Pages

Saturday, 22 August 2015

എന്‍റെ പ്രണയം


എന്‍റെ പ്രണയത്തെ ഞാൻ
സുരക്ഷിതമായ ഒരു സ്നേഹപാനീയത്തിലിട്ട് , മൂടിയില്ലാത്തൊരു പാത്രത്തില്‍
വെയിൽ കായാന്‍ വച്ച്,
കാക്കയും പൂച്ചയും കൊണ്ടു പോകാതെ കാവലിരിക്കുകയായിരുന്നു...

അപ്പോള്‍ കുശലം ചോദിച്ചെത്തിയൊരു കുസൃതിച്ചെറുക്കന്‍

എനിക്കതു തരുമോയെന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടി കേട്ട്, പിന്നെയും
കളി പറഞ്ഞു പറ്റിക്കൂടി നിന്നെപ്പോഴോ,
ആ പ്രണയത്തെ കൈക്കുമ്പിളില്‍ കോരിയെടുത്തു കൊണ്ടോടിപ്പോയി..!!!

തിരികെത്തരാന്‍ പറഞ്ഞു പുറകെയോടിയെങ്കിലും,
അവനത് കൊണ്ടു പോയൊരു ചില്ലുപാത്രത്തിലിട്ടടച്ചു വച്ചതിന്‍
ഭംഗി കണ്ട്
മതിമറന്നവിടെത്തന്നെയങ്ങു നിന്നുപോയി..!!! :-)

                         ********************

കഥയുമല്ല കവിതയുമല്ലിത് ജീവിതമാണ്.!!


ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിൾ

70 comments:

 1. :) അതിന്റെ ബാക്കി ഇവടെ ണ്ടാവ്വോന്നറിയാൻ വന്നതാ..... ഞാൻ ആദ്യായിട്ടാ ഇവടെ.ഫോട്ടൊ ബ്ലോഗും ണ്ടല്ലെ?????നന്നായി വരട്ടെ ബ്ലോഗും ജീവിതോം ഒക്കെം. :) തിരുമിറ്റക്കോട് ഇവടെ അടുത്താ!!!!!!

  ReplyDelete
  Replies
  1. അടുത്താണെങ്കില്‍ സെപ്റ്റംബർ 14 ന് ഇങ്ങു പോന്നോളൂട്ട്വോ..... ഉമേച്ചീ..

   Delete
 2. പ്രിയ ഉമേച്ചീ...
  ആശംസകൾ ശിരസ്സാവഹിക്കുന്നു.!!
  നന്ദി.
  ആദ്യ വരവിനും ഇനി തുടര്‍ന്നുള്ള സന്ദര്‍ശനങ്ങള്‍ക്കും ഹൃദയംഗമമായ സ്വാഗതം.
  ഗ്രാമ്യഭാവങ്ങളിലും വരേണമെന്ന് അഭ്യർത്ഥിക്കുന്നു. അവിടം ചേച്ചിക്ക് ഇഷ്ടപ്പെടുമെന്നുറപ്പ്.
  തിരുമിറ്റക്കോട് ""എവ്ടെ"" അടുത്താ...?????

  ReplyDelete
 3. പ്രണയം കൂട്ടിലsച്ചതറിയാൻ ഓടിയെത്തിയതാ... സംഗതി ശരിയാണല്ലെ....? എല്ലാ ആശംസകളും നേരുന്നു .....

  ReplyDelete
  Replies
  1. അതെ!! ശരിയാണ് വികെ സര്‍.
   ആശംസകള്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി...
   ഇനിയും ഇതിലേയൊക്കെ വരണേ...

   Delete
 4. സുധിയുടെയും അജിത്തേട്ടന്റെയും പോസ്റ്റുകള്‍ വായിച്ചാണ് ഇവിടെ എത്തിയത്. അതുകൊണ്ട് വായിച്ചപ്പോള്‍ തന്നെ കഥയും കവിതയും അല്ലെന്ന് മനസ്സിലായി. ബ്ലോഗ്‌ കുടുംബത്തിനു അഭിമാനിക്കാന്‍ അവസരമൊരുക്കിയ പ്രണയം ചില്ലുപാത്രത്തിലൊളിപ്പിച്ച പ്രണയിതാക്കള്‍ക്ക് നേരുന്നു നന്മകള്‍ നേരത്തേ.

