Picture courtesy : Google |
പ്രണയം,
മോഹിപ്പിക്കുന്ന
ഒരു മരീചിക പോലെ,
ഒരു നിമിഷാര്‍ദ്ധത്തില്‍ വിടര്‍ന്നു-
മായുന്ന അതി മനോഹരമായ
ഒരു മാരിവില്ലുപോലെ,
സൂര്യതാപത്താലുരുകുന്ന
പുലരൊളിയില്‍ തിളങ്ങുന്ന
ഒരു മഞ്ഞുതുള്ളിപോലെ,
വിടരുകയും കൊഴിഞ്ഞടരുകയും ചെയ്യുന്ന സുന്ദരമായൊരു
പൂവുപോലെ,
പ്രണയം,
ഒരുവേള പ്രാണന്‍ കൊത്തിയെടുത്ത്
പറന്നകലുന്നൊരു പക്ഷിയെപ്പോലെ.!
പ്രണയത്തെ കുറിച്ച് എത്ര കാലമായി എഴുതുന്നു.എത്രയോ ആളുകൾ എഴുതി.എന്നിട്ടും ഇനിയും എഴുതാൻ ബാക്കി ധാരാളം എന്നാണ് ഓരോ എഴുത്ത് കാണുമ്പോഴും.
ReplyDeleteദിവ്യ പറയുന്നത് പോലെ മരീചിക. അവസാനം പ്രാണൻ പറിച്ചു പോകുന്ന പക്ഷിയും.
അത് ശരിയായി ആസ്വദിയ്ക്കാൻ കഴിയാതെ പോകുന്നതാണ് ഒരു പ്രശ്നം.അതിൽ കൂടുതലായി മുങ്ങി പ്പോകുന്നു.
കവിത കൊള്ളാം.
അതെ... എത്ര എഴുതിയാലും തീരുന്നില്ല... അഭിപ്രായത്തിനും വായനയ്ക്കും നന്ദി സര്‍..
ReplyDeleteവാസ്തവത്തില്‍ ഹൃദയം ഇത്രയ്ക്കും മിഠായി പോലെയാണോ?!!
ReplyDeleteഎന്തായാലും പ്രണയം ചിലപ്പോള്‍ പ്രാണന്‍ കൊത്തിപ്പറക്കുന്ന പക്ഷി തന്നെയാണ്. സത്യം!
സ്നേഹത്തിന്‍റെ ഏതു ഭാവങ്ങളും.., സ്നേഹം, പ്രണയം, വാത്സല്യം, കരുണ എന്നിവയെല്ലാം മനസ്സില്‍ നിറയുമ്പോള്‍ ഹൃദയം ഒരു മധുരമിഠായി തന്നെ അജിത് സര്‍.. നന്ദി.. വരവിനും വായനയ്ക്കും...
Deleteപ്രണയത്തിന്റെ വിവിധ ഭാവങ്ങൾ. "പ്രാണൻ കൊത്തിയെടുത്ത് പറന്നകലാൻ" സമ്മതിക്കരുത്.
ReplyDeleteപ്രിയ ഗീതച്ചേച്ചി.. നന്ദി..
Deleteപ്രണയം...
ReplyDeleteഒരുവേള പ്രാണന്‍ കൊത്തിയെടുത്ത്
പറന്നകലുന്നൊരു പക്ഷിയെപ്പോലെ.!
വന്നു കണ്ടതില്‍ സന്തോഷം, വീണ്ടും വരൂ...
ReplyDeleteപ്രണയം
ReplyDeleteഒരുവേള പ്രാണന്‍ കൊത്തിയെടുത്ത്
പറന്നകലുന്നൊരു പക്ഷിയെപ്പോലെ.!
......................... ശെരിക്കും ഇഷ്ട്ടപ്പെട്ടു!
സ്വാഗതം ഹാഷീ.... എനിക്കും ഇഷ്ടപ്പെട്ടതീ വരികള്‍ തന്നെ... വീണ്ടും വരൂട്ട്വോ...
Deleteപ്രണയം,
ReplyDeleteഒരുവേള പ്രാണന്‍ കൊത്തിയെടുത്ത്
പറന്നകലുന്നൊരു പക്ഷിയെപ്പോലെ.!
ആശംസകള്‍
വരികള്‍ ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം..!! നന്ദി...
Deleteപ്രാണന്‍ പക്ഷിക്കു നല്‍കാന്‍ കൊതിക്കത്തവരുണ്ടോ......?
ReplyDeleteഉണ്ടോ..???
Deleteതാങ്ക്സ് വിനോദേട്ടാ..
"പരാജയം ഇഷ്ടപ്പെടാത്തവർ കളിക്കാൻ പാടില്ലാത്ത ഗെയിം ആണ് പ്രണയം..." എന്ന് എവിടെയോ വായിച്ചതോർക്കുന്നു,
ReplyDeleteകവിത കൊള്ളാം
ആശംസകൾ
നന്ദി ശിഹാബ്...
Deleteവിജയവും പരാജയവും മുന്‍കൂട്ടി പ്രവചിക്കാവുന്ന ഒന്നല്ല പ്രണയം എന്നാണെനിക്ക് തോന്നിയിട്ടുള്ളത്.
കൊള്ളാം... ആശംസകൾ
ReplyDelete