Pages

Friday, 21 November 2014

ഇവിടെ മഞ്ഞുപൊഴിയുന്നു...!!

മഞ്ഞുകാലം വന്നെത്തിയിരിക്കുന്നു....

പ്രഭാതത്തിലും സായന്തനങ്ങളിലും വൃക്ഷത്തലപ്പുകളിലും, നെല്‍വയലുകളിലും വീണുകിടക്കുന്ന മഞ്ഞിന്‍റെ പുതപ്പ്.!

വയല്‍ വരമ്പുകളിലെ പുല്‍ക്കൊടികളണിഞ്ഞിരിക്കുന്ന തുഷാരബിന്ദുക്കളുടെ വിശുദ്ധി ഒന്നു കാണേണ്ടതു തന്നെയാണ്.

ശ്വാസോച്ഛ്വാസത്തില്‍ പോലും മഞ്ഞിന്‍റെ ഗന്ധം...

ഭൂമിയുടെ ഹരിതാഭയ്ക്കു മേല്‍ വീണുകിടക്കുന്ന തൂവെള്ളപ്പുതപ്പ് കാണുമ്പോള്‍ 'മഞ്ഞ്'
ഓര്‍മവരുന്നു.....

മഞ്ഞ് വായിച്ചിട്ടില്ലേ...??!

എംടിയുടെ "മഞ്ഞ്"!

സ്കൂൾ പഠനകാലത്തെപ്പോഴോ എന്‍റെ കയ്യില്‍ കിട്ടിയിട്ടും ഞാൻ ശ്രദ്ധിക്കാതെ പോയ പുസ്തകം.. പിന്നീട് ഈ പുസ്തകമൊന്നു കയ്യില്‍ കിട്ടാന്‍ വേണ്ടി ഞാനൊരുപാട് അലഞ്ഞു..

കണ്ണൂരിലെ പുസ്തകോത്സവങ്ങളില്‍...
കോഴിക്കോട്ടെ ബുക്ക് സ്റ്റാളുകളില്‍.., റയില്‍വേ സ്റ്റേഷനുകളിലെ പുസ്തകശാലകളില്‍.. പെരിന്തല്‍മണ്ണയിലും, തൃശൂരിലും, പാലക്കാടും തേടി... കിട്ടിയില്ല.!

നിരന്തരമുള്ള അന്വേഷണങ്ങള്‍ക്കിടയില്‍ അറിയാൻ കഴിഞ്ഞത് ആ പുസ്തകത്തിന്‍റെ പുതിയ പതിപ്പുകൾ ഒന്നും തന്നെ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നില്ല എന്നതാണ്.

" 'മഞ്ഞ്' ഞാൻ ഒരു വര്‍ഷമായിട്ടന്വേഷിക്കുകയാണ്.. ഇതുവരെ കിട്ടിയിട്ടില്ല", എന്നാണ് ഒരിക്കല്‍ എടപ്പാളിലൊരു പുസ്തകോത്സവത്തില്‍ ചോദിച്ചപ്പോള്‍ അതിന്‍റെ സംഘാടകന്‍റെ മറുപടി.

മറ്റൊരാൾ അറിയിച്ചു. അത് കാലിക്കറ്റില്‍ ( കാലിക്കറ്റ് യൂണിവേഴ്സിറ്റി) പഠിക്കാനുണ്ടായിരുന്നതിനാൽ പുറത്ത് കിട്ടില്ല എന്ന്.

അതോടെ സ്വന്തമാക്കണമെന്നുള്ള ആഗ്രഹം ഞാൻ ഉപേക്ഷിച്ചു.

പിന്നീട് പരിചയക്കാരായ വായനാശീലമുള്ളവരിലേക്കായി അന്വേഷണം. പുസ്തകശേഖരത്തില്‍ മഞ്ഞുള്ള ഒരാളേയും നിര്‍ഭാഗ്യവശാല്‍ എനിക്ക് പരിചയമുണ്ടായില്ല.

അങ്ങനെയിരിക്കെ എന്‍റെയൊരു സഹോദരന്‍റെ പുത്രി പഠിക്കുന്ന കോളേജിലെ ലൈബ്രറിയിൽ ഈ പുസ്തകമുണ്ടെന്ന് അറിയാനായി.. അവളത് തേടിച്ചെന്നപ്പോഴേയ്ക്കും ആരോ വായിക്കാനായി കൊണ്ടുപോയിട്ടുണ്ടായിരുന്നു.. വായനക്കുശേഷം തിരിച്ചെത്തിക്കുന്ന ദിവസമായപ്പോഴേക്കും അവള്‍ക്കു പരീക്ഷാത്തിരക്കായി....

ഒടുക്കം കയ്യില്‍ കിട്ടിയപ്പോള്‍ ഇത്തിരിപ്പോന്ന ഒരു പുസ്തകം.!




 പഴകിയതും പേജുകളടര്‍ന്നതും...

എന്നാലും വേണ്ടില്ല. കിട്ടിയല്ലോ....
ഇത്തിരിപ്പോന്ന ആ പുസ്തകത്തിനുള്ളില്‍ ഒരു സാഗരം എഴുത്തുകാരന്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു എന്ന് അത്ഭുതത്തോടെ വായിച്ചറിഞ്ഞു.

"മഞ്ഞ്" വിഷാദത്തിന്‍റേതാണ്.
ഒരു തീരാ കാത്തിരിപ്പിന്‍റെ.......
വിമലയുടെ പ്രണയനഷ്ടത്തിന്‍റെ..... (വിമലയില്‍ നിന്നും നഷ്ടപ്പെടാത്തിടത്തോളം കാലം, അങ്ങനെ പറയാമോ എന്നറിയില്ല.)

