Pages

Saturday, 18 July 2015

കണ്ണീര്‍ മഴ













1. മഴ*

വിലക്കു കല്പിക്കപ്പെട്ട
പ്രേയസിയെപ്പോല്‍,
പകലന്തിയോളം
മ്ലാനവദനയായ്-
സൂര്യനുറങ്ങാന്‍
പോയനേരത്ത്-
രാവുപുലരും വരെ,
ആര്‍ത്തലച്ചു
കരഞ്ഞാളവള്‍.

പൊന്നിന്‍ കസവു-
ടുത്തെത്തിയ
പുലരിയോട്
വൃഥാ
പുഞ്ചിരിയ്ക്കാന്‍
ശ്രമിച്ചാളവള്‍.

വീണ്ടും
നൈരാശ്യത്താല്‍,
നഷ്ടബോധം
നെഞ്ചിലേറ്റി-
തേങ്ങിത്തേങ്ങി
കരഞ്ഞു തുടങ്ങി...
നിര്‍ത്തലില്ലാതെ....

 *** * ***      



2. കണ്ണീര്‍

മഴ കരയുകയായിരുന്നു.
അവളും.
അവളുടെ കണ്ണുനീരൊഴുകിയൊഴുകി തലയിണ നനഞ്ഞപ്പോള്‍, മഴയൊഴുകിയൊഴുകി ഭൂമി നനഞ്ഞു.!!

(രണ്ടുവരി കഥ)



* പണ്ട് രാത്രിമഴ എന്ന കവിത പഠിച്ചപ്പോള്‍, അതില്‍ പ്രചോദനം കൊണ്ട് കുറിച്ചിട്ട വരികളാണ്. ഈ കര്‍ക്കിടക മഴക്കാലത്ത് എന്‍റെ വക ഇത്തിരിപ്പോന്നൊരു കവിതമഴ.!

ചിത്രങ്ങള്‍:- ഗൂഗിൾ

68 comments:

  1. മഴനീരും,മിഴിനീരും കുളിരു നല്‍കട്ടേ!
    നന്നായിരിക്കുന്നു വരികള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ സര്‍, എപ്പോഴുമുള്ളയീ വരവിനും പ്രോത്സാഹനങ്ങള്‍ക്കും ഒത്തിരിഒത്തിരി നന്ദി.!!

      Delete
  2. മഴയ്ക്ക്‌ സങ്കടം വർദ്ധിപ്പിയ്ക്കാനുള്ള കഴിവുണ്ടല്ലേ????

    നല്ല കവിത...

    ReplyDelete
    Replies
    1. മഴയും കണ്ണീരും പെയ്യുമ്പോള്‍ ഒരു പോലെയല്ലേ... അതുകൊണ്ടായിരിക്കും സുധീ...
      നന്ദി. എല്ലാ പ്രോത്സാഹനങ്ങള്‍ക്കും.!!

      Delete
    2. Daa sudiyeyy...ivide chumma karangithirinjitt karyamilladaa..kallolamey sundariyalla ennu prakyapichath nee kandillaayirunno??

      Delete
    3. വഴീ...

      ഞാൻ തത്പരകക്ഷിയല്ലല്ലോ.അതിനാൽ ഈ പ്രശ്നമുദിയ്ക്കുന്നില്ല.

      Delete
  3. സുന്ദരം ലളിതം
    പെയ്യുമ്പോൾ മഴയോളം
    വരികൾ

    ReplyDelete
    Replies
    1. ബൈജുവേട്ടാ.... നന്ദി.
      ഒരു നിശ്വാസത്തില്‍ ഒരായിരം കവിതമഴ പെയ്യിക്കുന്ന പ്രിയപ്പെട്ട കവിയുടെ വാക്കുകള്‍ വലിയ പ്രചോദനമാണ്.
      പലപ്പോഴും അവിടെ വന്ന് ഒരഞ്ചാറ് കവിത വായിക്കുമ്പോള്‍ തന്നെ ഭാവനയ്ക്ക് ഒരുണര്‍വ്വ് കിട്ടാറുണ്ട്. വായനയും പ്രോത്സാഹനങ്ങളും
      ഇനിയും പ്രതീക്ഷിക്കുന്നു.

      Delete
  4. ശ്രമങ്ങള്‍ വിഫലമായി പോകുന്നതാണ് മനുഷ്യരുടെ ഏറ്റവും വലിയ ജീവിത പരാജയം .

