ബ്ലോഗ്‌സാപ്പ് മലയാളം വാട്സാപ്പ് ഗ്രൂപ്പിന്റെ ഫെബ്രുവരി ആക്ടിവിറ്റീസ് ആയ ബ്ലോഗ് പോസ്റ്റ് ഓഫ് ദി ഡേ യിലെ എന്റെ ഊഴവും സഹബ്ലോഗർക്കൊരു കത്തെഴുതാം പരിപാടിയിലെ കത്തിനുള്ള മറുപടി എഴുത്തും കൂടി ഒരൊന്നൊന്നര ചലഞ്ച് ആയി മുന്നിൽ നിന്ന് പല്ലിളിച്ചപ്പോൾ എന്റെ കാഞ്ഞ ബുദ്ധിയിൽ ഉദിച്ച ഐഡിയ ആണ് രണ്ടും കൂടി ഒറ്റയടിക്ക് പണി തീർക്കുക എന്നത് . കത്തെഴുത്ത് പരിപാടിയിലൂടെ രണ്ട് കത്ത് കിട്ടി. 8ന്റെയും 9ന്റെയും പണികൾ..😳😳😳. ആദ്യം കിട്ടിയത് ഒരു അനോണിക്കത്ത്. മുഴുവനായും സിനിമാപ്പേരുകൾ കൊണ്ട് എഴുതിയ രസകരമായ ഒരു കത്ത് . ഇത്തരം ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ ഇഷ്ടമായതിനാൽ കത്ത് എനിക്ക് ഇശ്ശി ബോധിച്ചു. അത്രയും ക്രീയേറ്റീവ് ആയ കത്തിന് മറുപടി എഴുതേണ്ട കാര്യം ഓർത്തപ്പോൾ വയറുളുക്കി. അതിനേക്കാൾ മികച്ചത് ആയില്ലെങ്കിലും ആരും മോശം പറയാത്ത ഒരു കത്ത് വേണ്ടേ എഴുതാൻ... 😨😧. അതിനുള്ള എന്റെ ഒരു പരിശ്രമം ആണ് ഈ പോസ്റ്റ് അഥവാ മറുപടിക്കത്ത്. കിട്ടിയ കത്തിന്റെ പടം താഴെ , അതിനും താഴെ മറുപടിയും . കത്ത് എല്ലാവർക്കും ഇഷ്ടമാകും എന്ന പ്രതീക്ഷയോടെ ഈ പോസ്റ്റ് സമർപ്പിക്കുന്നു .
അനോണിക്കത്ത് part 1 |
അനോണിക്കത്ത് part 2 |
അനോണിക്കത്തിനൊരു മറുപടി
*************************************
മിത്രം നിനക്കായ് ,
നാലാം നിലയിലെ എഴുത്തുമുറിയിൽ നിന്നും സ്നേഹപൂർവ്വം രേവതിയുടെ മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങൾ. കത്തുപെട്ടി തുറന്നു. കണ്ണീരും പുഞ്ചിരിയും വന്നു . അക്ഷരങ്ങൾക്ക് മുൻപേ എന്റെ കാഴ്ച തമസ്യ മറച്ചു. അനോണികൾക് ഒരിടം !!. ആരാണീ മലയാളി ? അന്വേഷണം എങ്ങുമെത്തിയില്ല.