  ReplyDelete
  Replies
  1. പ്രിയ റാംജിസര്‍... ഈ ബൂലോഗത്തെ സീനിയർ, ജൂനിയർ, ന്യൂകമര്‍ ബ്ലോഗര്‍മാരെല്ലാവരും തന്നെ ഞങ്ങളുടെ സംഭാഷണങ്ങളിലെ കഥാപാത്രങ്ങൾ ആണ്.!!
   ഈ സ്നേഹവാത്സല്യങ്ങള്‍ക്ക് ഒത്തിരി നന്ദി. സന്തോഷം..!!

   Delete
 5. വരന്‍റെ ബ്ലോഗിലിട്ട അഭിപ്രായം തന്നെ വധുവിനും...
  ......ഞമ്മടെ പഞ്ചായത്തില്‍ വച്ചോ!! പോരെങ്കില്‍ അയല്‍പ്പക്കവും.. മുബാറക്ക്...

  ReplyDelete
  Replies
  1. അതെ. മുഹമ്മദ്ക്കാ....
   മ്മടെ പഞ്ചായത്തില്‍ വച്ചു തന്നെ.!!
   ആശംസകൾക്കും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.!!

   Delete
 6. മലയാള ബ്ലോഗ്‌ എഴുത്തുകാരില്‍ രണ്ടുപേര്‍ വിവാഹിതരാകുന്നു എന്ന് അറിഞ്ഞതില്‍ വളരെയധികം സന്തോഷം .സുധിയുടെ എഴുത്തുകള്‍ വായിക്കാറുണ്ട് .രണ്ടുപേര്‍ക്കും സര്‍വവിധ ആശംസകളും നേരുന്നു .

  ReplyDelete
  Replies
  1. പ്രിയ റഷീദ്ക്കാ...
   ഹൃദയം നിറഞ്ഞ നന്ദി.!!

   Delete
 7. സന്തോഷം!
  നന്മകള്‍ നേരുന്നു........
  ആശംസകള്‍

  ReplyDelete
  Replies
  1. പ്രിയ തങ്കപ്പൻ സര്‍... ഈ സ്നേഹാശിസ്സുകള്‍ക്ക് സദയം നന്ദി..!!

   Delete
 8. മുന്‍കൂര്‍ ആശംസകള്‍. കല്ല്യാണമായി എന്നു കരുതി ബ്ലോഗ് വായനയൊന്നും കുറയ്ക്കരുത് കേട്ടോ... രണ്ടാളോടും കൂടിയാണ് പറയുന്നത്. നിങ്ങളെയൊക്കെ പ്രതീക്ഷിച്ചാണ് ഇടയ്ക്ക് വലതൊക്കെ എഴുതി കുറിച്ചിടുന്നത്.

  ReplyDelete
  Replies
  1. ആശംസകള്‍ക്ക് വളരെ നന്ദി.. സുധീർ സര്‍.. ബ്ലോഗ് വായന കൂടാനേ തരമുള്ളൂ.... താങ്കളെപ്പോലുള്ളവരുടെയൊക്കെ പോസ്റ്റുകൾ പ്രതീക്ഷിച്ചു തന്നെയാണ് ഇവിടെ കിടന്ന് ചുറ്റിക്കറങ്ങുന്നത്.

   Delete
 9. കൂട്ടിലടച്ച പ്രണയം കൂട് തുറന്ന് വിടാന്‍ ദിവസങ്ങള്‍ മാത്രം....സ്വതന്ത്രരായി വീണ്ടും ബൂലോകത്ത് തന്നെ ഉണ്ടാകണേ...

  ReplyDelete
  Replies
  1. തീര്‍ച്ചയായും ബൂലോകത്ത് കാണും അരീക്കോടന്‍ സര്‍.!!
   ഈ വരവിനും അഭിപ്രായത്തിനും ഒത്തിരി നന്ദി.!!!

