Pages

Saturday, 28 March 2015

നഷ്ടശലഭങ്ങള്‍

Google Images


ഏകാന്തതയ്ക്ക് കൂട്ടിരിക്കുമ്പോഴാണ് അവളുടെ മനസ്സിലേക്ക് പല ചിന്തകളും കയറിവരാറുള്ളത്. ചിലത് സന്തോഷം നല്‍കുന്നവ, ചിലത് ദു:ഖിപ്പിക്കുന്നവ. അഭിമാനം തോന്നുന്നവയും ആത്മനിന്ദ തോന്നുന്നവയും...

പിന്നെ ഭാവനയുടെ നിറമാര്‍ന്ന ചിറകുകൾ വീശി വരുന്ന ചില ചിത്രശലഭങ്ങള്‍...

അവളുടെ ഏകാന്തതയുടെ പുഷ്പവാടിയിലെ ചിന്താശലഭങ്ങള്‍..!

പക്ഷേ..... എന്നോ അവ വരാതായി...
കാരണം ചിന്തയുടെ പൂക്കള്‍ വിരിഞ്ഞിരുന്ന ആ മലര്‍വാടിയില്‍ അവളൊരു ദുഃഖസ്മാരകം പണിതു വച്ചു, എന്നിട്ടതിനു മുന്‍പിലൂടെ ഒരു കണ്ണീര്‍ പുഴയും ഒഴുക്കി വിട്ടു.!

അതിന്നുള്ളിൽ പുളക്കുന്നത് വിഷാദത്തിന്‍റെ വരാല്‍ മത്സ്യങ്ങൾ മാത്രം....!!

അവിടെയുദിക്കുന്നത് നഷ്ടസ്വപ്നങ്ങളുടെ നിലാവു മാത്രം...!

തിരക്കുപിടിച്ച ജീവിതത്തിന്‍റെ ഒരു വഴിത്താര കൂടി തുറന്നിട്ടപ്പോള്‍ പിന്നെയവിടെ ചിന്തകള്‍ക്കിടമില്ലാതായി...

പിന്നെ അവളും ഏകാന്തതയും കൂടി വിരസമായ ജീവിതവഴികളിലൂടെ എങ്ങോട്ടെന്നില്ലാതെയലഞ്ഞു....

ആ ലക്ഷ്യമില്ലാത്ത യാത്രയിൽ കാഴ്ചയിൽ പതിഞ്ഞ വെളിച്ചത്തിന്‍റെ ചില അക്ഷരപ്പൊട്ടുകള്‍....

തിരിച്ചറിവിന്‍റെ വെള്ളിവെളിച്ചം....!!

ആ അക്ഷരപ്പൊട്ടുകള്‍ അവളെ വിളിച്ചു.

"നീ ഞങ്ങളോടൊപ്പം വരൂ.... ഞങ്ങള്‍ക്ക് നിന്‍റെ ഭാവനയുടെ നിറം ചാര്‍ത്തിത്തരൂ... പകരമായ് നിനക്ക് മഴവില്‍ പുഞ്ചിരി നല്‍കാം..."

ആ അക്ഷരങ്ങള്‍ നല്‍കിയ ആത്മബലത്തില്‍ ഒരിക്കലും ഒരു ഊർജ്ജവും പകര്‍ന്നു നല്കാത്ത മടുപ്പിക്കുന്ന ഓര്‍മ്മകളുടെ അറകൾ അവള്‍ വലിച്ചു തുറന്നു....

മാറാല പിടിച്ച ഓര്‍മ്മകളെ പുറത്തേക്കെറിഞ്ഞു.!

ഇനിയവള്‍ക്കാ ദുഃഖ സ്മാരകം തല്ലിയുടച്ച്, അതിന്‍റെ അവശിഷ്ടങ്ങൾ കൊണ്ടാ കണ്ണീര്‍പ്പുഴയങ്ങു നികത്തണം...

വിഷാദത്തിന്‍റെ മീന്‍കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങട്ടെ.!!

കാലം മുന്നേറുമ്പോള്‍ അവിടെ ആഹ്ലാദമഴ പെയ്യട്ടെ..!!

ചിന്തയുടെ പുതുനാമ്പുകള്‍ മുളയ്ക്കട്ടെ...!!!

 ദിനരാത്രങ്ങൾ കൊഴിഞ്ഞു വീഴുന്നതോടൊപ്പം അവ വളര്‍ന്ന് വലുതാവുകയും.. പൂക്കള്‍ വിടരുകയും ചെയ്യും....

അപ്പോള്‍ എങ്ങു നിന്നെന്നറിയാതെ ശലഭങ്ങള്‍ പാറി വരും...