മറക്കാതിരിക്കായി മാത്രം ജീവിതം പറഞ്ഞു തന്നത് ചിലകഥകൾ . ജീവിതം ഒരു യാത്രയാണ്.. നാട്ടുവഴിയിലൂടെ ഉദയപ്രഭൻറെ അരുണിമ വീശും സൂര്യവിസ്മയം കണ്ട് തൃശൂർ വിശേഷങ്ങൾ പറഞ്ഞു നടക്കാം . മതിലുകളില്ലാതെ ഇടവഴി . വഴിയോരക്കാഴ്ചകൾ കാണാം . പുഞ്ചപ്പാടം . ഊർക്കടവ് . ഹൃദയകല്ലോലിനി ഒഴുകുന്ന കൽപ്പടവുകൾ. അവൾ ഒരു പ്രവാഹിനി. ആമ്പൽപൊയ്ക . തവളച്ചന്തം . നീലത്താമരയും ലോകവും . പൊടിക്കാറ്റ് . കാറ്റിന്റെ കനിവും കണ്ണീരിന്റെ മഴയും . മാധവന്റെ വഴിമരങ്ങളുടെ ദലമര്മരങ്ങൾ. തുഷാരത്തുള്ളികൾ മൊഴിയും ഓരില കഥകൾ. ഒരിറ്റ് നോടൊപ്പം വീണപൂവ് . നാട്ടുപൂക്കൾ , വിടരുന്ന മൊട്ടുകൾ , പൂക്കുന്നിതാ മുല്ല , മന്ദാരം , കോളാമ്പി, റോസാപ്പൂക്കൾ , ചിത്രശലഭം , മഞ്ഞക്കിളി , ഇറ്റിറ്റിപ്പുള്ളു , ചിതൽ , ചിതൽപ്പുറ്റ് , കേരളത്തനിമ. ചിത്രവിശേഷം, രാജാവ് കോട്ടമതിലിൽ വരച്ചിട്ടത് കൊച്ചി രാജാവിന്റെ ജീവിതം .
കേരള ഡവലപ്മെന്റ് എന്റെ സ്വപ്നം .
ആദി ടോക്സ് എബൌട്ട് കെഡി കാഴ്ചകൾ ഇൻ കൈലാസ്. വാർത്തകൾ വിശേഷങ്ങൾ പറയാം. അങ്ങ് താഴത്ത് അതിക്രമങ്ങൾ, കാരണം അനന്തം അജ്ഞാതം. കാലം കലികാലം .വ്യക്തിഹത്യ , വിവാദങ്ങൾ.. എന്തേ ഈ മലയാളികൾ ഇങ്ങനെ ? ലോകം എന്റെ കണ്ണിൽ വികടലോകം .ലുങ്കി ന്യൂസ് .
ഞാൻ എഴുത്തുകാരി. എന്റെ ലോകം ബൂലോഗം . എന്റെ സ്വന്തം ബ്ലോഗ് രണ്ടെണ്ണം . എന്റെ പടങ്ങൾ , എന്റെ ചിന്തകൾ , എന്റെ പൊട്ടത്തരങ്ങൾ , എന്റെ തലതിരിഞ്ഞ ചിന്തകൾ, ചില കുറിപ്പുകൾ , കഥകൾ , കവിതകൾ , അനുഭവങ്ങൾ പാളിച്ചകൾ.
വേറെ പണിയൊന്നുമില്ല. ചിരിക്കുക ചിന്തിക്കുക . അത്രന്നേ.
കൊടകരപുരാണത്തെക്കാൾ കേമം ബിലാത്തിപ്പട്ടണത്തിലെ ചരിത്രചരിതം . എന്റെ നാട് .!! അതേപ്പറ്റി പുനലൂരാൻ എഴുതിയ ഏരിയലിന്റെ കുറിപ്പുകളുമുണ്ട്.
എന്റെ ഗ്രാമം നിറയെ നന്മയും തിന്മയും . ഇവിടെ ജീവിതം മനോഹരം .
എന്റെ ബാല്യകാലസ്മരണകൾ പറയാതെ വയ്യ . ഓലപ്പന്ത് , ഓലപ്പീപ്പി , കപ്പലണ്ടി മിഠായി, മഴവില്ലും മയിൽപ്പീലിയും, മഞ്ചാടിമണികൾ, വളപ്പൊട്ടുകൾ... ഗൃഹാതുരം - ഓർമകളുടെ കണ്ണാടി. പാവാടക്കാരി അന്ന് വടക്കാഞ്ചേരി പോയി രണ്ടാംഭാവം സിനിമ കണ്ടു . വഴിയേ തിരിച്ചു പോകുമ്പോൾ ചായക്കടയിൽ കയറി ചൂടപ്പം കഴിച്ചു , ഒരു കപ്പ് ചായ കുടിച്ചു . സ്വപ്നം പോലെ ഒരു കാലം .
