ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിൾ |
ആയുസ്സിന്‍റെ വഴിത്താരയില്‍
നാംനട്ടുവളര്‍ത്തിയ സൗഹൃദങ്ങള്‍
പൂക്കുന്നതും കായ്ക്കുന്നതും
വീണ്ടും മുളച്ച് പൊന്തുന്നതും...
ചില വിത്തുകള്‍ കുറേയേറെ നാള്‍
വിസ്മൃതിയാണ്ടുകിടന്ന്,
അപ്രതീക്ഷിതമായൊരു സന്ദര്‍ശനമഴയില്‍
പെട്ടെന്നൊരുനാള്‍ മുളച്ചു പൊങ്ങുന്നതും...
അപ്പോള്‍,
ജീവിതമരച്ചില്ലയില്‍ ഒരു കിളി പാടുന്നതും
താഴെ ഓര്‍മകളൂഞ്ഞാലാടുന്നതും
പഴയ തമാശകളോര്‍ത്ത് ഹൃദയങ്ങള്‍
കുണുങ്ങിച്ചിരിയ്ക്കുന്നതും....
മനസ്സിന്‍റെ വേലിക്കെട്ടുകള്‍ക്ക-
പ്പുറത്തേയ്ക്കു പടര്‍ത്തിയ രഹസ്യവള്ളികളില്‍ വിടര്‍ന്ന
വിശ്വാസത്തിന്‍റെ വെള്ളപ്പൂക്കളിറുക്കുന്നതും
പോയകാലത്തിന്‍റെ ഇടനാഴികളിലവ
മാലകോര്‍ത്തു തൂക്കുന്നതുമെല്ലാം
എത്രയോര്‍ത്താലും മതിവരാത്തൊരു
പുലര്‍കാലസ്വപ്നമായ്
മനസ്സിന്‍റെ മലര്‍വാടിയില്‍
മഴവില്ലുപോല്‍ വിടര്‍ന്നു നില്‍ക്കേ...
ഈ ഇത്തിരിവെട്ടമായ ജീവിതം
ഒരു മധുരമിഠായി നുണയുംപോലെ...!!!
എത്രയോര്‍ത്താലും മതിവരാത്തൊരു
ReplyDeleteപുലര്‍കാലസ്വപ്നമായ്
മനസ്സിന്‍റെ മലര്‍വാടിയില്‍
മഴവില്ലുപോല്‍ വിടര്‍ന്നു നില്‍ക്കേ...
ഈ ഇത്തിരിവെട്ടമായ ജീവിതം
ഒരു മധുരമിഠായി നുണയുംപോലെ
നല്ല
വരികൾ ദിവ്യാ
ഓഹ്... സന്തോഷം ചേച്ചീ....
Deleteആദ്യകമന്‍റിന് പ്രത്യേക നന്ദി...
Not bad..😃
ReplyDeleteഅതെന്താ വാവേ...???
Deleteവരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദീട്ടോ...!!!
"ചില വിത്തുകള്‍ കുറേയേറെ നാള്‍
ReplyDeleteവിസ്മൃതിയാണ്ടുകിടന്ന്,
അപ്രതീക്ഷിതമായൊരു സന്ദര്‍ശനമഴയില്‍
പെട്ടെന്നൊരുനാള്‍ മുളച്ചു പൊങ്ങുന്നതും..."
കുട്ടിക്കാലത്തെ കളിക്കൂട്ടുകാർ ആരെങ്കിലും വന്നുവോ സന്ദർശിക്കുവാൻ...? സ്കൂളിൽ എന്റെയൊപ്പം ഒരേ ബെഞ്ചിൽ ഇരുന്ന് പഠിച്ച ഒരു കൂട്ടുകാരനെ കഴിഞ്ഞ വെക്കേഷനിൽ കണ്ടുമുട്ടി... വളരെ ഹൃദ്യമായിരുന്നു ആ സന്ദർശനം... അവൻ വലിയ എസ്. ഐ. ഒക്കെയായെങ്കിലും ഞങ്ങൾക്കിടയിലെ പഴയ സൌഹൃദത്തിന് ഒരു തടസവും തോന്നിയില്ല... ഒരു എസ്.ഐ കൂട്ടുകാരൻ ഉള്ളത് നന്നായി എന്ന് ഞാനും കരുതി... :)
പഴയ സൗഹൃദങ്ങള്‍ പുതുക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം ഒന്ന് വേറെ തന്നെ അല്ലേ... വിനുവേട്ടാ...