   Delete
 10. കല്ലോലിനിക്കും കുസൃതിച്ചെറുക്കനും ആശംസാപുഷ്പങ്ങൾ അർപ്പിക്കുന്നു.
  ഒരു ഗാനോപലഹാരം സുധിക്ക് സമ്മാനിച്ചിട്ടുണ്ട്. വായിച്ചു നോക്കണേ!

  ReplyDelete
  Replies
  1. കൊച്ചൂസ്..
   ഗാനോപലഹാരം വായിച്ചു.!!
   നല്ല മധുരമുണ്ടായിരുന്നു.
   ഒത്തിരിയൊത്തിരി നന്ദി.!!!
   ഒരുനാളും മറക്കില്ലയീ സമ്മാനം.!!

   Delete
 11. ലോകത്തിൽ എന്തും ഒരു പരിധി വരെ ആവിഷ്കരിക്കാൻ കഴിയും
  എന്നാലും എല്ലാവരിലും ഉണ്ടെങ്കിലും
  മനുഷ്യൻ എന്ന പരിമിതികൾ വെച്ച് ആവിഷ്കരിക്കാൻ
  പ്രകടിപ്പിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണ്
  ഇന്നും പ്രണയം
  അത് ഹൃദയപൂർവ്വം ആവിഷ്കരിക്കാൻ
  ഒരു മനസ്സ് കൊണ്ട് രണ്ടു പേർക്കായി
  എന്ന് പറഞ്ഞാൽ അത് ആകാശത്തോളം
  വളര്ന്ന ഒരു സ്വപ്നമാണ്, സങ്കല്പ്പമാണ്
  എടുത്തു വെയ്ക്കുക രണ്ടാളും ചേർന്ന്
  കാലങ്ങളോളം
  വളരെ സന്തോഷം എല്ലാ വിധ ആശംസകളും
  ഹൃദയം കൊണ്ട്

  ReplyDelete
  Replies
  1. ബൈജുവേട്ടാ.....
   പ്രണയത്തെക്കുറിച്ച് എത്ര വലിയതായാണ് എഴുതിയിരിക്കുന്നത്..!!!
   എല്ലാ ആശംസകളും ഹൃദയത്തില്‍ സ്വീകരിക്കുന്നു... നന്ദിയും സ്നേഹവും പകരം തരുന്നു...

   Delete
 12. enteyum panchayathaney, SNGS collegilano padichath, njan avideya padichath
  kallolini bhagyavathiyan, sudhiyeppole nishkalankanaya orale kittiyallo, pinne dooram oru prashname alla
  njan chanthur postum shanukka kottarakkara postuman,
  bhavukangal, athilappuram enikk bhayankara santhosham ningal kalyanam kazhikkan pokunnathil
  enthanennariyilla, anthinennariyilla....veruthe chiri varunnu

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ഷാജിതാ...

   ചണ്ഡീഗഢിലും കൂത്താട്ടുകുളത്തും വരെ പോയി വന്ന പ്രിയപ്പെട്ട എഴുത്തുകാരീ,
   നിങ്ങളുടെ വാക്കുകൾ സത്യത്തിൽ എന്റെ കണ്ണുകൾ നിറയിച്ചു.ഫേസ്ബുക്ക്‌ കണ്ടമാനം ഉപയോഗിച്ചിരുന്ന ആളെന്ന നിലയിലും,ഇപ്പോൾ അതിൽ നോക്കാറും കൂടിയില്ലാത്ത ആളെന്ന നിലയിലും ബ്ലോഗിലൂടെ ലഭിച്ച ഇത്രയധികം ആശംസകൾ ലക്ഷക്കണക്കിനു ലൈക്കുകളേക്കാളും കമന്റുകളേക്കാളും വിലമതിയ്ക്കുന്നതായി എനിയ്ക്ക്‌ മനസ്സിലായി.

   കല്ലോലിനി മെയിൽ അയക്കും വന്നൊളൂ.ചിലപ്പോൾ താങ്കളുടെ ബ്ലോഗിൽ വന്ന ചിലരേയൊക്കെ അന്നവിടെ വെച്ച്‌ കണ്ടുമുട്ടാൻ സാധ്യതയുണ്ട്‌!!!