ചില വീട്ടുകാര്യങ്ങൾ പറയാം .
ഉണ്ണിക്കുട്ടൻ തനിയെ നാട്ടുവഴിയിൽ ഗ്രാമ്യഭാവങ്ങൾ ഒപ്പിയെടുക്കാൻ ക്യാമറക്കണ്ണുമായ് പോയി .
വിദ്യ വെറുതേ ഓരോന്ന് പറയും, വെറുതേ കുറെ പടങ്ങൾ വരയ്ക്കും .
സന്തോഷ് സംസാരിക്കുന്നു കർഷകന്റെ മലയാളം.
ചന്തു വയസ്സ് 10 അവന് കളിമാത്രം , കളിഭ്രാന്ത് .!! ചന്തുവിന്റെ ചിന്തകൾ പോക്രിത്തരങ്ങൾ.
സമാന്തരൻ ഒരു രസികൻ , ചിന്താക്രാന്തൻ .!! കണ്ടതും കേട്ടതും, പൊടിപ്പും തൊങ്ങലും ചേർത്ത് കവിതകളും തമാശകളും കൊണ്ട് കഥപ്പെട്ടി നിറക്കുന്നു .
ദേവിയുടെ സ്വപ്‌നങ്ങൾ മറക്കാനാവാത്ത കാഴ്ചകൾ , മായക്കാഴ്ചകൾ.!!
അളിയനും അളിയനും അച്ഛന്റെ പുരാണപ്പെട്ടി തുറന്നു. കെട്ടിലമ്മ കാഴ്ചക്കാരി. ഓ എന്നാ പറയാനാ..? മൊത്തം ചില്ലറ റബ്ബറിന്റെ സ്ഥിതി വിവരക്കണക്കുകൾ .
മോളൂട്ടി കുസൃതികുടുക്ക. അവളുടെ മൊഴിമുത്തുകൾ കൽക്കണ്ടം പോലെ ... അച്ചുവിന്റെ കഥവണ്ടിയും ആമിയുടെ ചിത്രപുസ്തകവും വാങ്ങിക്കൊടുത്തു. ഇപ്പോൾ കുഞ്ഞുകഥകൾ, കുഞ്ഞിപ്പാട്ടുകൾ, കുഞ്ഞൂഞ്ഞമ്മ കഥകൾ ഇതൊക്കെയാണ് ഞങ്ങളുടെ ലോകം .
കല്യാണിയുടെ ലോകം കാല്പനികം . കൂട്ടുകാരൻ, എന്റെ ഹൃദയതാളങ്ങൾ അറിയുന്നവൻ.. മീനച്ചിൽ ഡയറി എഴുതും. ഏകാകിയുടെ ഡയറിക്കുറിപ്പുകൾ. പിന്നെ നിലാവ് പെയ്യുമ്പോൾ നിഴൽചിത്രങ്ങൾ നിരീക്ഷണം . . കുറച്ചു നേരം എനിക്കായ് നളപാചകം , കൊച്ചു വർത്താനം , ഗൗരവ ബഡായികൾ , സ്നേഹ സംവാദം .... ഞങ്ങൾ ഒരേ തൂവൽ പക്ഷികൾ.
രാത്രി ലളിത ഗാനങ്ങൾ കേൾക്കും . പാട്ടിന്റെ പാലാഴി. ഞാൻ കേട്ട പാട്ടുകൾ ഹൃദ്യം .!! എന്റെ ഇഷ്ടഗാനങ്ങൾ.
പറഞ്ഞു തീരാത്ത വിശേഷങ്ങൾ ഇതാ ഇവിടെ വരെ .
എന്നാ ഒണ്ട് വിശേഷം?
സാധനം കയ്യിലുണ്ടോ ? വായിച്ചു തീരാത്ത പുസ്തകം .?
എനിക്ക് തോന്നുന്നത് താങ്കൾ സ്വതന്ത്രൻ . സ്റ്റേ ഡിഫറെൻറ് . ഓർമ്മകൾ ഉണ്ടായിരിക്കണം ..
