 pm
  വോക്കെ, സ്വാഗതം ണ്ട്.
  ബ്ലോഗിൽ പുത്യേ ആളാന്ന് പഴേ പോസ്റ്റുകളിൽ പോയപ്പൊ മനസ്സിലായി. വേണേൽ സീ.......നിയറായ (?) ചെറുത് വക ഉപദേശം തരാം. 100% ഫ്രീയാട്ടാ.
  1. ബ്ലോഗ് ജാലകത്തിൽ ലിസ്റ്റ് ചെയ്യുക.
  2. ഒരു ഫോളോവർ ഗാഡ്ജറ്റ് ഇടുക
  3. മൂന്നാമത്തേയും ഏറ്റവും പരമ പ്രധാനമായതും എന്തെന്ന് വച്ചാൽ........മറ്റുള്ള ബ്ലോഗേഴ്സിൻ‌റെ പോസ്റ്റുകൾ വായിക്കുകയും സത്യസന്ധമായി അഭിപ്രായങ്ങൾ ഇടുകയും ചെയ്യുക. ഇത്രേം ചെയ്തിട്ട് നോ‍ക്ക്യോക്ക്. കെ കെ പി പി ;)

  ReplyDelete
  Replies

  ഋതുThu Oct 23, 11:54:00 am
  മൂന്നാമത്തേതും പരമപ്രധാനവുമായ കാര്യമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതു തന്നെയാണ് എന്‍റെ ഇന്‍സിപിറേഷനും...

  Delete

  ഋതുThu Oct 23, 12:17:00 pm
  ജാലകത്തില്‍ ലിസ്റ്റ് ചെയ്യാന്‍ ചില തടസ്സങ്ങള്‍.... എന്തുചെയ്യണമെന്നറിയില്ല.
  അഭിപ്രായത്തിനും ഉപദേശങ്ങള്‍ക്കും നന്ദിയോടെ ഇനിയും സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു....

  Delete

  ചെറുത്*Thu Oct 23, 01:32:00 pm
  ക്ഷമേണ്ടോ ക്ഷമ? ണ്ടേൽ......

  ഫോളോവർ ഗാഡ്ജറ്റിനുള്ള വഴികൾ കിട്ടാൻഇവിടെ ക്ലിക്കി പോയി വായിച്ചാൽ മതി.

  ജാലകത്തിൽ ന്തോ പ്രശ്നം ണ്ട്ന്ന് തോന്നണു. ചിന്തയിൽ ലിസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്കി വായിക്ക്.

  Delete
  Reply

  ഋതുFri Oct 24, 07:46:00 pm
  രണ്ടും ട്രൈ ചെയ്തു.. രണ്ടും നടപ്പില്ല.
  :-(

  ReplyDelete

  ശ്രീSun Oct 26, 04:42:00 pm
  ശരിയാണ്‌… ബൂലോകത്തിനു പകരം വയ്ക്കാൻ ഫേസ്‌ ബുക്കിനോ ഗൂഗിൾ പ്ലസ്സിനോ ഒന്നും പറ്റില്ല.

  ReplyDelete
  Replies

  ഋതുSun Oct 26, 07:45:00 pm
  സൈബർ ലോകത്തേക്കു തന്നെ ഈയടുത്ത കാലത്താണ് എത്തിയത്. റിയാലിറ്റി കുറവാണെന്നതാണ് പിന്നോട്ടു വലിക്കുന്ന ഒരു കാര്യം.. അക്ഷരങ്ങളുടെ ഉല്‍പത്തി ഹൃദയത്തില്‍ നിന്നായതു കൊണ്ട് ബ്ലോഗുകളില്‍ കുറേക്കൂടി ഹൃദയത്തിന്‍റെ വര്‍ണ്ണം തെളിഞ്ഞുകാണാനാകുന്നുണ്ട്.

  Delete
  Reply

  ബിലാത്തിപട്ടണം Muralee MukundanWed Nov 12, 05:25:00 am
  ‘ബൂലോകം സര്‍ഗ്ഗാത്മകതയുടെ വിളനിലം പോലെ...
  കഥകളും കവിതകളും വിളഞ്ഞ വയലേലകള്‍.... നീണ്ടു
  പരന്ന് നോക്കെത്താ ദൂരത്തോളം...
  ഈ പുല്‍മേട്ടിലേക്ക് അക്ഷരസ്നേഹമെന്നയെന്‍റെ
  പൈക്കിടാവിനെ മേയ്ക്കാന്‍ ഞാനുമിറങ്ങട്ടെ..!‘

  ധൈര്യായിട്ട് ഇറങ്ങി കൊള്ളൂ...ഇവിടെ ധാരാളം കുഞ്ഞാടുകളും പൈകിടാങ്ങളുമൊക്കെ കൂട്ടിനുണ്ട്...കേട്ടൊ

  ReplyDelete
  Replies

  ഋതുThu Nov 13, 05:06:00 pm
  നിങ്ങളുടെയൊക്കെ സ്നേഹാക്ഷരങ്ങളുടെ കൈ പിടിച്ചു ഞാനും വരുന്നു.... ഈ കുഞ്ഞനിയത്തിയെക്കൂടി കൂട്ടത്തില്‍ കൂട്ടുക...