   നന്ദി!!!!

   Delete
  2. പ്രിയ ഷാജിതാ.... ഇത്ര അടുത്ത നാട്ടുകാരിയാണെന്ന് പ്രതീക്ഷിച്ചേയില്ല്യ.
   അതും ഒരേ പഞ്ചായത്ത്.!!!
   SNGS ല്‍ പഠിക്കാനുള്ള ഭാഗ്യംണ്ടായില്ല. പാലക്കാടാ പഠിച്ചത്. അനിയന്‍ ചാത്തന്നൂർ സ്കൂളിലാ പഠിച്ചത്.
   പിന്നെ..... വെറുതേ വന്ന ആ ചിരിയെന്തിനായിരിക്കുമെന്നോര്‍ത്ത് എനിക്കും ചിരി വന്നു. നിഷ്കളങ്കമായ ആ സ്നേഹത്തിന് ഒരുപാടൊരുപാട് നന്ദി...!!

   Delete
  3. innu varanamennundayirunnu, sadhichilla, enthayalum veendum bhavukangal

   Delete
  4. ഹോ....വലിയ നിർഭാഗ്യമായിരുന്നു.

   Delete
 13. കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം സുധി എടുത്തോണ്ട്പോയി അല്ലേ? നല്ലത്. ആ പയ്യൻ കൊള്ളാം. നല്ല പയ്യൻ. കാര്യങ്ങൾ തുറന്നു പറയുന്ന സ്വഭാവം. അത് തന്നെ നല്ലതല്ലേ? അങ്ങിനെ ഒരു ബ്ലോഗ്‌ പ്രേമം സാക്ഷാത്ക്കരിക്കുന്നു. എങ്ങിനെയാണ് ആ ലിങ്ക് കൊടുക്കാൻ തോന്നിയത്? പുതിയൊരു ലിങ്ക്. ജീവിതത്തിലേക്കുള്ള ലിങ്ക്. പ്രണയത്തിന്റെ മൂർധന്യത്തിൽ ആയതു കൊണ്ടായിരിക്കും ബ്ലോഗ്‌ എഴുത്ത് സ്ലോ ആയത്? അത് കുഴപ്പമില്ല. ആസ്വദിച്ചല്ലോ. ദിവ്യക്കും സുധിക്കും ഹൃദയത്തിൽ നിന്നുള്ള മംഗളാശംസകൾ.

  ReplyDelete
  Replies
  1. ബിപിൻ സര്‍,
   ലിങ്ക് കൊടുക്കാന്‍ തോന്നിയതൊന്നുമല്ല. തോന്നിപ്പിച്ചതല്ലേ.....പാവം ഞാൻ.!!!!!
   :-) :-) :-)
   അതിനു ഹേതുവായ ഒരുപാട് കാരണങ്ങളുണ്ട്. അതിൽ ഒന്നാമത്തേത് സാര്‍ എടുത്തുപറഞ്ഞ കാര്യം തന്നെ.!!!
   ഹൃദയത്തില്‍ നിന്നുള്ള ആശംസകൾ ഹൃദയത്തില്‍ തന്നെ സ്വീകരിക്കുന്നു.. സ്നേഹത്തോടെ നന്ദി..!!!

   Delete
 14. ആശംസകൾ കല്ലോലിനി

  ReplyDelete
  Replies
  1. താങ്ക്സ് അച്ചൂ.....
   അശ്വതിയെ കാണാനില്ല്യല്ലോന്ന് എപ്പോഴുമോര്‍ക്കാറുണ്ട്..
   ഇനിയും വരണേ..
   പുതിയ പോസ്റ്റിടുമ്പോള്‍ അറിയിച്ചാല്‍ വല്ല്യ സന്തോഷം.

   Delete

 15. പ്രിയപ്പെട്ട സുധിക്കും ദിവ്യക്കും എന്റെ ഒരായിരം ആശംസകൾ... :)

  ReplyDelete
  Replies
  1. പ്രിയ ഷഹീം.. ഈ സ്നേഹത്തിന് ഒത്തിരി നന്ദി.!!!