ഒത്തിരി സ്നേഹത്തോടെ.....
എന്ന് സ്വന്തം കൂട്ടുകാരി,
രേവതി
ദേവി ശ്രെയസ്സ് (H)
ചിന്നുവിന്റെ നാട്
ബിലാത്തിപ്പട്ടണം
ഉട്ടോപ്പിയ
റഫറൻസ് : തൃശൂർ വിശേഷങ്ങൾ (http://thrissurviseshangal.blogspot.com/?m=1), മലയാളം ബ്ലോഗ് റോൾ( https://mlblogroll.wordpress.com/), പിന്നെ എന്റെ സ്വന്തം ബുദ്ധിയും . 😜😜😜
ഇവരുടെ ഒക്കെ മുൻപിൽ ഞാൻ ഒരു ശിശു ആണെന്ന് പ്രഖ്യാപിച്ചു കൊള്ളുന്നു. ഇതെഴുതാൻ എടുത്ത ആ എഫർട്ട് രണ്ടാളും കിടുവാണ്..
ReplyDeleteദിവ്യ മനോഹരമായ , വെറും സിനിമ പേർ പ്രകടനമല്ലാത്ത സുന്ദരമായ കത്ത് തന്നെ കേട്ടോ..
ഒത്തിരി ഒത്തിരി സ്നേഹം
ബ്ലോഗ് പേര് കൊണ്ട് സിനിമ ക്ക് കൗണ്ടർ ഇട്ട് ഉണ്ടാക്കിയ അധോലോകം
Deleteരണ്ടു കമെന്റുകൾ ഇട്ട് പുപ്പുലിയായ ഗൗരിചേച്ചി....
Deleteമായക്കാഴ്ചകളും കൊണ്ട് കുറേ വരികളുടെ അടുത്ത് ഞാൻ ചെന്നു.. എല്ലാരും പറഞ്ഞു . തന്നോ.. ഞങ്ങൾ എടുത്തോളാം. പക്ഷേ ആരുടെ കൂടെ കൂട്ടിയിട്ടും എനിക്കൊരു തൃപ്തി വരുന്നില്ല.. ഏറ്റവും കൂടുതൽ തവണ വെട്ടിയും തിരുത്തിയും എഴുതിയ വരികളുടെ അവസാനം മായക്കാഴ്ചകൾ ആയിരുന്നു .
അനോണി കത്ത് ഇനിയും ഒരുപാട് നന്നാക്കണം എന്നുണ്ടായിരുന്നു . സമയം പരിമിതം ആയതുകൊണ്ട് ഇതുകൊണ്ട് നിർത്തി.
ഒത്തിരി സ്നേഹം ട്ടാ വായനയ്ക്കും പ്രോത്സാഹനത്തിനും....
ദിവ്യ..ഒത്തിരി നന്നായിട്ടുണ്ട്.❤️.great effort.. 👌ഇങ്ങനെ ഒഴുകട്ടെ കല്ലോലിനിയുടെ സർഗാത്മകത... 😊
ReplyDeleteരാജിചേച്ചി....
Deleteപൂക്കുന്നിതാ സൗഹൃദ മുല്ല... ഒഴുകിപ്പരക്കുന്നിതാ സ്നേഹത്തിൻ സുഗന്ധം ...
ഒത്തിരി നന്ദി.. ഒത്തിരി സ്നേഹം ...
ബ്ലോഗ് പേരുകൾ കൊണ്ടൊരു കൗണ്ടർ. കലക്കി.😀
ReplyDeleteവളരെ നന്ദി രാജ് .
Deleteസ്നേഹം .
😳😳😳 ദിവ്യം..🙏🙏🙏🙏🙏 ഇമ്മാതിരി ഒരു ചലഞ്ച് വന്നാ എപ്പോ സാഷ്ടാംഗം വീണു ന്ന് ചോദിച്ചാ മതി.ഒരു രക്ഷയുമില്ല ട്ടാ.അതിഗംഭീരായിട്ട് കോർത്ത് കോർത്ത് പൂശിയ പോസ്റ്റ്.ആ മാധവന്റെ വഴിമരങ്ങളിലെ ദലമർമ്മരത്തിന് ഒരു
ReplyDeleteകട്ട സലാം.
