Tuesday, 23 September 2014

ആമുഖം


ആദ്യമായ്
************


ആദ്യത്തെ പോസ്റ്റാണ്. കഥയല്ല. കവിതയുമല്ല. ഒരു കുറിപ്പ്.

സ്കൂൾ വിദ്യാഭ്യാസ കാലം തൊട്ടേ അല്ലറ ചില്ലറ എഴുത്തു കുത്തുകളൊക്കെയുണ്ടായിരുന്നു... പാതിയും രഹസ്യമായി... രഹസ്യമാക്കി വച്ചിരുന്നതിന്‍റെ കാരണം മറ്റൊന്നുമല്ല. ലജ്ജയാണ്... ഒരു ചമ്മല്‍...

പോത്സാഹനത്തിന്‍റെ പോഷകഗുണങ്ങളൊന്നും കിട്ടാത്തതുകൊണ്ട് വിളറി ശോഷിച്ച ഒരു കുട്ടിയെപ്പോലെയായി എന്‍റെ എഴുത്ത്.....

സഹപാഠികള്‍ക്കിടയില്‍ മാത്രം വെളിച്ചം കണ്ടിരുന്ന അക്ഷരത്തുണ്ടുകള്‍.... സൗഹാര്‍ദ്ദത്തിന്‍റെ കൈ പിടിച്ചാണ് പിച്ചവയ്ക്കാന്‍ പഠിച്ചതുതന്നെ.!

മിക്കവരുടെയും ജീവിതത്തിലെ മിന്നുന്ന കാലഘട്ടമാണ് സ്കൂൾ കാലം. എന്‍റെയും.... ഉത്തരവാദിത്വത്തിന്‍റെ കെട്ടുപാടുകള്‍ ചുറ്റിപ്പിണഞ്ഞിട്ടില്ലാത്ത നാളുകള്‍.!

നൂലുപൊട്ടിയ പട്ടം പോലെ പാറി നടക്കുന്ന ചിന്തകള്‍...!
അക്ഷരങ്ങളുടെ പൂമഴ...!!

പഠനകാലം പിന്നിട്ടതോടെ ആ മഴക്കാലവും കഴിഞ്ഞു.!

വെയിൽ കൊണ്ടു വെന്ത കൊയ്ത്തുപാടങ്ങള്‍ പോലെ വിണ്ടു കീറിക്കിടക്കുന്നു മനസ്സ്...

ഋതുഭേദങ്ങള്‍ക്കപ്പുറം,  എഴുതുവാനുള്ള മോഹം വീണ്ടുമൊരു കുളിര്‍ക്കാറ്റായി വീശുമ്പോള്‍....
പെയ്തുവീഴുന്ന അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടിയെടുക്കട്ടെ ഞാൻ..

ഒരു പെരുമഴക്കാലത്തിനു കൂടി കാതോര്‍ത്ത്....
                                                    കല്ലോലിനി.

6 comments:

  1. വിണ്ടു കീറിക്കിടക്കുന്ന മനസ്സല്ല... അക്ഷരങ്ങളുടെ തേന്മഴയിൽ പൂത്തുലഞ്ഞ ഉർവ്വരത... അതാണ് നീ.. എൻ പ്രിയ ഹൃദയ കല്ലോലിനി..

    ReplyDelete
    Replies
    1. ഞാൻ ഇതൊക്കെ വായിച്ചു എന്നെത്തന്നെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ് ഇതൊക്കെയായിരുന്നു ഞാൻ എന്ന് ..അമ്‌നേഷ്യം അമ്‌നേഷ്യം 😃🤭😄

      Delete
    2. ഹൗ!!! ഒരു പാൽപ്പായസം കുടിച്ച പ്രതീതി ഈ കമന്റ് വായിച്ചപ്പോൾ :-D

      Delete
  2. അങ്ങനെ വളരെ ലളിതമായി തുടങ്ങിയ ഒരാമുഖത്തിൽ നിന്നാണ് കല്ലോലിനി പരന്നൊഴുകാൻ തുടങ്ങിയത് അല്ലേ ;-)

    ReplyDelete
  3. ആ പെരുമഴക്കാലം ഏറ്റവും ഹൃദയമുള്ളതാകട്ടെ എന്ന് ഞാനും ഒന്നാശംസിക്കുന്നു. സ്നേഹം ട്ടൊ.....

    ReplyDelete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......