   Delete
 16. Swapnam...!
  .
  Manoharam, Ashamsakal...!!!

  ReplyDelete
  Replies
  1. സുരേഷേട്ടാ... സ്വാഗതം!!
   ആശംസാവചനങ്ങള്‍ക്ക് നന്ദി.
   ഇനിയും ഇതുവഴി വരണേ..

   Delete
 17. ആശംസകൾ ദിവ്യയ്ക്കും സുധിചേട്ടനും :)

  ReplyDelete
  Replies
  1. കുഞ്ഞുറുമ്പേ... നന്ദിട്ട്വോ...

   Delete
 18. വിവാഹ മംഗളാശംസകൾ... ദിവ്യയ്ക്കും സുധിയ്ക്കും

  ReplyDelete
  Replies
  1. ഗിരിജ മേം... വിവരം അറിഞ്ഞപ്പോഴേ ഓടിയെത്തുകയും ആശംസകൾ അര്‍പ്പിക്കുകയും ചെയ്ത ആ നല്ല മനസ്സിന് നന്ദി... സ്നേഹം....

   Delete
 19. സര്‍വ്വവിധ ഐശ്വര്യങ്ങളും നേരുന്നു...
  സുധിക്കും ദിവ്യക്കും!!!

  ReplyDelete
  Replies
  1. സജീവ് സര്‍...
   സ്നേഹാശിസ്സുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.!!!

   Delete
 20. ഇത് കൊളുത്തിപ്പിടിക്കുമെന്ന് പണ്ടേ മണമടിച്ചിരുന്നു. :)
  ആശംസാസ് ആന്റ് അഭിന്ദന്‍സ്

  ReplyDelete
  Replies
  1. ജോസ് ലെറ്റ്.!!! :O :O :O
   ഡിക്ടക്ടീവ് ബുദ്ധിക്ക് അഭിനന്ദനങ്ങൾ.!!
   മണമടിച്ചിട്ട് വെറുതെയായില്ല്യല്ലോ... :-) .
   താങ്ക്സ് ആന്‍റ് മുട്ടന്‍ താങ്ക്സ്..!!!

   Delete
 21. ആശംസകൾ ദിവ്യ. നിങ്ങളുടെ ജീവിതം എന്നും പ്രണയം നിറഞ്ഞതാകട്ടെ.

  ReplyDelete
  Replies
  1. ആശംസകൾക്കും സ്നേഹത്തിനും ഒത്തിരി നന്ദി പ്രദീപേട്ടാ..

   Delete
 22. രണ്ടു പേര്‍ക്കും സ്നേഹാശംസകള്‍. ബ്ലോഗറും ബ്ലോഗിണിയും കല്യാണം കഴിച്ച് സുഖായി ജീവിച്ച് പത്തഞ്ഞൂറു ബ്ലോഗ് കുഞ്ഞുങ്ങള്‍ ഉണ്ടാകുവാന്‍ ആശംസ(ബ്ലോഗ് കുഞ്ഞുങ്ങള്‍ എന്ന് ഉദ്ദേശിച്ചത് പോസ്റ്റുകളാണ്. ചുമ്മാ തെറ്റിധരിക്കല്ലേ)

  ReplyDelete
  Replies
  1. ഈ സ്നേഹാശംസകള്‍ക്ക് നന്ദിയുടെ ഒരായിരം റോസാപ്പൂക്കള്‍... പ്രിയ റോസിലിച്ചേച്ചീ...

   Delete
 23. ഞെട്ടിക്കും എന്ന് സുധി പറഞ്ഞപ്പോൾ ഇങ്ങനെ ഞെട്ടിക്കുമെന്ന് വിചാരിച്ചില്ല... നിർബന്ധപൂർവ്വം സുധി എന്നെ ഈ ബ്ലോഗിലേക്ക്‌ പിടിച്ച്‌ വലിച്ചു കൊണ്ടുവന്നപ്പോൾ ചെറിയ ഒരു സംശയം തോന്നിയെങ്കിലും...