    ReplyDelete
    Replies
    1. ശരിയാണ് റഷീദ്ക്ക.
      വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി.

      Delete
  5. Replies
    1. റാംജി സര്‍,
      വല്ലാത്ത മഴ തന്നെ.!! ;-)
      ഒത്തിരിയൊത്തിരി നന്ദി.

      Delete
  6. ദുഃഖ സ്മൃതിയില്ലാതെ ഈ മഴപെയ്യില്ലേ.......
    ഇനി പെയ്യുന്ന മഴയില്‍ ആഹ്ളാദാരവങ്ങളുണ്ടാവട്ടെ എന്നാശംസിക്കുന്നു......
    ലളിത സുന്ദരമായ കവിതകൾ......കല്ലോലിനി നിറഞ്ഞൊഴുകട്ടെ....ആശംസകൾ......

    ReplyDelete
    Replies
    1. വിനോദേട്ടാ... കണ്ണീര്‍മഴക്കാലം തീര്‍ന്നു കൊണ്ടിരിയ്ക്കുന്നേയുള്ളൂ..
      അക്കാലത്തെഴുതിയവയെല്ലാം ഒരു പരിധി വരെ ഇങ്ങനെയൊക്കെയാണ്. എന്ത് ചെയ്യാം.. മനസ്സില്‍ വിഷമങ്ങള്‍ കറുത്തമേഘങ്ങളായ് ഉരുണ്ടുകൂടുമ്പോഴാണ് എഴുതാൻ പേനയെടുക്കാറുള്ളത്.
      ഇനി ഈ മഴക്കാലം തോരുമോ.. അറിയില്ല.
      നന്ദി... ഈ സ്നേഹവാക്കുകള്‍ക്ക്.

      Delete
  7. Good poem. " karanjaalaval- shramichaalaval, these usages does not go well with it.

    ReplyDelete
  8. Thank you Bipin sir, Thank you very much for your advice & appreciation.

    ReplyDelete
  9. അവൾക്കു നിത്യം നീരാട്ട്
    സ്വന്തം കണ്ണീരിലാകുമോ?
    സ്വയം, കണ്ണീരു വീഴ്ത്തുമ്പോൾ
    എന്തു നേടുന്നു സോദരി?

    ഞാനും ഇതിലേ പോയിരുന്നു......

    ReplyDelete
    Replies
    1. പ്രിയ ആള്‍രൂപന്‍ സര്‍,
      കണ്ണീരു വീഴ്ത്തുമ്പോള്‍ തലച്ചോറിൽ എന്തൊക്കെയോ ഉദ്പാദിപ്പിക്കപ്പെടുമെന്നോ... അതു വേദന കുറയ്ക്കാന്‍ സഹായിക്കുമെന്നോ.. ഒക്കെ കേട്ടിട്ടുണ്ട്. പക്ഷേ... ചില വേദനകള്‍ കണ്ണീരു വാര്‍ക്കുന്തോറും കൂടുന്നതായും കണ്ടിട്ടുണ്ട്. അതിനി എന്തുകൊണ്ടാണാണാണാവോ....???? :-P
      നന്ദി... ഇതിലേ വന്നതിന്..!!
      ഇനിയും വരേണം.!!!

      Delete
  10. മഴ വിഷയമാകുന്ന കവിതകളും കഥകളും എന്നും ഇഷ്ടമാണ്..ഈ കുഞ്ഞു കവിതയും കൊള്ളാം..നന്നായിട്ടുണ്ട്!!

    ReplyDelete
    Replies
    1. പ്രിയ രാജാവേ....
      മഴയെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്..!!!!
      നന്ദി ഈ നല്ല വാക്കുകള്‍ക്ക്.!!

      Delete
  11. പക്ഷേ, ഒരു വ്യത്യാസമുണ്ട് കല്ലോലിനീ... മഴ... മഴ എന്നും ഒരു ഹരമാണ്... മഴനീർ പകരുന്നത് സുഖകരമായ ഗൃഹാതുരത്വമാണ്... എന്നാൽ മിഴിനീർ... അത് പകരുന്നത് വേദനയും...

    കവിത നന്നായീട്ടോ... ഇനി ഈ ബ്ലോഗും സ്ഥിരം സന്ദർശന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു...