അവയ്ക്ക് ഭാവനയുടെ ഏഴുനിറവും മഴവില്ലിന്‍റെ സൗന്ദര്യവുമുണ്ടായിരിക്കും....!!

അവളുടെ മനം നിറഞ്ഞ പുഞ്ചിരി പോലെ.!!

******      ******       ******     ******

32 comments:

  1. നഷ്ടങ്ങളോര്‍ത്ത് വിലപിക്കാതെ ഊര്‍ജ്ജസ്വലതയോടെ കര്‍മ്മരംഗത്തിറങ്ങുക.വിജയം സുനിശ്ചയം!
    നല്ല ചിന്തകള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. പ്രിയ തങ്കപ്പന്‍ സര്‍,
      ആദ്യ കമന്‍റിനു നന്ദി...
      അതെ.. നഷ്ടങ്ങളോര്‍ത്ത് വിലപിച്ചിട്ടൊരു കാര്യവുമില്ല തന്നെ...

      Delete
  2. നഷ്ടസ്വപ്നങ്ങളുടെ നിലാവുദിച്ച തീരത്ത് ഇനിയെന്നും മഴവില്ലിന്റെ ഏഴു വർണ്ണങ്ങളും വിരിയട്ടെ !!!!!!!!!!

    ReplyDelete
    Replies
    1. അങ്ങനെ തന്നെ ഭവിക്കട്ടെ സുധീ....
      താങ്സുണ്ട്ട്ടോ...

      Delete
  3. ഋതുക്കളിൽ നിന്ന് വിഷാദത്തിന്റെ മഞ്ഞുകാലത്തെ മായ്ച്ച്...

    ReplyDelete
    Replies
    1. വഴിമരങ്ങള്‍ക്ക് ഹൃദ്യമായ സ്വാഗതം, ഇവിടെ വന്നൊരു കമന്‍റിട്ടതില്‍ വളരെ നന്ദി...

      Delete
  4. വിഷാദത്തിന്‍റെ മീന്‍കുഞ്ഞുങ്ങള്‍... പാവം അവ ചത്തൊടുങ്ങട്ടെ എന്നു ഞാന്‍ പറയില്ല. പകരം വിഷാദമുണ്ടാക്കുന്ന വിദ്വേഷങ്ങളുടെ ചൂണ്ടക്കൊളുത്തുകള്‍ പൊട്ടിത്തകരട്ടെ എന്നു പറയാം...

    ReplyDelete
    Replies
    1. സ്വാഗതം ഗംഗാധരന്‍ സര്‍..., അങ്ങനെയുമായ്ക്കോട്ടെ...
      തുടര്‍ന്നും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു... നന്ദി.. ഇത്തിരി സമയം എനിക്കായി നീക്കിവച്ചതിന്..

      Delete
  5. കാലം മുന്നേറുമ്പോള്‍ അവിടെ ആഹ്ലാദമഴ പെയ്യട്ടെ..!!

    ചിന്തയുടെ പുതുനാമ്പുകള്‍ മുളയ്ക്കട്ടെ...!!! Good positive thoughts.

    ReplyDelete
  6. ‘ചിന്തയുടെ പൂക്കള്‍ വിരിഞ്ഞിരുന്ന
    ആ മലര്‍വാടിയില്‍ അവളൊരു ദുഃഖസ്മാരകം പണിതു വച്ചു,
    എന്നിട്ടതിനു മുന്‍പിലൂടെ ഒരു കണ്ണീര്‍ പുഴയും ഒഴുക്കി വിട്ടു.,അതിൽ നിറയെ
    പുളക്കുന്ന വിഷാദത്തിന്‍റെ വരാല്‍ മത്സ്യങ്ങൾ മാത്രം...!
    അവിടെയുദിക്കുന്നത് നഷ്ടസ്വപ്നങ്ങളുടെ നിലാവു മാത്രം...!‘



    ഭാവനയുടെ ഏഴുനിറവും മഴവില്ലിന്‍റെ
    സൗന്ദര്യവുമുള്ള ഒരു വിഷാദവിന്താ ഗോപുരം
    തന്നെയിത് ...
    സമ്മതിച്ച് തന്നിരിക്കുന്നു...!

    ReplyDelete
    Replies
    1. മുരളിയേട്ടാ... പെരുത്ത് സന്തോഷം..
      ഒരു ലോഡ് താങ്ക്സ്....!!

      Delete
  7. വിഷാദങ്ങളുടെ വിമൂകതകള്‍ നിശിതമായ ചിന്തയുടെ, അനന്തഭാവനകളുടെ അക്ഷര സൗരഭ -സുവര്‍ണ്ണ സൂനങ്ങളായി പെയ്തൊഴുകട്ടെ......കാണാം പൂത്തുലയുന്നൊരു സര്‍ഗവസന്തര്‍ത്തു ചിറകടിക്കുന്നത്......ആശംസകള്‍ ,ഭാവുകങ്ങള്‍ !!

