പൊന്നൊളി വിതറിയർക്കനായുയരും നേരം
പറക്കണം,
ചേർന്ന് പറക്കണം കൂട്ടരോടൊത്ത്.
പറന്നു പറന്നങ്ങു ചക്രവാള ശീമക്കരികെ,
രാവിലും പകലിലും പൂക്കൾ വിടരു-
മൊരു പച്ചപ്പിൻ മഞ്ഞു താഴ്വരയിൽ,
ആരാരും ശല്യപ്പെടുത്താത്തൊരു കോണിൽ
ആരാരും ശല്യപ്പെടുത്താത്തൊരു കോണിൽ
ചേക്കേറണം.
പിന്നെ
ചേലൊത്തൊരു
കൂടുമെനയണമാ-
തുള്ളിയോടും
പൂഞ്ചോലയിലേക്കു-
ചാഞ്ഞൊരു ചില്ലയിൽ.!!!
കലപില കൂട്ടണം, ചോല തോൽക്കും
കളകളാരവത്താൽ.
സ്നേഹം പെയ്യണം, പൗർണമി നാണിക്കും
നറുശോഭയാൽ.!!!
ഉണരണം പുലരിയിൽ..
കാണണമന്നുവരെ
കണ്ടിട്ടില്ലാത്തയത്ര
മനോഹരമാമൊരു
സൂര്യോദയം
ചിറകൊന്നു
വീശിപ്പറക്കണം...
കുളിരുന്നൊരാ
പുലർമഞ്ഞിൽ...
ഇരയൊന്നു കൊത്തിത്തിരികെയണയണം
കുഞ്ഞുകൂട്ടിൽ
കലമ്പും കുഞ്ഞോമനകൾക്കരികിലായ്
മഴവില്ലിൻ ചേലൊത്ത സ്നേഹക്കൂട്.!!!
Picture Courtesy: Google
സ്വപ്നക്കൂട് ഇഷ്ടമായി. േസേന കൂട് തന്നെ
ReplyDeleteചേലൊത്തൊരു കൂടുമെനയാണമാ-
തുള്ളിയോടും പൂഞ്ചോലയിലേക്കു
മെനയാണമാ എന്നനാണോ
മെനയണമാ.... എന്നാണോ.
ദീർഘം ഇല്ല . ഇപ്പൊ തിരുത്താം .. നന്ദി
DeleteThis comment has been removed by the author.
ReplyDeleteഎന്നാലും എന്തായിരിക്കും ഡിലീറ്റ് ചെയ്തത് ??? 😜😜
Deleteനറുശോഭയൂറും മോഹങ്ങൾ.
ReplyDeleteലളിതസുന്ദരം.
അർക്കൻ - പര്യായപദം നോക്കി വാക്ക് മാറ്റിയിട്ടതാണോ?
അല്ല... എന്തു പറ്റി ? ചേരുന്നില്ലേ ??
Deleteവായനയ്ക്കും അഭിപ്രായത്തിനും നന്ദി പ്രത്യേകം ... തിരുത്തുകൾ വല്ലതും ഉണ്ടെങ്കിൽ പറഞ്ഞു തരണേ ..
Deleteഇതു വരെയും നാം മടക്കി വെച്ച
ReplyDeleteകിനാവുകൾ ചേർത്ത് തുന്നിയൊരു
പറയ്ക്കും പരവതാനി നെയ്യണം
മറവിയിൽ ചിതറിപോയ സ്വപ്നങ്ങളിലേക്ക്
പറന്നു കയറണം
കാലത്തിന്റെ കാണാതീരങ്ങളിലേക്ക്
പറന്നു പരക്കണം..
ശംഖിൽ ഇരമ്പും സമുദ്രമായാൽ പോരാ
എനിക്ക് എല്ലാ മൗനത്തെയും ഉടച്ചു വാർക്കുന്ന മഹാസമുദ്രം പോലെ അലയടിക്കണം..
ആഹാ... അടിപൊളി ....
Deleteസ്വപ്നം കാണാൻ ഞാൻ കുറച്ചു പുറകോട്ടാണ് വളരെ ഒതുങ്ങിയ സ്വപ്നങ്ങളേ കാണാറുള്ളൂ ...
ഉള്ളതുകൊണ്ട് ഓണം പോലെ ..
നന്ദി , സ്നേഹം ... ചേച്ചീ ..
ആരോടും പരിഭവമില്ലാതെ, ജാതി മത ഭേദമില്ലാതെ, അധികാരദാഹമില്ലാതെ, പണാർത്തിയില്ലാതെ നന്മയും, സ്നേഹവും വിളയാടുന്ന ഒരു സ്നേഹക്കൂട് ഹാ! എത്ര മനോഹരം! ആശംസകൾ
ReplyDeleteഅങ്ങനെയായാൽ അതില്പരം ഒരു സന്തോഷം വേറെയുണ്ടോ അല്ലേ ...
Deleteവളരെ വളരെ നന്ദി തങ്കപ്പൻ ചേട്ടാ ..
ചെറിയ വലിയ മോഹങ്ങൾ
ReplyDeleteആ കൂട് കൊതിപ്പിച്ചു ദിവ്യാ..തുള്ളിയോടും പൂഞ്ചോലയിലേക്ക് ചാഞ ചില്ലയിലെ ..ആഗ്രഹം പോലെ സ്വർഗ്ഗമാകട്ടെ മഴവില്ലിൻ ചേലോത്ത ദിവ്യയുടെ സ്നേഹക്കൂട്
ReplyDeleteപിടിച്ചോ ഒരു കിടു സലാം
മോഹം തേങ്ങലെന്തിന്
ReplyDeleteസ്വപ്നം കൊള്ളാം
ജീവിക്കാൻ പ്രേരിപ്പിക്കുമൊരു മനോഹര സ്വപ്നം... ☺️ ❤️
ReplyDeleteആകാശം നീളെ പറക്കാൻ ആ ചിറകുകൾക്ക് കരുത്തുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️
എത്ര മനോഹരമീ സ്വപ്നക്കൂട് 💓
ReplyDeleteകളിചിരികൾ നിറച്ചൊരു സ്വർഗ്ഗമാക്കേണമെൻ
ReplyDeleteമഴവില്ലിൻ ചേലൊത്ത സ്നേഹക്കൂട്.!!!
ഇഷ്ടം...
ആശംസകൾ
കിനാക്കളിൽ വിരിയും
ReplyDeleteസ്വപ്നക്കൂട്ടിലെ സൗഭാഗ്യങ്ങൾ ...
പറന്നു പറന്നു ലസിക്കുക....എന്‍റെ അകം നിറഞ്ഞ ആശംസകള്‍
ReplyDelete'ചക്രവാള ശീമക്കരികെ'E-എഴുത്തില്‍ പറ്റിപ്പോയതായിരിക്കാം..'സീമ'യല്ലേ മോളൂ ശരി