    ReplyDelete
    Replies
    1. അതെ വിനുവേട്ടാ... മഴ ഹരം തന്നെയാണ്. മാനുഷമനസ്സുകളില്‍ മഴയുണര്‍ത്തുന്ന വികാരങ്ങള്‍ ഒന്നല്ല, ഒരായിരമാണ്.
      പിന്നെ, മഴനീരില്‍ ചാലിച്ച് മിഴിനീര്‍ പൊഴിക്കുമ്പോള്‍ അതാരും അത്ര പെട്ടെന്ന് കണ്ടുപിടിക്കില്ലല്ലോ..!

      ആദ്യ വരവിന് ഒരു സ്വാഗതമഴ സമ്മാനം..!!
      നന്ദിയുടെ ഒരു കുടയും..!!!

      Delete
  12. മഴനീര്‍ക്കവിതകള്‍...

    ഇനിയുമെഴുതുക, ആശംസകള്‍!

    ReplyDelete
    Replies
    1. ശ്രീയേട്ടാ...
      എഴുതുവാനാണല്ലോ ഇഷ്ടം....
      ഇനിയും വരുകയും അഭിപ്രായങ്ങളും ഉപദേശങ്ങളും തരുകയും വേണം.!!!
      നന്ദിയോടെ..

      Delete
  13. ഹൃദയകല്ലോലിനിപ്പുഴ ഇനിയും നിറഞ്ഞൊഴുകട്ടെ...ആശംസകള്‍.....!

    ReplyDelete
    Replies
    1. അന്നൂസേട്ടാ... ഒരു മഴയോളം നന്ദി..
      ഇനിയും വരൂ....

      Delete
  14. പുതു മണ്ണിന്റെ മണം തന്ന ഈ കവിത മഴ നനഞ്ഞു... എന്റെ ആശംസകൾ.

    ReplyDelete
    Replies
    1. ഷഹീം... വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി!!
      ഇനിയും വരണേ...

      Delete
  15. നല്ല സാഹിതി ഭംഗിയോടെ കുറിച്ചിട്ടിരിക്കുന്ന വരികൾ...
    സന്തോഷം കൊണ്ടും,സന്താപം കൊണ്ടും മിഴിനീർ പൊഴിയാം ....
    മഴനീർ ഇതുകണക്ക് തന്നെ സ്ന്തോഷവും , സന്താപവും വാരിക്കോരി തരും

    ReplyDelete
    Replies
    1. മുരളിയേട്ടാ... സ്നേഹവാക്കുകളുടെ ചാറ്റല്‍മഴയ്ക്ക് നന്ദി..
      ഒത്തിരി നന്ദി....

      Delete
  16. Replies
    1. നന്ദി ... മുഹമ്മദ്ക്കാ...
      ഇനിയും വരൂ...

      Delete
  17. വൈകിയതിനു മാപ്പ് ചേച്ചീ.. നനുത്ത കവിതമഴ ഒത്തിരി ഇഷ്ടമായി!!

    ReplyDelete
    Replies
    1. Doctor rathnam...sathyathil kallolam nammekkal seniorano??. chechiyano??kuruthakked pattumo??...

      Delete
    2. ഹഹഹഹഹഹഹഹഹഹഹ ........ ഞാൻ ചിരിച്ച് മരിക്കും......

      Delete
    3. പ്രിയ ജ്യുവല്‍....
      ഇത്തിരി വൈകിയാണെങ്കിലും വന്നുവല്ലോ.. അത് മതി..!!! ഒത്തിരി നന്ദി.!!!

      പ്രിയ വഴിമരങ്ങള്‍...
      ഞാൻ പറഞ്ഞിട്ട് തന്നെയാണ് ജ്യുവല്‍ ചേച്ചീന്നു വിളിച്ചത്. ജ്യുവലിനേക്കാള്‍ വലുതും സുധിയെക്കാളും വിനോദേട്ടനെക്കാളും ചെറുതുമാണ്...!!!

      ഇത്ര നാളും എവിടെ മറഞ്ഞിരിക്കുകയായിരുന്നു..?? ഞങ്ങളെല്ലാം മിസ് ചെയ്തല്ലോ.. വഴിമരങ്ങളുടെ ഇലമര്‍മ്മരങ്ങള്‍...!

      Delete
    4. ഞാൻ ഈ നാട്ടുകാരനല്ല!

      Delete
  18. Kallolamey...soundaryam..manasilanu ..athinal ente manasinte sreekovilil ellaa bloginikalum athi sundarikalayithanne varthikkum.ente avasana svasam vareyum avare njan anasyootham aradhikkum.enne pinthirippikkan ihathileyum parathileyum oru sakthikkum avilla.