നിളയോരം ചേർന്ന് നിന്ന് മഞ്ഞു തുള്ളികൾ പൊഴിച്ചു എന്റെ കത്തിൽ ഒരു വരി നിറയ്ക്കാൻ സഹായിച്ച വഴിമരങ്ങളെ .... നന്ദി ... സ്നേഹം .!!!
Deleteപറഞ്ഞു. തീരാത്ത വിശേഷങ്ങൾ ഇതാ ഇവിടം വരെ ... അക്ഷരമാലകളിനിയും കോർക്കൂ .....
ReplyDeleteനന്നായിട്ടുണ്ട്.
ആശംസകൾ
തങ്കപ്പൻ ചേട്ടാ...
Deleteഇനിയും ഒരുപാട് പേരുകൾ കോർക്കണം എന്നുണ്ടായിരുന്നു . സമയം കുറവായതിനാൽ ഇത്രയാക്കി ചുരുക്കി .
എന്നുമുള്ള ഈ പ്രോത്സാഹനത്തിന് നന്ദി. സ്നേഹം.
മറുപടി കൊടുക്കുമ്പോൾ ഇങ്ങനെ തന്നെ കൊടുക്കണം. അനോണിയുടെ സിനിമാ കത്തിനെക്കാൾ ഭംഗിയായി ഈ ബ്ലോഗ് കോർക്കൽ.
ReplyDeleteഈ സ്നേഹവാക്കുകൾക്ക് ഒത്തിരി നന്ദി കുഞ്ഞുറുമ്പേ ... ഉറുമ്പ് ഈ കളികൾക്കൊന്നുമില്ലല്ലോ എന്ന് ഞാൻ എപ്പോഴും ഓർക്കും .
DeleteRealy miss u dear...😍
അനോണിക്കത്ത് കാരൻ്റെ മെഡുല്ല മണ്ണാങ്കട്ട തരിപ്പണമാക്കുന്ന മറുപടിയായല്ലോ ... തകർപ്പൻ അഭിനന്ദനങ്ങൾ. തുടരട്ടെ ഇത്തരം ക്രിയേറ്റീവിറ്റി.
ReplyDeleteഹ ഹ ഹാ ... അഭിപ്രായത്തിനും അഭിനന്ദനത്തിനും നന്ദി മാഷേ.... കുസൃതിയ്ക്ക് കുസൃതി മറുപടി .
Deleteനല്ല രസാല്ലേ.. ആളെ പറ്റിക്കുന്ന ഈ പരിപാടി .😍
ഒരു വെടിക്ക് രണ്ട് പക്ഷികളെ
ReplyDeleteവീഴ്ത്തിയ ഈ എട്ടിന്റെയും ഒമ്പതിന്റെയും
എഴുത്ത് പണി എന്തായാലും കലക്കി .
വിലാസത്തിന്റെ കൃത്യതയും കൈയക്ഷരവും
കണ്ടിട്ട് സിനിമാറ്റിക്ക് രചനയാൽ ദിവ്യയെ വെല്ലുവിളിച്ച
അനോണിയാവാൻ സാധ്യത സുധിയിൽ കാണുന്നതിലും തെറ്റില്ല .
പിന്നെ ഉരുളക്കുപ്പേരി പോലെ
ബൂലോഗ പടയാളികളെയെല്ലാം അണിനിരത്തി
അനോണിയെ അടിയറവ് പറയിച്ച ഒരു ദിവ്യാത്ഭുതം
ഇവിടെ നടന്നു എന്ന് പറയുന്നതാണ് ഉത്തമം....
കത്തിന്റെ രണ്ടുടയോർക്കും അഭിനന്ദനങ്ങൾ ....!
ഈ അഭിപ്രായത്തിനു വളരെ സന്തോഷം മുരളിയേട്ടാ...
Deleteപിന്നെ അനോണി സുധി അല്ലാട്ടോ...