Deleteഒരേ ക്ലാസിൽ പഠിച്ചിരുന്നവരുടെ വാട്സാപ്പ് ഗ്രൂപ്പ് വന്നപ്പോള്‍, അതുവരെ എവിടെയാണ് എന്ന് പോലുമറിയാത്ത കുറെ സുഹൃത്തുക്കളെ വീണ്ടു കിട്ടി...!!
അതില്‍ ഒരു പോലീസുകാരനുമുണ്ട്ട്ടോ..... :-)
ഹൃദയത്തിൽ നിന്നും ഒരു റവ എന്നാണ് ആദ്യം വായിച്ചത്... :)
ReplyDeleteഹ ഹ ഹാ... ഹൃദയത്തില്‍ റവയില്ല. സുധി മാത്രമേയുള്ളൂ...
Deleteവരവിനും വായനയ്ക്കും ഈ കുസൃതിയ്ക്കും ഒത്തിരി നന്ദി.!!!
പിന്നൊരു രഹസ്യം..
വിനുവേട്ടന്‍റെ സ്വരം കേട്ടാല്‍ പ്രായം തോന്നുകയേയില്ല :-D
മതിവരാത്ത പുലർകാല കിനാവുകൾ....
ReplyDeleteഅതേ...
Deleteനന്ദി മുരളിയേട്ടാ...
പോയ കാലത്തിന്റെ ഇടനാഴികളില്‍
ReplyDeleteവായനയ്ക്കും ആസ്വാദനത്തിനും നന്ദി.. റാംജി സര്‍.
Deleteഓര്‍മ്മകള്‍ക്കെന്തു മധുരം!അല്ലേ?
ReplyDeleteനന്മകള്‍ നേരുന്നു...
ആശംസകള്‍
അതേ... കൂട്ടുകാരെക്കുറിച്ചുള്ള ഓര്‍മകള്‍ക്കെന്നും മധുരം തന്നെ...
Deleteനന്ദി തങ്കപ്പന്‍ സര്‍..
ഈ ഇത്തിരിവെട്ടമായ ജീവിതം
ReplyDeleteഒരു മധുരമിഠായി നുണയുംപോലെ...!!!,
positive energy tharunna varikal, athilumupari orormappeduthalum, jeevithathe santhoshathode kaanuvan, souhrudangal vilamathikkaanavathavayannorkkuvan,
malayalam font is nt available in this system
ഷാജിതാ...
Deleteസന്തോഷവും നന്ദിയും അറിയിക്കുന്നു...!!
ഹലോ. വീണ്ടും രംഗത്ത് ഇറങ്ങിയോ പുലർകാല സ്വപ്നങ്ങളുമായി. കൊച്ചു മിട്ടായിയുടെ മധുരം നുണയൂ.
ReplyDeleteഞാനിവിടെയൊക്കെത്തന്നെയുണ്ട് ബിപിൻ സര്‍ ..
Deleteവായനയ്ക്കും അഭിപ്രായത്തിനും അന്വേഷണത്തിനും നന്ദി..
മനോഹരം . . . ഇഷ്ടമായി
ReplyDeleteനന്ദി അസീസ്... ഒപ്പം ഇവിടേയ്ക്ക് ഹൃദ്യമായ സ്വാഗതം.!!
Deleteഇനിയും വരൂ...