    Pinne. Kanneer mazha..its a nice poem kallolam. As a reader standing here at this point of time..turning my head back to that age..I can see the soul of this writing..
    It's a good work divya.

    ReplyDelete
    Replies
    1. മഴയ്ക്കു ശേഷം വഴിമരങ്ങള്‍ പെയ്തയീ സ്നേഹവാക്കുകള്‍ക്ക് ഒത്തിരിയൊത്തിരി നന്ദി....!!
      കുസൃതിത്തെന്നലുമായ് ഇനിയും ഈ വഴി വരിക..!!

      Delete
  19. മഴനീരും,
    മിഴിനീരും....

    കൊള്ളാം..
    മഴയുടെ ഭാവങ്ങൾ ഭാവതീവ്രമായി അവതരിപ്പിച്ചാൽ കൂടുതൽ നന്നാവും..
    ആശംസകൾ..

    ReplyDelete
    Replies
    1. സ്വാഗതം ശ്രീ ശ്രീജിത്ത് സര്‍.!!!!
      ഇതുവഴി വന്നു കണ്ടതില്‍ വളരെയധികം സന്തോഷം, ഒപ്പം വിലയേറിയൊരുപദേശം കുറിച്ചിട്ടതിനു നന്ദി...
      ഇനിയും നന്നാക്കാന്‍ തീര്‍ച്ചയായും പരിശ്രമിക്കാം..!!
      എന്‍റെ അക്ഷരകല്ലോലിനിയൊഴുകും കാഴ്ച കാണാനിനിയും വരൂ....

      Delete
  20. രണ്ടു ദിവസമായി ആർത്തലച്ചു പെയ്യുന്ന മഴ. നോക്കി നിൽക്കാൻ നല്ല രസം. രണ്ടു വാക്ക് എഴുതാൻ നോക്കിയിട്ട് കവിത എഴുതാൻ അറിയാവായിട്ടു വേണ്ടേ? രണ്ടു വാക്കിലാണെങ്കിലും ദിവ്യ കുറിച്ചിട്ട വരികൾ മനോഹരം. ഒത്തിരി ആശംസകളും, സ്നേഹവും .

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ഗീതേച്ചീ.... കവിതയെഴുതാന്‍ എനിക്കും വല്ല്യ പിടിയൊന്നുമില്ലെന്നേ....
      പിന്നെ ചിലനേരത്ത് മനസ്സില്‍ വരുന്നത് ചിലതൊക്കെയങ്ങ് കുത്തിക്കുറിച്ചു വയ്ക്കും. ന്നിട്ട് ദാ ഇതാണെന്‍റെ കവിത എന്നങ്ങു ഭാവിക്കും. അത്രന്നെ.!!!
      എന്നാണാവോ ഒറിജിനൽ കവികൾ എന്നെ എടുത്തിട്ട് പെരുമാറുക??!!!
      ചേച്ചീ... അടുത്തമഴപെയ്യുമ്പോള്‍ പേനയും കടലാസുമെടുത്തൊന്നിരുന്നു നോക്കൂ..
      രണ്ട് വരിയെങ്കിലും ചേച്ചി എഴുതും. ഉറപ്പാ...
      ഇവിടെ വിതറിയിട്ട സ്നേഹവാക്കുകള്‍ക്ക് ഒത്തിരി നന്ദി.. സ്നേഹം...

      Delete
  21. കവിത്യൊക്കെ കൊള്ളാം! ആശംസോള് ട്ടാ.

    ഈ പഞ്ഞമാസം പിറന്നിട്ടെവിടേലും പെയ്തോ മഴ?? ഇവ്ടൊക്കെ നല്ല ചൂടാന്നെ. ഈ രാത്രിമഴ പഠിച്ചപ്പം പ്രചോദനം ണ്ടായോ? ൻ‌റെ ദൈവേ..... കാണാതെ പഠിക്കാൻ പെട്ട പാട് മ്മക്കല്ലെ അറിയു. പിന്നല്ലെ പ്രചോദനം.

    ReplyDelete
    Replies
    1. യ്യൊ. !!! ദാരിത്.!!! ചെറുതോ..!!!
      ഇതെന്താ... ഈ ഇല്ലാമഴക്കാലത്ത് ചിരിയുടെ കുടയും ചൂടിയൊരു കര്‍ക്കിടക മാവേലിയായി.... ങേ..???!!
      അവിടെ പാതാളത്തില്‍ സുഖം തന്നെയല്ലേ.....??