എനിക്ക് അനോണിക്കത്ത് എഴുതുക എന്ന് വച്ചാൽ സുധിക്ക് അതൊരു ബാലികേറാ മലയായിരിക്കും...
എന്തരോ മഹാനു ഭാവുലു 😲😲ഞാൻ ഇത് കണ്ട് അന്തം വിട്ടു കുന്തം വിഴുങ്ങി നിൽക്കുന്നു... ഒരു ഒന്നൊന്നര കൌണ്ടർ ദിവ്യാ 🙏🙏നാലാം നിലയിലെ എഴുത്തുമുറിയിൽ ഞാനറിയാതെ കയറിയിരുന്നു എഴുതിയ രേവതീ, നിന്റെ സർഗ്ഗ സൃഷ്ടിയാൽ ഈ മുറി ധന്യമായിരിക്കുന്നു 💓💓
ReplyDeleteഅടിയന്റെ എളിയ ഒരു പരിശ്രമം... അതിനു പറ്റിയ സ്ഥലം നോക്കിയപ്പോൾ നാലാം നിലയാണ് കണ്ടത് . ഒന്നും നോക്കിയില്ല. കേറി മേഞ്ഞു . ഒരു ഇരിപ്പിടം തന്നതിന് നന്ദിയുണ്ട് ട്ടോ സൂര്യ തേജസ്സേ... 😍
Deleteആ കണ്ണിയിൽ എന്നെയും . ചേർത്തല്ലാ സന്തോഷം
ReplyDeleteനമ്മുടെ കൂട്ടത്തിലെ എല്ലാവരെയും ചേർക്കാൻ പറ്റിയതാണ് എന്റെ സന്തോഷം.!!
Deleteവളരെ നന്ദി ഉദയൻ ചേട്ടാ ... സ്നേഹം ..!!
അനോണിചേട്ടനു കൊടുത്ത കട്ടപ്പ മറുപടി അടിപൊളി ... ആ കത്ത് വായിക്കാൻ പറ്റണില്ലല്ലോ .
ReplyDeleteവളരെ നന്ദി ഗീതേച്ചി... കത്ത് വായിക്കാൻ പറ്റുന്നില്ലല്ലേ... പക്ഷേ ഞാൻ ആ ഇമേജിൽ നിന്നാണ് കത്ത് വായിച്ചത്, അഡ്രസ്സിൽ കെട്യോന്റെ പേര് വാലായി കൊടുക്കാത്തതിൽ പ്രതിഷേധിച്ചു ഇന്ത്യാ പോസ്റ്റ് കത്തെനിക്ക് തന്നില്ല.. 😒.
Deleteഎന്തായാലും ആ കത്ത് അനോണി ചേട്ടൻ ബ്ലോഗിൽ ഇടുമ്പോൾ വീണ്ടും വായിക്കാം ട്ടോ...
Mr. അനോനിയ്ക്ക് അതു വേണം. ഒരു മരുന്നിനെടുക്കാനുള്ളതെല്ലാം നമ്മുടെ ബൂലോകത്തുണ്ടെന്ന് എഴുത്തുകാരി തെളിയിച്ചു.
ReplyDeleteഅഭിനന്ദനങ്ങൾ
ബൂലോഗത്ത് ഇല്ലാത്തതായി ഒന്നുമില്ല സമാന്തരൻ ചേട്ടാ... അനോണി പാവം.!!
Deleteവരവിനും അഭിപ്രായത്തിനും നന്ദി. സ്നേഹം ...
കൊള്ളാം... ഇത്രയധികം ലിങ്കുകൾ ഇടാൻ തന്നേ പണിയെടുത്ത് മടുത്തുകാണുമല്ലോ കല്ലോലിനീ...
ReplyDeleteആരാ ആ അനോണി??
ലിങ്കുകൾ ഇട്ടില്ലല്ലോ ... ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. ഓരോ വാക്കിനും ലിങ്ക് കൊടുക്കുക എന്നൊക്കെ പറയുമ്പോൾ എത്രൂസം പണിയെടുത്തലാണ് .🙄
Deleteഅതുകൊണ്ടാണ് മൊത്തം ലിങ്കുകൾ ഒരു ലിങ്ക് തന്നത് .
