Pages

Sunday, 8 March 2015

പെണ്‍കൊടികള്‍

Google Images












പൂമണം  മാറും മുന്‍പേ
കൊഴിയുന്ന പൂക്കള്‍
പുഴുക്കുത്തേറ്റു പിടയുന്ന
പൂമൊട്ടുകള്‍
പൂന്തോട്ടമില്ലാത്ത
പുല്‍ക്കൊടിപ്പൂവുകള്‍
ചവിട്ടടിയില്‍ ഞെരിയുന്ന
അലങ്കാര പുഷ്പങ്ങൾ
പൂക്കൂടയില്‍ വീഴുന്ന
പൂജാപുഷ്പങ്ങള്‍
പൂക്കാരന്‍ വില്ക്കുന്ന
വാസനപ്പൂവുകള്‍.!!
          --:--:--

Google Images

25 comments:

  1. സോഷ്യൽ മീഡിയയില്‍ മുന്‍പ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്നീ ലോക വനിതാദിനത്തില്‍ ഒന്നുകൂടി പോസ്റ്റ് ചെയ്യുന്നു.

    ReplyDelete

  2. പൂമൊട്ടുകളാം പെണ്‍കൊടികളെ
    വിരിയാനനുവദിക്കാത്ത ദുഷ്ടർ!

    ReplyDelete
    Replies
    1. തികച്ചും ദുഷ്ടര്‍...
      Thanks doctor G...

      Delete
  3. പെണ്‍ കൊടികൾ എന്നെഴുതിയാൽ മാത്രമേ ഇത് അവരെ കുറിച്ച് ആണെന്ന് മനസ്സിലാകൂ എന്ന് വന്നാൽ അതു കവിത ആകില്ല. വനിതാ ദിനത്തിൽ ഇതയും എഴുതിയല്ലോ.

    ReplyDelete
    Replies
    1. നന്ദി ബിപിൻ സര്‍.... അപ്പൊ കവിത ആയില്ലെന്ന് അല്ലേ..... മെച്ചപ്പെടുത്താന്‍ ശ്രമിക്കാം..

      Delete
  4. കുറച്ച്‌ വരികളും കൂടിചേർത്ത്‌ പെൺകുഞ്ഞുങ്ങളേ നേരിട്ട്‌ കവിതയിൽ ഉൾപ്പെടുത്താമായിരുന്നു.

    ReplyDelete
  5. സുധി, പെണ്‍കുഞ്ഞുക്കളെ പൂക്കളോട് വെറുതേ ഉപമിച്ചു നോക്കിയതാണ്.. മെച്ചപ്പെടുത്താന്‍ ശ്രമിക്കാം.. നന്ദി.. വായനയ്ക്ക്.. ഇനിയും ഇതുപോലുള്ള പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു..

    ReplyDelete
  6. ഒരു അഭിപ്രായം കൂടി.
    മനസ്വിനി എന്ന ഒരു ബ്ലോഗറുടെ കുറച്ചു കവിതകളിൽ കുറേ തിരുത്തുകൾ എനിക്ക്‌ തോന്നിയത്‌ പറഞ്ഞു.അവർ അതിനു മറുപടി തരികയും ചെയ്തു.പിന്നെന്താണോ ഓരോ ആഴ്ചയും കവിത ചെയ്തു കൊണ്ടിരുന്ന അവരെ രണ്ട്‌ മാസമായി കാണുന്നില്ല..
    താങ്കൾ എന്റെ ഒരു പോസ്റ്റിൽ പറഞ്ഞതു പോലെ ഞാനും മൂന്നു മാസമേ ആയുള്ളൂ ബ്ലോഗ്‌ നോക്കാൻ തുടങ്ങിയിട്ട്‌...2005-2006 മുതലുള്ള ബ്ലോഗുകൾ വായിച്ച്‌ തീർത്തു വരുന്നതേയുള്ളൂ.വായിക്കുന്ന ഓരോ പോസ്റ്റിലും കമന്റ്‌ ചെയ്യുന്നതു കൊണ്ട്‌ ലൈവ്‌ ബ്ലോഗ്‌ ചെയ്യുന്നവരെ പരിചയമായി വരുന്നതേയുള്ളൂ.

    ReplyDelete
  7. ഞാനും... അങ്ങനെയാണ് പഴയ ബ്ലോഗുകൾ വായിച്ചുകൊണ്ടിരിക്കുന്നു... ഇപ്പോഴും ലൈവായുള്ളത് തിരഞ്ഞെടുത്താണ് വായന..

    ReplyDelete
    Replies
    1. ഫോളൊവർ ഗാഡ്ജറ്റ്‌ എങ്ങനാണെന്ന് പറഞ്ഞു തരുമോ?

      Delete
    2. go to settings-> layout-> add gadget-> more gadgets->followers
      എനിക്കും ഇതറിയില്ലായിരുന്നു.. കുഞ്ഞുറുമ്പ് ആണ് പറഞ്ഞു തന്നത്.

      Delete
  8. ഞാൻ ചെയ്ത 1271 മത്തെ അഭിപ്രായം ആയിരുന്നു.ഇതു.മറുപടിക്കൊക്കെ നന്ദി.

    ReplyDelete
  9. ചവിട്ടടിയില്‍ ഞെരിയുന്ന
    അലങ്കാര പുഷ്പങ്ങൾ
    പൂക്കൂടയില്‍ വീഴുന്ന
    പൂജാപുഷ്പങ്ങള്‍
    പൂക്കാരന്‍ വില്ക്കുന്ന
    വാസനപ്പൂവുകള്‍.!!

    ReplyDelete
    Replies
    1. മുരളിയേട്ടാ.. സന്തോഷം..

      Delete
  10. ഉള്ളില്‍ സുഗന്ധം പരക്കുന്നതോടൊപ്പം നേരിയൊരു ദുഃഖവും..
    ആശംസകള്‍

    ReplyDelete
    Replies
    1. പ്രിയ തങ്കപ്പന്‍ സര്‍, കവിത ആസ്വദിച്ചു എന്നറിയുന്നു... പെണ്‍കുഞ്ഞുങ്ങളെക്കുറിച്ച് എന്നുമെല്ലാര്‍ക്കും ചെറു നൊമ്പരമാണല്ലോ... വളരെ നന്ദിയുണ്ട്....

      Delete
  11. പൂമണം മാറും മുമ്പെ കൊഴിയുന്ന 'പൂവുകള്‍ ' വല്ലാത്ത നൊമ്പരം ......

    ReplyDelete
    Replies
    1. ഇനിയുള്ള പൂക്കളെങ്കിലും കൊഴിയാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം... പ്രവര്‍ത്തിക്കാം...!
      നന്ദി മാഷേ..

      Delete
  12. പൂക്കള്‍ക്കേറെ വാസനയുണ്ട്......ഇനിയൊരു പൂവ് വാടാതിരിക്കാന്‍.......ഈ നാടുണരട്ടെ.....

    ReplyDelete
  13. അതെ തീര്‍ച്ചയായും...

    ReplyDelete
  14. പൂന്തോട്ടമുണ്ടായിരുന്നു, ഉദ്യാനപാലകനും.. പക്ഷെ എപ്പോഴൊക്കെയോ പൂവുകള്‍ ഇരുക്കപ്പെട്ടു കൊണ്ടിരുന്നു... നല്ല എഴുത്ത്..

    ReplyDelete
  15. പൂക്കൾ വാടാതിരിക്കട്ടെ....
    നറുമണം ലോകമാനം പരക്കട്ടെ...
    ആശംസകൾ

    ReplyDelete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......