  Delete

  ReplyDelete
 2. 2005മുതലുള്ള പോസ്റ്റുകൾ വായിച്ചു ഏതാണ്ടൊക്കെ ഫിനീഷ്‌ ചെയ്തതു കൊണ്ട്‌ എനിക്കൊരു കാര്യം മനസിലായി.
  അന്നുണ്ടായിരുന്ന മിക്ക ബ്ലോഗ്ഗേഴ്സും ഇപ്പോൾ ഫേസ്ബുക്കിൽ ഉണ്ട്‌.പലരേയും പരിചയപ്പെട്ടു.
  200കമന്റ്‌ വരെയൊക്കെ എല്ലാ പോസ്റ്റിലും ലഭിച്ചിട്ടുള്ള ഒരു ബ്ലോഗർ പറഞ്ഞത്‌ കമന്റ്‌ കുറയുമോന്നുള്ള പേടിയിലാണു എഴുത്ത്‌ നിർത്തിയതെന്ന്.
  കല്യാണരാമൻ എന്ന സിനിമയിൽ ദിലീപ്‌ ഹനുമാന്റെ പോലെ മുഖവും ആക്കി,വാലും പിടിപ്പിച്ച്‌ ചാടിവന്നു നോക്കുമ്പോൾ ആരേയും കാണാതെ അന്തം വിട്ട്‌ നിന്നത്‌ പൊലെ ഞാനും ചാടി വീണു ഇളിഭ്യനായെന്ന് ഓർത്ത്‌ പോയിരുന്നു.വായിക്കാനും അഭിപ്രായം പറയാനും എഴുത്തിനെ ഗൗരവമായി കാണുന്ന ഒത്തിരി ആൾക്കാരെ കാണാൻ കഴിഞ്ഞു.

  ReplyDelete
 3. ഒരു കമന്റ്‌ കൂടി,
  ആറു വർഷമായി ഫേസ്ബുക്ക്‌ ഉപയോഗിക്കുന്നു.മടുത്തു.രാഷ്ട്രീയ ചായ്‌വുള്ള വലിയ ആറു പേജുകളും,മൂന്നു ഗ്രൂപ്പുകളും ചെയ്യുന്നുണ്ട്‌..
  പരസ്പം ഗ്വാ ഗ്വാ വിളിച്ച്‌ മടുത്ത്‌ ബ്ലോഗ്‌ വായിക്കാൻ തുടങ്ങിയപ്പോൾ എന്താശ്വാസം...
  ഇതിൽ കിട്ടുന്ന ഓരോ ഓരോ കമന്റുകളും അതു കമന്റ്‌ ചെയ്യുന്നവരുടെ ഹൃദയത്തിൽ നിന്ന് വരുന്നതായത്‌ കൊണ്ട്‌,ഓരോ കമന്റിനും ഞാൻ ആയിരം ഫേസ്ബുക്ക്‌ ലൈകുകളേക്കാളും,കമന്റുകളേക്കാളും വില കൽപ്പിക്കുന്നു.

  കല്ലോലിനിക്ക്‌ ആദ്യം കമന്റ്‌ തന്ന് സ്വാഗതം ചെയ്ത ആൾ പുലി ആണു ട്ടോ.
  എനിക്ക്‌ സ്വാഗതം തന്നത്‌ അരീക്കോടൻ സർ ആണു.മറ്റൊരു പുപ്പുലി.

  ReplyDelete
 4. കമന്‍റു കുറഞ്ഞാലോയെന്നു പേടിച്ച് എഴുത്ത് നിര്‍ത്തിയയാള്‍ എന്നെ ഞെട്ടിച്ചു.... ഒരു എഴുത്തുകാരന്‍റെ വളര്‍ച്ചയ്ക്ക് കമന്‍റുകള്‍ വളരെയധികം പ്രോത്സാഹനം നല്‍കുന്നുണ്ട് ശരിതന്നെ. എന്നിരുന്നാലും എഴുതുന്നത് ഒരാളുടെ ആത്മസംതൃപ്തിക്കു വേണ്ടിയല്ലേ...
  അന്തരാത്മാവില്‍ നിന്നുള്ള അക്ഷരങ്ങളുടെ അടങ്ങാത്ത നിലവിളികൊണ്ട്...????

  ReplyDelete
 5. എൻ്റെ ബ്ലോഗിലെ ആദ്യ കമൻ്റ് കല്ലോലിനി ആണ്...
  ഞാൻ തുടങ്ങുന്നതെ ഉള്ളൂ...
  നിങ്ങളാണ് വഴികാട്ടികൾ....
  ആശംസകൾ...

  ReplyDelete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......