അവളുടെ അഭാവത്തില്‍
ഊര്‍ന്നു വീഴുന്നൊരെന്‍
ദുപ്പട്ടയെ തോളിലേക്കെറി-
ഞ്ഞെറിഞ്ഞെന്‍റെ കൈകഴക്കും.!
അവളുടെ അഭാവത്തിൽ
സാരിയെങ്ങാനുമടര്‍ന്ന്
മൂടി വ ച്ചോരു നഗ്നമേനി
പ്രദര്‍ശിപ്പിക്കപ്പെട്ടാലോ-
യെന്ന് ഞാൻ ഭയക്കും.!
അവളുടെ അഭാവത്തില്‍
തിരക്കുള്ള ബസ്സിനുള്ളില്‍
ചാഞ്ഞുവരുന്ന പുരുഷനെ
അകറ്റിനിര്‍ത്താനായുധ-
മില്ലെന്ന് ഞാൻ പകയ്ക്കും.!
എത്ര സൂക്ഷിച്ചു വച്ചെന്നാലും,
ആവശ്യംവരും നേരത്താരാരും
കാണാതെയൊളിച്ചിരിക്കുമൊരു-
മായാജാലക്കാരിയിവള്‍
മഹിളകള്‍ക്ക് പ്രിയകൂട്ടുകാരി.!
7 comments:
ReplyDeleteഡോ. പി. മാലങ്കോട്Tue Dec 09, 04:57:00 pm
അവളുടെ അഭാവത്തില്‍
തിരക്കുള്ള ബസ്സിനുള്ളില്‍
ചാഞ്ഞുവരുന്ന പുരുഷനെ
അകറ്റിനിര്‍ത്താനായുധ-
മില്ലെന്ന് ഞാൻ പകയ്ക്കും.! Nalla aayudhum. ha ha Keep it up.
ReplyDelete
Replies
കല്ലോലിനിFri Dec 12, 09:37:00 pm
സ്കൂൾ പഠനകാലത്ത് ആണ് ഇത്തരം ശല്യക്കാരെ നേരിടേണ്ടി വന്നിട്ടുള്ളത്. എനിക്കു തോന്നുന്നു ഇപ്പോഴും സ്കൂൾ കുട്ടികൾക്ക് നേരെ ഇത്തരം ശല്യങ്ങള്‍ ഇപ്പോഴുമുണ്ടെന്ന്. പ്രിയ ഡോക്ടർ സര്‍ ആയുധം ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.. നന്ദി പ്രത്യേകം.!!
Delete
Reply
BipinTue Dec 09, 10:47:00 pm
എല്ലാം സുന്ദരമായി പ്രദർശിപ്പിച്ച് ഒളിപ്പിയ്ക്കാൻ കൂട്ടു നിൽക്കുന്ന ആ കൂട്ടുകാരിയെ ആണല്ലോ ഋതു നിർദയം ഉപയോഗിയ്ക്കുന്നത് പുരുഷനെതിരെ .
ReplyDelete
Replies
കല്ലോലിനിFri Dec 12, 09:32:00 pm
നിവൃത്തികേടുകൊണ്ടാണങ്ങനെ വേണ്ടിവരുന്നത് ബിപിൻ സര്‍. വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി...
വീണ്ടും വരൂ...
Delete
Reply
Geetha OmanakuttanSun Dec 14, 11:27:00 pm
കല്ലോലിനിയുടെ കഥ വായിക്കാൻ വന്നതാണ്. പുതിയ ഒരാളെക്കൂടി പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം.ചെറിയ ഒരു പിന്നിനെപറ്റി വളരെ മനോഹരമായ വരികളിൽ എഴുതിയിരിക്കുന്നു. ഇനിയും നല്ല നല്ല കവിതകൾ എഴുതുവാൻ ദൈവം അനുഗ്രഹിക്കട്ടെ.ആശംസകൾ
ReplyDelete
Mohammed kutty IrimbiliyamMon Dec 15, 08:05:00 pm
നല്ലൊരു 'ആയുധ'മാണ് ...വേറിട്ട ആശയവും !അഭിനന്ദനങ്ങള്‍...!!
ReplyDelete
ബിലാത്തിപട്ടണം Muralee MukundanThu Jan 08, 06:08:00 pm
യെസ്..പിൻ ഇറ്റ്...!
ReplyDelete
എന്റെ പൊന്നോ.
ReplyDeleteഒരു പിന്നിൽ നിന്നും കവിതയോ????
ഇത്രയും പൊക്കല്ലേ... ഞാൻ അഹങ്കാരം മൂത്ത് മൂത്ത് കൊപ്രയായിപ്പോകും... ഹ ഹ ഹാ...
ReplyDeleteആശയം ഗംഭിരം ആശാത്തിയും........
ReplyDeleteആശാത്തി പുലിയല്ലേ.... :-P
Deleteപിന്നിൽ നിന്നും ഇനി ഒരു പുള്ളിയിലേക്കും നീങ്ങാം.....
ReplyDeleteഅത്രക്ക് മനോഹരം...
ആവശ്യത്തിനുപയോഗിക്കാനും ചാത്യരും വേണം! ആശംസകൾ
ReplyDelete