ഒരു കാറ്റായിരുന്നെങ്കില്‍...
എവിടെയും കയറിച്ചെല്ലാമായിരുന്നു...അടച്ചിട്ട വാതായനങ്ങളില്‍ ചെന്നെത്തി നോക്കാമായിരുന്നു...
പിന്നെ പരിഭവിച്ച സായന്തനങ്ങളെ ചെന്ന് തലോടാമായിരുന്നു...
വയലേലകളിലും ആഴിയുടെ പരപ്പിലും ഓളം തള്ളാമായിരുന്നു...
ഒരു നദിയുടെ മാറില്‍ കുളിരായ് അലയാമായിരുന്നു...
പിന്നൊരു മഴയോടൊപ്പം ഓടിപ്പിടിച്ചുകളിക്കാമായിരുന്നു...
വെയിലിൽ തളര്‍ന്നു വാടിയ ചെടികള്‍ക്കാശ്വാസമായണയാമായിരുന്നു...
പൂക്കള്‍ വിടര്‍ത്തും സുഗന്ധമായ്
പൂന്തോട്ടങ്ങളില്‍ നിറയാമായിരുന്നു...
അങ്ങനെയങ്ങനെ എണ്ണമറ്റൊരായിരം കനവുകളുടെ ചിറകേറിയൊരു പൂമ്പാറ്റയായ് പറക്കാമായിരുന്നു..!!!
വല്ലപ്പോഴും ഒരു ചെയ്ഞ്ചിനു കാറ്റായിക്കോട്ടേ
ReplyDeleteആയിക്കോട്ടെ..!!
Deleteആദ്യ കമന്‍റിനു നന്ദി ബൈജുവേട്ടാ...
എന്തേ ഇപ്പോൾ ഇങ്ങനെ തോന്നാൻ...?!!!
ReplyDeleteഇപ്പോള്‍ തോന്നിയതല്ല വിനുവേട്ടാ.. കുറെനാള്‍ മുന്‍പ് തോന്നിയതാ.. ഇപ്പഴാണു പോസ്റ്റിയത്.
Deleteനന്ദി. ഈ സ്നേഹവിരുന്നിന്.
കാറ്റേല്ക്കാന്‍ ശക്തിയില്ലാത്ത മരങ്ങളെ കടപുഴക്കിയെറിയരുതേ!
ReplyDeleteആശംസകള്‍
ഹ ഹ ഹ... ഇത് ആരെ ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി... സത്യമായിട്ടും ഇത് ഒരാളെ ഉദ്ദേശിച്ചാണ്... ഒരാളെ മാത്രം ഉദ്ദേശിച്ചാണ്... :)
Deleteഹാ ഹാ ഹാ!!!!ഇത് വായിച്ച് ഞാൻ ചിരിച്ച് ചത്തില്ലെന്നേ ഉള്ളൂ തങ്കപ്പൻ സർ!!!!
Deleteവിനുവേട്ടാ!!!പാവം ബ്ലോഗിണി ഒരു പകൽ മുഴുവൻ ഇരുന്നെഴുതിയതിനെ ഇങ്ങനെ ആക്കിക്കളഞ്ഞോ??????
ഞാനും ഇത് വായിക്കുമ്പോ മുഴുവൻ സുധിയായിരുന്നു
Deleteഎന്റെ മനസ്സിൽ
ഞാൻ പിന്നെ ആരോടും പറഞ്ഞില്ലെന്നെ ഉള്ളൂ
കൊടുംകാറ്റേ
ശ്ശോ...........കൊടുങ്കാററ് ..
Deleteha ha , thankappan sarine njan sammathichu, ee praayathilum enthoru narmabodam
Deleteകാറ്റിനെപ്പോലൊരു വാക്ക്..
ReplyDeleteഈ വാക്കിനോടുമൊരിഷ്ടം...
Deleteമുഹമ്മദ്ക്കാ വളരെ നന്ദി.
ഒരു ചെറു കാറ്റേറ്റാൽ പോലും വാടിപ്പോകുന്ന എന്നേയും തങ്കപ്പേട്ട നേ യു മൊക്കെ അട്ടുത്തുകൂടി പോലും വീശരുതേ കാറ്റേ.....! ആശംസകൾ.
ReplyDeleteഈശ്വരാ.... എന്തൊക്കെയാണിവിടെ നടക്കുന്നത്??., :O
ReplyDeleteഇഷ്ടം. ഒപ്പം ആശംസകളും. (പോലീസ്സുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം...?)
ReplyDeleteഞെട്ടിച്ചല്ലോ.. അന്നൂസേട്ടാ.... അല്ല. ശരിക്കും പോലീസുകാര്‍ക്കെന്താ എന്‍റെ ബ്ലോഗിൽ കാര്യം.?????