താങ്കളുടെ വിലയേറിയ സമയത്തിന്റെ ഒരു ഭാഗം ഈ പോസ്റ്റ് വായിക്കാനും അഭിപ്രായം രേഖപ്പെടുത്താനും ചിലവഴിച്ചതിന് വളരെ നന്ദി . സ്നേഹം ...
സിനിമാപേരുകൾ കൊണ്ട് മനോഹരമായി കത്തെഴുതിയ ഒരു അനോണി കടുവയും ; 'ബ്ലോഗുപേരുകൾ കൊണ്ട് അതിനു അതിലും മനോഹരമായി കിടിലം മറുപടി എഴുതി, ആ കടുവയെ പിടിച്ച കല്ലോലിനി കിടുവയും !!! ഈ പോസ്റ്റ് തകർത്തു തിമർത്തു കിടുക്കി… !! :)
ReplyDeleteഷഹീമിന്റെ ഒരു കിടുക്കൻ പോസ്റ്റ് ഞാൻ പ്രതീക്ഷിക്കുന്നു .
Deleteഈ വായനയ്ക്കും പ്രോത്സാഹനത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി .
രസകരമായ എഴുത്ത്..
ReplyDeleteനന്ദി ഇക്കാ
Deleteസംഭവം നന്നായി. പക്ഷേ രണ്ടും കൂടി ഒന്നാക്കുന്ന പരിപാടി ഇനി വേണ്ട.
ReplyDeleteകല്ലോലിനി പ്രത്യേകം. പോരട്ടെ പഴയ കാലത്തെ പോലെ ഒഴുക്കുള്ള എഴുത്ത്.
ബിപിൻ സർ ,
Deleteരണ്ടും കൂടി ഒന്നാക്കിയതിന്റെ പ്രധാന കാരണം ഈ കത്ത് ബ്ലോഗുമായി വളരെയധികം ബന്ധപ്പെട്ടു നിൽക്കുന്നു എന്നത് കൊണ്ടാണ് . ബ്ലോഗുമായി ബന്ധം ഇല്ലായിരുന്നെങ്കിൽ ഇതൊരു പോസ്റ്റ് ആക്കാൻ ഞാൻ മടിച്ചേനേ എന്നതാണ് വാസ്തവം . വരവിനും വായനയ്ക്കും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി .
ആദ്യം ഞാൻ ഇൻട്രോ വായിച്ചു തിരിച്ചു പോയി. കത്ത് വായിച്ചപ്പോൾ പ്രത്യേകിച്ച് ഒരു കൗതുകവും തോന്നാതു കൊണ്ടാണ് തിരിച്ചു പോയത് ഇപ്പോൾ അതിന്റെ താഴേക്ക് വായിച്ചപ്പോഴാണ് ബ്ലോഗുകൾ കൊണ്ട് ഇടികഞ്ഞിയുണ്ടാക്കിയത് കണ്ടത്.
ReplyDeleteതള്ളിപ്പോയി രണ്ടുണ്ട കണ്ണുകൾ ചൂണ്ടുവിരൽ കൊണ്ട് ഉന്തി തിരിച്ചിട്ടാണ് മറുപടി ചാമ്പുന്നത്.
സത്യത്തിൽ അനോണിക്കൊരു പണി എന്നാണ് ഇതിന് പറയേണ്ടത്.
ഇത്രയും അധ്വാനം എടുത്ത ദിവ്യക്ക് അഭിനന്ദനങ്ങൾ.....
ഗംഭീരം
വൈകിയാണെങ്കിലും സംഗതി പിടികിട്ടിയല്ലോ ... 😍😍😍
Deleteനന്ദി. സ്നേഹം വിനോദേട്ടാ....
ഇത് കിടുക്കി... തിമിർത്തു... ഏട്ടിക്ക് പോട്ടി എന്ന് തമിഴിൽ പറയും...