മനോഹരം . . . ഇഷ്ടമായി
ReplyDeleteശരിയാണ് ദിവ്യാ പഴയ കൂട്ടുകാരെ ഒരിക്കലെങ്കിലും കാണാൻ പറ്റുന്നത് എന്തെല്ലാം ഓര്മ്മകളാണ് മനസ്സില് ഓടിയെത്തുന്നത്. ഈയിടെ എന്റെ പഴയ രണ്ടു കൂട്ടുകാരികൾ എന്നെ കാണാനായി ദൂരെ നിന്ന് വന്നു. എന്തായിരുന്നു ഞങ്ങളുടെ സന്തോഷം. പറഞ്ഞറിയിക്കുവാൻ കഴിയില്ല. ഒരുപാട് പഴയ ഓർമ്മകൾ പങ്കുവച്ചാണ് അന്ന് ഞങ്ങൾ പിരിഞ്ഞത്. ദിവ്യ വീണ്ടും സജീവമായി അല്ലെ? സന്തോഷം.
ReplyDeleteഗീതച്ചേച്ചീ...
Deleteഎന്‍റെയും സന്തോഷവും നന്ദിയും...
മനോഹരം . . . ഇഷ്ടമായി
ReplyDeleteമനോഹരം . . . ഇഷ്ടമായി
ReplyDeleteപഴയ സൌഹൃദങ്ങൾ വീണ്ടും മുളച്ചു പൊന്തുന്നതും,പഴയകാല ഓർമ്മകൾ അയവിറക്കുന്നതും വളരെ രസകരമാണ്. രണ്ടു മാസം മുംബ് കൂടെ പഠിച്ചവരുടെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയപ്പോൾ ഞനും അനുഭവിച്ചതാണ്.
ReplyDeleteനല്ല ഓർമ്മകൾ കവിതയിലൂടെ സമ്മാനിച്ചു........
നന്ദി ഉനൈസ്..!!!
Deleteഎല്ല സൗഹൃദങ്ങളും എല്ലാക്കാലവും തളിർത്ത് നിൽക്കട്ടെ.
ReplyDeleteപറ്റില്ലെങ്കില്‍ ???? :p
Deleteഹ ഹ ഹാ.. നിന്നോട്ടെ വാവേ....
Deleteസെന്റിയാക്കാതെ തന്നെ മനസ്സിനെ തൊടുന്ന വരികൾ. പിന്നെ, കളഞ്ഞു കിട്ടിയ സൗഹൃദങ്ങളും... വായിച്ചു കഴിഞ്ഞപ്പോൾ നല്ല സന്തോഷം തോന്നി. ഒരുനൂറ് നന്ദിമിഠായി പകരം നൽകട്ടെ ഞാൻ!
ReplyDeleteകൊച്ചൂ.... സന്തോഷം തോന്നിയെന്നു കേട്ടപ്പോള്‍ എനിക്കും സന്തോഷം.!!
Deleteതാങ്സ്ട്ടോ.....
ഒരു മധുരമിഠായിയുടെ മധുരമുള്ള നല്ല വരികൾ ! എന്റെ നല്ല ആശംസകൾ.
ReplyDeleteഒത്തിരി നന്ദി. ഷഹീം.!!
Delete'മാവിന്‍ ചോട്ടിലെ മധുരമുള്ളൊരോര്‍മ്മകള്‍.....'കവിതയാകുന്ന വിധം !
ReplyDeleteഈ നല്ല വാക്കുകള്‍ക്ക് നന്ദി മുഹമ്മദ് കുട്ടി മാഷേ..
Deleteഹൃദ്യമായിരിക്കുന്നു ,ഇഷ്ടം
ReplyDeleteഒരിക്കൽ സൗഹൃദത്തിലെ വിശ്വാസം നഷ്ടപ്പെട്ടാൽ അത് വീണ്ടെടുക്കാൻ വലിയ പ്രയാസമാണ്
ReplyDeleteവിശ്വാസം കണ്ണാടി പോലെയാണ് ചേച്ചീ .. ഒരിക്കൽ പൊട്ടിയാൽ പിന്നീട് പഴയ പോലെയാക്കാൻ കഴിയില്ല
Delete