Deleteവരവിനും വായനയ്ക്കും ഒത്തിരി നന്ദിയുണ്ടേ.....
നിമിഷങ്ങൾ എണ്ണിയെണ്ണി ആസ്വദിക്കേണ്ട ഈ സമയത്തിങ്ങനെ കാറ്റാവാൻ നോക്കണോ? ഈ സമയത്തിങ്ങനെ ചിന്ത ശരിയല്ല; പക്ഷേ രചന നന്നായി....
ReplyDeleteവളരെ നന്ദി ആള്‍രൂപന്‍ സര്‍...
Deleteഇനിയും ഇതിലേയൊക്കെ വരണേ...
മാമലകൾ കടന്ന് താജിൽ ഉമ്മ വെച്ച്
ReplyDeleteലോകാത്ഭുതങ്ങൾ എത്തിനോക്കാമായിരുന്നു...
.
.
.
.
.
കാതങ്ങൾക്കപ്പുറത്തിരിക്കുന്ന പ്രണയിനിയുടെ
കാതില്‍ കിന്നാരം മൊഴിയാമായിരുന്നു...
.
.
.
.
.
ഭാവനകൾ അതിരുകള്‍ ഭേദിക്കട്ടെ....ആശംസകള്‍
ശിഹാബ്... ഈ കൂട്ടിച്ചേര്‍ക്കലുകള്‍ ഒത്തിരിയിഷ്ടമായി.. വളരെ വളരെ നന്ദി. ഈ പ്രോത്സാഹനത്തിന്.
Deleteഇത്രയും നല്ലത്. ഒരു ചുഴലി കൊടുങ്കാറ്റായി രൌദ്ര യായി മാറേണ്ട. ഇപ്പോൾ കൊടുങ്കാറ്റിനോക്കെ പേരുണ്ട്. കത്രിന പോലെ ദിവ്യ എന്നാകും. അത് കൊണ്ട് മന്ദ മാരുതനായി തഴുകിയുണർത്തൂ
ReplyDeleteബിപിൻ സര്‍ നന്ദി.!!
Deleteകവിത നന്നായി...... ഇഷ്ടപ്പെട്ടു..... ലളിത ഭാഷയിൽ ..... വളരെ നന്നായി......
ReplyDeleteസൗരഭ്യം നിറഞ്ഞ മന്ദമാരുതനായി നിറഞ്ഞു ദീർഘകാലം വീശുക..... ആശംസകൾ നേരുന്നു.....
ആശംസകൾക്കും പ്രോത്സാഹനത്തിനും നന്ദി വിനോദേട്ടാ....
Deleteതുടര്‍ക്കഥയുടെ അടുത്തഭാഗം വേഗം എഴുതിക്കോ... ഇല്ലെങ്കില്‍ ഞാൻ കോപിക്കും.!!
ആശകളുടെ ഈ ഒരിളം കാറ്റിനു എന്റെ ആശംസകൾ...
ReplyDeleteഷഹീം.. വളരെ നന്ദി.
Deleteഅതിരുകളില്ലാത്ത മോഹവുമായി അങ്ങിനെ പാറി പാറി നടക്കട്ടെ !!
ReplyDeleteസന്തോഷം ഫൈസലിക്ക.. ഒപ്പം നന്ദിയും.
Deleteഇളം കാറ്റാവട്ടെ..
ReplyDeleteനന്ദി ബഷീര്‍ക്കാ
Deleteഇളം കാറ്റായി പാറിപ്പറന്നു നടക്കട്ടെ. ആശംസകൾ ദിവ്യ.
ReplyDeleteഗീതച്ചേച്ചീ.. ഒത്തിരി നന്ദി.
Deleteവെറും മന്ദമാരുതനായാൽ മതി കേട്ടൊ
ReplyDeleteഒരിക്കലും കൊടുങ്കാറ്റായോ , ചുഴലിക്കാറ്റായോ പരിണമിക്കരുത് ..
മുരളിയേട്ടന്‍ പറഞ്ഞാപ്പിന്നെ അപ്പീലില്ല.!!
Delete:-) നന്ദി മുരളിയേട്ടാ...
കാറ്റായി ഉലകമാകെ സര്‍വവിധ കാഴ്ചകളും കണ്ടുകൊണ്ടങ്ങിനെ ചുറ്റി തിരിഞ്ഞു പോകുവാനായിരുന്നെങ്കില്‍ .ആശംസകള്‍
ReplyDeleteഅതെ റഷീദ്ക്കാ. അത്രേ ഞാനും ആശിച്ചുള്ളൂ...
Deleteഈ വരവിനും വായനയ്ക്കും നന്ദി.
ishtam varikal..aashamsakal
ReplyDeleteനന്ദി ഷുക്കൂര്‍ക്കാ.