ReplyDeleteവിനുവേട്ടന് പ്രത്യേകം താങ്ക്സ് ഉണ്ട് . ഗൂഗിൾ സെർച്ചിൽ നീലത്താമര യുടെ ബ്ലോഗർ പ്രൊഫൈൽ കിട്ടാത്തതുകൊണ്ട് വിനുവേട്ടന്റെ രണ്ടു മൂന്നു ബ്ലോഗുകളിൽ കയറി ഇറങ്ങി . തൃശൂർ വിശേഷങ്ങൾ കുറേ ബ്ലോഗ് പേരുകൾ തന്നു . അവിടെ അരിച്ചു പെറുക്കിയതിൽ നിന്ന് തന്നെ നീലത്താമരയുടെ ബ്ലോഗ് പേരും കിട്ടി. 😍😍😍
Deleteവളരെ സന്തോഷം...
Deleteഈ കത്തെഴുതാനെടുത്ത പരിശ്രമത്തിന് ഒരു വലിയ സല്യൂട്ട്! അഗ്രിഗേറ്റർ ഒക്കെ പോലെ, ഒരു വിധപ്പെട്ട ലൈവ് ബ്ലോഗുകൾ ഒക്കെ വായിക്കാൻ ഈ കത്തൊരു റെഫെറൻസ് ആക്കാവുന്നതാണ്. വിചിത്രമായ പല പേരുകളും ചേർത്ത് തയ്യാറാക്കിയത് കൊണ്ട് തന്നെ വായനയിൽ ചിലയിടത്ത് കുഞ്ഞു കുഞ്ഞു സുഖക്കുറവുകൾ തോന്നി. എന്നാലും ഈ കത്തെഴുതാനുണ്ടായ സാഹചര്യവും ശ്രമവും വെച്ചു നോക്കുമ്പോൾ ഒന്നേ പറയാനുള്ളൂ. സൂപ്പർ!
ReplyDeleteഇതിനിപ്പോ എന്തന്ന പറയുക...😂😂😂
ReplyDeleteസൂപ്പർ സൂപ്പർ പറയാൻ വാക്കുകളില്ല.
ReplyDeleteഈ കത്ത് പോസ്റ്റ് ഇട്ടപ്പോൾ തന്നെ വായിച്ചിരുന്നു.. ഇപ്പോൾ കമന്റ് ഇടുന്നു.. ന്റെ ബ്ലോഗ് ഉൾപ്പെടുത്തിയതിൽ സന്തോഷം.. ഇഷ്ടം.
ReplyDeleteഹഹ്ഹഹാ... വല്ലാത്തൊരു ഐറ്റം... എല്ലാം കൊണ്ടും കത്തുകളിലെ ട്വെന്റി ട്വെന്റി ആണിതെന്നു പറയാം.. കുറച്ചധികം കഷ്ടപ്പെട്ടുകാണും ല്ലേ...😂😂😂
ReplyDeleteപിന്നെ തമസ്യ കൊണ്ട് മറയ്ക്കാൻ പറ്റൂല.. ഹൃദയ കല്ലോലിനി പോലൊരു നദിയാണ് അതും.. 😂😁
This comment has been removed by the author.
ReplyDeleteകരളുനിറക്കുന്ന കവിതകളുടെ വസന്തം നിറക്കാറുള്ള കല്ലോലിനി പുതിയൊരു അവതാരമെടുത്ത്, വാചാലമായൊരു ഊമക്കത്തിൽ വന്ന പണിക്ക് പോസ്റ്റിലൂടെ ഒന്നൊന്നര മറുപണി പണിതത് ഗംഭീരമായി.
ReplyDeleteകല്ലോലിനിയുടെ കളികൾ ബൂലോകം കാണാനിരിക്കുന്നതേയുള്ളൂ എന്നൊരു ഗംഭീര സ്റ്റേറ്റ്മെന്റ് കൂടിയുണ്ട് ഈ പോസ്റ്റിൽ ;-)
അനോണിക്കത്തിന്റെ പടത്തിനു ഇത്തിരി തെളിച്ചം കുറഞ്ഞത് മാത്രം കഷ്ടമായി :-(