      ഇവിടെ വന്നു കണ്ടതില്‍ വളരെയധികം സന്തോഷം ചെറുതേ... മാത്രവുമല്ല ബൂലോഗമെന്ന അക്ഷരസ്വര്‍ലോകത്തില്‍ നിന്നും വിട്ട് നില്‍ക്കരുതെന്ന് ആത്മാര്‍ത്ഥമായ ഒരപേക്ഷയുമുണ്ട്.
      ഹാസ്യത്മകവും എന്നാലത്രയും തന്നെ നിശിതവുമായ അഭിപ്രായങ്ങൾ പറയുന്ന ചെറുതിന്‍റെയൊക്കെ സാന്നിധ്യം ഇവിടെ ഒരു അനിവാര്യതയാണ്.
      തുടര്‍ന്നും വരിക.!!
      വരാതിരിക്കരുതേ...

      ബഹുമാനപ്പെട്ട ചെറുതിന്, കുപ്പയില്‍ പോസ്റ്റിട്ട് ഞങ്ങളെ കുടുകുടെ ചിരിപ്പിച്ചാല്‍ മാത്രമേ നന്ദി പ്രകാശിപ്പിക്കൂ എന്ന ഓര്‍മപ്പെടുത്തലോടെ വണക്കം.!!!
      വീണ്ടും പാക്കലാം..!!!

      Delete
    2. Kallolamey. Eee cheruthundallo ath aan cheruthano pen cheruthano??
      Sundariyallathathinal kallolathe njan veruthe vidan theerumanichu..iniyippo kunjurumbum cheruthumokkeyanu aswasam.
      Sudhiyum vinodum ariyanda...njanith chodichath..

      Delete
    3. ഈ ചെറുത് ആണ്‍ ചെറുതു തന്ന്യാ....

      Delete
    4. എടാ വഴി.... നിന്‍റെ സൂക്കേടിന് 420KVയുടെ ഷോക്കാണ് നല്ലത്......

      Delete
  22. അപ്പൊ ഇതൊക്കെയായിരുന്നോ മഴ! ഞാങ്കരുതി മഴാന്നു വച്ചാല്‍ മഴ ആയിരിക്കുമെന്ന്! ന്തായാലും കവിത കൊള്ളാം.

    എന്നെക്കൊണ്ട് വീണ്ടും ബ്ലോഗ്‌ എഴുതിക്കരുത്!

    ReplyDelete
    Replies
    1. കലികാലമല്ലേ... ഇക്കാക്ക... ഇങ്ങനെയും മഴ പെയ്യാം.... ;-)

      വായിക്കുന്നവരുടെ കണ്ണു നിറയ്ക്കാന്‍ തരത്തില്‍.. (ചിരിച്ചിട്ടായാലും, കരഞ്ഞിട്ടായാലും) എഴുതാൻ കഴിയുന്നവര്‍ എഴുതേണ്ടത് സമൂഹത്തോടുള്ള അവരുടെ ബാധ്യതയാണ് കണ്ണൂരാന്‍.!!!!
      വീണ്ടും ബ്ലോഗ് എഴുതിച്ചേ അടങ്ങൂ..!! :-P

      Delete
  23. മഴക്കവിത നന്നായി...

    ReplyDelete
    Replies
    1. സന്തോഷം ബഷീർക്ക...
      നന്ദി.. വീണ്ടും വരണേ...

      Delete
  24. മഴ -ചിലപ്പോള്‍ ഇങ്ങിനെയാണ്‌ .വല്ലാതെ കരയും .കരയിപ്പിക്കും ....പെയ്തൊഴിയുന്ന 'മാന'ത്തിന്റെ ഈ മഴ കലക്കി .....അഭിനന്ദനങ്ങള്‍ !

    ReplyDelete
    Replies
    1. കുട്ടി മാഷേ....
      നന്ദി... സ്നേഹം...
      ഇനിയും വരണേ.....

      Delete
  25. ആശംസകള്‍.....ചെരുവരികള്‍ ആണെങ്കിലും മനോഹരം............

    ReplyDelete
    Replies
    1. നന്ദി കപ്പത്തണ്ടേ....
      ഒത്തിരി സന്തോഷം...