Deleteകടലേഴും താണ്ടുന്ന കാറ്റ് .....
ReplyDeleteഷൈജുവേട്ടാ ആദ്യവരവിന് ഹൃദയം നിറഞ്ഞ സ്വാഗതം...
Deleteവായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി..
ഇനിയും വരണേ...
പൂക്കള്‍ വിടര്‍ത്തും സുഗന്ധമായ്
ReplyDeleteപൂന്തോട്ടങ്ങളില്‍ നിറയാമായിരുന്നു...
അങ്ങനെയങ്ങനെ എണ്ണമറ്റൊരായിരം കനവുകളുടെ ചിറകേറിയൊരു പൂമ്പാറ്റയായ് പറക്കാമായിരുന്നു..!!!
ishtamaayi
പ്രീതച്ചേച്ചി ഇവിടെ ആദ്യമായിട്ടാണെന്നു തോന്നുന്നു... സ്വാഗതം ചേച്ചീ....
Deleteഇഷ്ടപ്പെട്ടെന്ന് നേരത്തേ ബ്ലോഗ്സാപ്പ് ഗ്രൂപ്പില്‍ പറഞ്ഞിരുന്നുവല്ലോ... സന്തോഷം. ഒത്തിരി നന്ദി വരവിനും വായനയ്ക്കും.
അങ്ങനെയാവട്ടെ. :)
ReplyDeleteസുഖല്ലേ?
ആവട്ടെ... സുഖാണ് ഉമേച്ചീ....
Deleteഉമേച്ചിക്കൊ?
ഒരു കാറ്റായിരുന്നെങ്കില്‍
ReplyDeleteകാടുകള്‍ക്കും നദികള്‍ക്കും മീതെ ഞാന്‍ സഞ്ചരിക്കും
മരങ്ങളോടും കിളികളോടും സംസാരിക്കും.
അതെ... എന്തൊരു സ്വാതന്ത്ര്യം.. അല്ലേ...
Deleteവരവിനും വായനയ്ക്കും നന്ദിട്ട്വോ.. ഷാഹിദ് ബായ്
:)
ReplyDeleteവാവേ .... :-)
Deleteഈ വരവിനും വായനയ്ക്കും നന്ദി..
എങ്കിലൊരു കാറ്റായി മാറുക.
ReplyDeleteപിന്നെയേഴാം കടലിന്റെയക്കരേക്കു പറക്കുക.
ആരും കാണാത്തൊരു പുഷ്പത്തിന്റെ,
സുവർണ്ണ നിറമുള്ള പൂവിന്റെ
മനം മയക്കുന്ന ഗന്ധവും കൊണ്ട് തിരിച്ചു വരുമ്പോൾ
നിനക്കു നല്കാനൊരു മന്ദസ്മിതത്തിന്റെ പാലിൽ
ഞാൻ സൗഹൃദത്തിന്റെ പഞ്ചസാരയും
ചാലിച്ച് കാത്തിരിക്കാം..
പ്രിയ സഹോദരാ.. അബൂതി,
Deleteഈ സ്നേഹവാക്കുകള്‍ക്ക് ഒത്തിരി നന്ദി..
കാറ്റായി മാറട്ടെ :)
ReplyDeleteകാറ്റായി മാറാൻ ആഗ്രഹിക്കുന്നുവെന്നാൽ കല്ലോലിനിയൊരു സ്വാതന്ത്ര്യ മോഹി എന്നുകൂടിയാണ്... ആത്മാവിനെ കാറ്റുപോലെ സ്വാതന്ത്രയാക്കി വിടുന്നവൾ... നല്ലെഴുത്ത്...
ReplyDeleteആശംസകൾ !!
അതേ... സ്വാതന്ത്ര്യം, സ്നേഹം , സമാധാനം ... ഇത്തരം കൂടിയ മോഹങ്ങൾ ആണുള്ളത് .. 😃😃😃
Deleteവായിച്ചു കണ്ടതിൽ സന്തോഷം .. അഭിപ്രായം പറഞ്ഞതിന് നന്ദി ...
ചിന്തകൾക്ക് ചിറക് മുളക്കുമ്പോൾ കവിതയായി മാറുന്നു. ആ ലാഘവം എഴുത്തിലുമുണ്ട്. ഇനിയും പരക്കട്ടെ സ്വയം അടയാളപ്പെടുത്തലിന്റെ അപ്പൂപ്പൻ താടികൾ.😊👌
ReplyDeleteലാഘവത്തോടെ എഴുതാനേ അറിയൂ അതുകൊണ്ടാണ് .!!
Deleteവായനക്കും അഭിപ്രായത്തിനും വളരെ നന്ദി .