  അനശ്വര പ്രണയത്തിന്റെ സൗരഭ്യം ഇരുവരുടെയും ജീവിതത്തിൽ നിറയട്ടെ എന്ന് ആശംസിക്കുന്നു...

  ReplyDelete
  Replies
  1. വിനുവേട്ടാ... വളരെ നന്ദി.!!!

   Delete
 24. ആഹാ...
  ഇതെപ്പോ..?
  കഥയേക്കാളും
  കവിതയേക്കാളും മനോഹരം ഈ ജീവിതം എന്ന തൂലിക

  ഈ കൊച്ചനുജൻറെ വക
  ആയിരമയ്യായിരം മംഗളാശംസകൾ

  ReplyDelete
  Replies
  1. കുഞ്ഞോനേ... താങ്ക്സ് ഡാ..

   Delete
 25. അവനത് കൊണ്ടു പോയി അടച്ചു വച്ചത് ചില്ലുപാത്രത്തിലല്ല.... സ്വന്തം ഹൃദയത്തിലാണ്...... ഇപ്പോയത് തളിർക്കുകയും പൂക്കുകയും ഒക്കെ ചെയ്യുന്നു.

  ReplyDelete
  Replies
  1. ആള്‍രൂപന്‍ സര്‍ ഈ വാക്കുകള്‍ക്ക് വളരെ നന്ദി. സന്തോഷം.!!

   Delete
 26. ആശംസകള്‍ പ്രീയ സുഹൃത്തെ.....

  ReplyDelete
 27. ആശംസകൾ.. ഒഴുകട്ടെ സ്നേഹസാഗരം

  ReplyDelete
 28. അജിത്തെട്ടനാണ് ഇങ്ങോട്ടുള്ള വഴി പറഞ്ഞുതന്നത്.
  വന്നു നോക്കിയപ്പോള്‍, മുഴങ്ങുന്നത് വിവാഹ കാഹളം.!!

  ഭാഷയും, സാഹിത്യവും, കഥകളും, കവിതകളും, രണ്ടുപേരുടെയും ഇനിയുള്ള യാത്രകളിലും തെളിഞ്ഞു നില്‍ക്കട്ടെ.

  വിവാഹ മംഗളാശംസകള്‍.

  ReplyDelete
 29. ഈയിടെയാണ് സുധിയുടെ ബ്ളോഗില്‍ നിന്നും പ്രണയവും വിവാഹവുമൊക്കെ അറിഞ്ഞത്. ഇനിയുള്ള ജീവിതവും പ്രണയ സുരഭിലമാകട്ടെ...

  ReplyDelete
 30. എന്നാലും സ്നേഹ പാനിയത്തിൽ
  ഇട്ട് വെച്ചിരുന്ന ഈ പ്രണയം തട്ടിമുട്ടി
  വന്ന് തട്ടിയെടുത്ത ആ കുസൃതിച്ചെറുക്കനെ
  സമ്മതിക്കണം കേട്ടൊ ..ഒരു സാക്ഷാൽ പ്രണയ
  വല്ലഭൻ തന്നെ..!

  രണ്ട് പേർക്കും
  പ്രണയാശംസകൾ...

  മഗളം ഭവതു:

  ReplyDelete
 31. @@

  രണ്ടിന്റേം കല്യാണത്തിന് അദൃശ്യനായി വരണമെന്നുണ്ടായിരുന്നു. പക്ഷെ ബോസ് വിളിച്ചതിനാല്‍ ഇന്നലെ ഞാനിങ്ങു പോന്നു! എന്നെങ്കിലും രണ്ടിനേം കാണാമെന്ന പ്രതീക്ഷയില്‍ എല്ലാവിധ ആശംസാസും നേരുന്നു.

  സുധിയുടെ ഭ്രാന്തു കൊണ്ട് നിനക്കൊരു 'കവിത' പോസ്റ്റ്‌ ചെയ്യാന്‍ കഴിഞ്ഞല്ലോടീ പെണ്ണേ..