      Delete
  26. എൻറെ മിഴിനീരും മഴനീരും പ്രണയത്തിലാണ്...,
    മഴയത്ത് കരയാന്‍ ആണെനിക്കിഷ്ടം,
    കണ്ണീര്‍മഴ ആരും കാണില്ലാലോ...
    എന്റെ ദു:ഖങ്ങൾ
    മഴനീരിൽ ലയിച്ചു ചേരുചേരുകയും ചെയ്യും

    ആശംസകള്‍

    ReplyDelete
    Replies
    1. പ്രിയ ശിഹബുദ്ദീന്‍..
      ആരും കരയാതിരിക്കുന്നതാണെനിക്കിഷ്ടം...
      മഴയായാലും മനമായാലും....
      ഒത്തിരി നന്ദീട്ട്വോ....
      ഇനിയും വരൂ...

      Delete
  27. ദുഃഖമഴയാണല്ലോ,ഇഷ്ടപ്പെട്ടു!!!
    എന്നാലും സൂക്ഷിക്കുന്നത് കൊള്ളാം. മഴയെക്കുറിച്ച് കവിത
    എഴുതിയാല്‍ കൊല്ലാന്‍ വേണ്ടി ചിലര്‍ നടക്കുന്നുണ്ട്!!!

    ReplyDelete
    Replies
    1. യ്യൊ... അതാരാണ് സജീവ് സര്‍ കൊല്ലാന്‍ നടക്കുന്നത്???
      എനിവേ.... ഈ വഴി വന്നതിലും ഇഷ്ടം അറിയിച്ചതിലും ഒത്തിരി നന്ദി, സന്തോഷം..
      ഇനിയും ഇതിലേയൊക്കെ വരിക.!

      Delete
  28. കുഞ്ഞുകവിതകള്‍ നന്നായി....

    ReplyDelete
    Replies
    1. അരീക്കോടന്‍ സര്‍... ഒത്തിരിയൊത്തിരി സന്തോഷമായേ...
      ഇനീം വരണം... നന്ദിയോടെ....

      Delete
  29. കൊള്ളാം. നല്ല വരികൾ. കർക്കിടകമങ്ങു പോയി. ഇനി കണ്ണീരിനെയങ്ങു വിട്ടേക്കൂ. വരികളിൽ ഓണനിലാവ് തെളിയട്ടെ. :)

    സന്തോഷവും സമാധാനവും നിറഞ്ഞ ഒരോണക്കാലമാശംസിക്കുന്നു......

    ReplyDelete
    Replies
    1. പ്രിയ സൗഗന്ധികം..
      ഒരുപാട് സന്തോഷം,... നന്ദി...
      ഇനിയും വരണേ...
      നല്ലൊരോണക്കാലം തിരിച്ചും ആശംസിക്കുന്നു...

      Delete
  30. ഒരു മഴക്കാലത്തില്‍ നിന്നും പ്രവാസത്തിന്റെ കൊടും ചൂടിലേക്ക് എത്തിയിട്ട് മണിക്കൂറുകളെ ആയിട്ടുള്ളൂ ,,,, ഇഷ്ടമായി ഈ ഓര്‍മ്മപ്പെടുത്തല്‍ .

    ReplyDelete
    Replies
    1. ഹായ് ഫൈസലിക്ക.....
      വരാത്തതെന്തേയെന്നും നിനച്ച് കാത്തു കാത്തിരിക്കുകയായിരുന്നു..
      അപ്പോള്‍ അതായിരുന്നല്ലേ കാര്യം...
      തിരിച്ചെത്തിയപ്പോഴേക്കും ഓടിയെത്തിയല്ലോ..... ഒത്തിരി സന്തോഷം.. നന്ദി...

      Delete
  31. എന്‍റെ കൊച്ചു കൊച്ചു കുത്തിക്കുറിക്കലുകള്‍
    വായിക്കുകയും ഉപദേശങ്ങള്‍ തരുകയും ഇനിയും എഴുതാനുള്ള പ്രോത്സാഹനം തരുകയും ചെയ്യുന്ന എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും സമ്പല്‍സമൃദ്ധിയുടെയും, സമാധാനത്തിന്‍റെയും, എല്ലാറ്റിനുമുപരി സ്നേഹബന്ധങ്ങളുടെ ഒത്തുചേരലിന്‍റെയും ഒരോണക്കാലം ആശംസിക്കുന്നു..!!!

    ReplyDelete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......