    ReplyDelete
    Replies
    1. ഈ അസുലഭ സുന്ദര മോഹനാശിസ്സുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി... മാഷേ..

      Delete
  8. ആ ചിത്ര ശലഭങ്ങൾ പൂക്കളിലെ തേൻ നുകർന്ന് പറന്നു നടക്കട്ടെ

    ReplyDelete
    Replies
    1. ആഹാ... ബിപിൻ സര്‍ വന്നുവല്ലോ... വളരെ നന്ദി സര്‍..

      Delete
  9. Replies
    1. മുഹമ്മദ്ക്ക ഇവിടെ വന്നതില്‍ വളരെയധികം സന്തോഷിക്കുന്നു... താങ്കളെപ്പോലുള്ള സീനിയർ ബ്ലോഗേഴ്സൊക്കെ എന്നെപ്പോലുള്ള പുതിയ ആള്‍ക്കാരുടെ ചെറിയ ഉമ്മറങ്ങളില്‍ വിരുന്നിനെത്തുന്നത് അത്യന്തം ആഹ്ലാദകരമാണ്... പ്രോത്സാഹനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.. നന്ദി..

      Delete
  10. വാക്കുകകള്‍ കൊണ്ട് ഒരു പ്രപഞ്ചം സൃഷ്ടിച്ച .....ഭാവനവിലസത്തിനു ഒരായിരം ഭാവുകങ്ങള്‍.....ജീവിതയാത്രയില്‍ ഉജ്ജ്വല മലര്‍വാടിയുണ്ടാവട്ടെ അവിടെ വിരുന്നിനെത്തുന്ന ശോഭയാര്‍ന്ന ശലഭങ്ങളുണ്ടാവട്ടെ എന്നാശംസിക്കുന്നു....മനോഹരമായി....

    ReplyDelete
    Replies
    1. സുസ്വാഗതം വിനോദേട്ടാ,
      അനുഗ്രഹാശിസ്സുകള്‍ക്കൊരായിരം നന്ദി...
      ഭാവനയുടെ ഇത്തിരിത്തെളിനീരൊഴുകുമീ പുഴയുടെ കരയിൽ ഇനിയും വരിക..

      Delete
  11. ഭാവനകളാൽ തീർത്ത ഈ താളുകള്ക്ക് അക്ഷരങ്ങളാൽ മറ്റൊരു ലോകം തീർക്കാൻ കഴിയട്ടെ..!
    ലളിതമായ വാക്കുകളിൽ മനോഹരമായ ഭാവനകൾ,
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു,

    ReplyDelete
    Replies
    1. ആശംസകൾക്കെല്ലാം നന്ദി, ശിഹാബ്.!!

      Delete
  12. ആ ദിനം വരും, കുഞ്ഞരുവികള്‍ കൂലം കുത്തി ഒഴുകുകയും, പ്രണയമഴ ആര്ത്തലച്ചു പെയ്യുകയും ചെയ്യുന്ന ആ ദിനം...

    ReplyDelete
    Replies
    1. സഫലമീയാത്ര.. നന്ദി...
      യാത്ര ഇടയ്ക്കൊക്കെ ഇതിലൂടെ ആവട്ടെ ദീപൂ...

      Delete
    2. തീര്‍ച്ചയായും.. സന്തോഷം..

      Delete
  13. "ആഹ്ലാദ മഴ പെയ്യട്ടെ... ചിന്തയുടെ പുതുനാമ്പുകൾ മുളക്കട്ടെ.... പൂക്കൾ വിടരട്ടെ...... ശലഭങ്ങൾ പാറി വരട്ടെ.... " ഭാവന സുന്ദരം ദിവ്യ എന്ന പേരുപോലെ .

    ReplyDelete
    Replies
    1. വളരെ നന്ദി ഗീതച്ചേച്ചീ....

      Delete
  14. "" ദിനരാത്രങ്ങൾ കൊഴിഞ്ഞു വീഴുന്നതോടൊപ്പം അവ വളര്‍ന്ന് വലുതാവുകയും.. പൂക്കള്‍ വിടരുകയും ചെയ്യും... ""

    ആ പ്രതീക്ഷയാണ് നമുക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള പ്രചോദനം ..

    ReplyDelete
    Replies
    1. സ്വാഗതം ബിസ്മിതാ....
      നന്ദി... ഇനീം വര്ണട്ടോ....

      Delete
  15. വിഷാദങ്ങൾ മലകളെ സൃശ്ടിക്കുന്നു
    പ്രതീക്ഷകൾ മലകളെ കീഴടക്കുന്നു....
    ആശംസകൾ

    ReplyDelete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......