  ***

  ReplyDelete
 32. എന്താ എഴുതേണ്ടത്...... എഴുതാനുള്ളത് പറഞ്ഞു പോയി...... എന്നാലും......
  അഷ്ട സൗഭാഗ്യത്തോടെ പ്രണയമധുവുണ്ട് പതിനായിരം കൊല്ലം ആഹ്ളാദിച്ചു തിമര്‍ക്കട്ടെ..... വരമാണ് തരുന്നത്.....
  കണ്ണീരില്ലാത്ത എഴുത്തിന് മനസ്സു നിറഞ്ഞ അനുമോദനങ്ങള്‍.....

  ReplyDelete
 33. നാട്ടിലെ ഓട്ടത്തിരക്കിനിടയിൽ ബ്ലോഗിലൊന്നും നേരാം വണ്ണം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഇതിനിടയിൽ ഇതെപ്പോൾ സംഭവിച്ചു? നിങ്ങൾ രണ്ടുപേരും എന്റെ എല്ലാ പോസ്റ്റുകളും വായിക്കാൻ എത്തുന്നവരാണ്. എന്നിട്ടും ഞാൻ മാത്രം ഒന്നുമറിഞ്ഞില്ല. കല്യാണം ഉറപ്പിച്ച സ്ഥിതിക്ക് ഒരു സൂചനയെങ്കിലും തരാമായിരുന്നു . ഞാൻ ഇന്നലെ സൌദിക്ക് തിരിച്ചു പോന്നു. ഇല്ലെങ്കിൽ ചിലപ്പോൾ നിങ്ങളുടെ കല്യാണം കൂടാൻ കഴിയുമായിരുന്നോ ? ആവോ? ആഗ്രഹം മാത്രം. സുധിക്കും കാര്യമായി എഴുതിയിട്ടുണ്ട് കേട്ടോ ദിവ്യ സമയം ഒത്തുവരുമ്പോൾ രണ്ടാളും ചേർന്നു വായിക്കുക. പ്രിയ അനുജത്തിക്ക് എല്ലാ നന്മകളും നേരുന്നു. രണ്ടുപേർക്കും എന്റെ പ്രാർത്ഥനയും ആശംസകളും
  സ്നേഹത്തോടെ ഗീത ചേച്ചി

  ReplyDelete
 34. ഇനിയെന്തിനാ അധികം ...പ്രണയം സഫലമായില്ലേ .....പ്രഫുല്ലമാവട്ടെ ജീവിതം --സുഫലവും !നന്മകള്‍ നേരുന്നു .....

  ReplyDelete
  Replies
  1. കുട്ടി മാഷേ....
   ഈ അനുഗ്രഹാശിസ്സുകള്‍ക്കൊത്തിരി നന്ദി..!!

   Delete
 35. ഇനിയെന്തിനാ അധികം ...പ്രണയം സഫലമായില്ലേ .....പ്രഫുല്ലമാവട്ടെ ജീവിതം --സുഫലവും !നന്മകള്‍ നേരുന്നു .....

  ReplyDelete
 36. നിങ്ങളുടെ ജീവിതം എന്നും പ്രണയം നിറഞ്ഞതാകട്ടെ. രണ്ടുപേർക്കും എന്റെ പ്രാർത്ഥനയും ആശംസകളും
  വിവാഹ മംഗളാശംസകള്‍.

  ReplyDelete
 37. This comment has been removed by the author.

  ReplyDelete
 38. ഒരു ബ്ലോഗിന് ലിങ്ക് ഇടാൻ സഹായിച്ചു ...
  കല്യാണവുമായി ....
  കൊള്ളാം ...
  ദൈവം അനുഗ്രഹിക്കട്ടെ ...
  ആശംസകൾ ...ദിവ്യ

  ReplyDelete
 39. കുപ്പിയിലടച്ചു വച്ച പ്രണയം സുന്ദരമാണ്.
  കാരണം അത് സുരക്ഷിതമാണ്.
  എന്നും സുരക്ഷിതമായിരിക്കട്ടെ
  താനപരന് താങ്ങായി, തണലായി.
  ശുഭാശംസകളോടെ..

  ReplyDelete
 40. ബ്ലോഗിലൂടെ വന്ന പ്രണയം.........
  നല്ലൊരു ജീവിതം നേരുന്നു

  ReplyDelete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......