ആള്‍ക്കൂട്ടത്തിനിടയില്‍ പോലും ഏകാന്തതയുടെ കൂട്ടിലടച്ചിട്ട മനസ്സിന്‍റെ വിങ്ങലാണ് മുഴുവനും.....

എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രയും ഹൃദയഭാരവും പേറി ജീവിക്കാനാവുന്നത്..??
മനസ്സിന്‍റെ ഗിരിശൃംഗങ്ങളില്‍ വിഷാദത്തിന്‍റെ മഞ്ഞു വീണു തണുത്തുറയുമ്പോള്‍ എങ്ങനെയാണ് ജീവന്‍ ഊതിക്കത്തിച്ചു നിലനിർത്താന്‍ കഴിയുന്നത്???

എന്നോ എവിടെയോ എന്നറിയാതെ കുറേ ചോദ്യചിഹ്നങ്ങള്‍ മാത്രം ബാക്കിയാക്കി കടന്നുപോയ വിമലയുടെ കാമുകൻ....
ഒരുപക്ഷേ... അയാള്‍ക്കു വേണ്ടിയുള്ള സഫലമാകുമോയെന്നറിയാത്ത, ആ കാത്തിരിപ്പിന്‍റെ പ്രതീക്ഷാനാളങ്ങളായിരിക്കും അവള്‍ക്കു ജീവനേകുന്നത്...

അതി ശൈത്യത്തിലും വിമലയുടെ നെഞ്ചില്‍ നെരിപ്പോടായ് എരിയുന്ന ഓര്‍മകളെയും ഒറ്റപ്പെട്ട ജീവിതത്തിന്റെ മടുപ്പിനെയും കാഴ്ചകളെയും മഞ്ഞിന്‍റെ നിറലാവണ്യത്തില്‍ ചാലിച്ച് മനോഹരമാക്കിത്തീര്‍ത്തിരിക്കുന്നു പ്രിയ കഥാകാരന്‍.!!




മഞ്ഞ് വായിച്ചു കഴിയുമ്പോള്‍ ഹൃദയത്തിലൊരു വേദന...
മനസ്സില്‍ വിഷാദത്തിന്‍റെ മഞ്ഞുമഴ..!
പിന്നെ തനതായ ശൈലിയിൽ എംടി കോറിയിട്ട മഞ്ഞില്‍ കുളിര്‍ന്ന ഗിരിശൃംഗങ്ങളുടെയും താഴ്വരകളുടെയും മനോഹര ദൃശ്യങ്ങളും വിമലയെന്ന വിഷാദശില്പവും.....!




ലൊക്കേഷന്‍: കേരളം
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍, ഗ്രാമ്യഭാവങ്ങള്‍.

6 comments:

  1. 14 comments:

    BipinSat Nov 22, 06:34:00 am
    മഞ്ഞിലെത്തിയതും മനസ്സിൽ മഞ്ഞു വീണതും ഭംഗിയായി എഴുതി. വിഷാദ വതി ആയിരിയ്ക്കാതെ ഋതു, വല്ലപ്പോഴുമൊന്നു ചിരിയ്ക്കൂ അല്ലെങ്കിൽ ആ മഹാ സിദ്ധി മറന്നു പോകും.

    ReplyDelete
    Replies

    ഋതുSun Nov 23, 02:54:00 pm
    ആദ്യ വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി ബിപിൻ സര്‍...
    എപ്പോഴും ചിരിക്കാന്‍ തന്നെയാണിഷ്ടം എങ്കിലും എപ്പോഴും അത് സാധ്യമല്ലല്ലോ...

    Delete
    Reply

    സിയാഫ് അബ്ദുള്‍ഖാദര്‍Sun Nov 23, 01:48:00 pm
    എം ടി എഴുതിയതില്‍ വെച്ച് ഏറ്റവും മികച്ച കൃതിയാണ് മഞ്ഞ്.

    ReplyDelete
    Replies

    ഋതുSun Nov 23, 02:51:00 pm
    നന്ദി സിയാഫിക്കാ....
    വായനക്കും അഭിപ്രായത്തിനും...

    Delete
    Reply

    ഡോ. പി. മാലങ്കോട്Sun Nov 23, 07:47:00 pm
    മഞ്ഞ് - വായിച്ചു തുടങ്ങിയപ്പോൾ കവിതയായിരിക്കുമെന്ന് തോന്നി. അത് മലയാളത്തിലെ പ്രശസ്തമായ മഞ്ഞിനെക്കുറിച്ചാണ് - എംടിയെക്കുറിച്ചാണ് എന്ന് പിന്നെ മനസ്സിലായി. എംടിയുടെ ഓരോ കഥയും ജീവിതഗന്ധിയാണ്. കഥ, കഥാപാത്രങ്ങൾ, പശ്ചാത്തലം എല്ലാം എന്നും ഓർമ്മയിൽ നില്ക്കും. കാരണം കഥാപാത്രങ്ങളെ നമുക്ക് പരിചയമുണ്ടാകും. കഥയാണെന്ന് തോന്നാത്തവിധത്തിൽ അവരുടെ അനുഭവങ്ങൾ വായിക്കുംപോലെ തോന്നും....... ആശംസകൾ.

    ReplyDelete
    Replies

    ഋതുTue Nov 25, 06:29:00 pm
    ഡോക്ടർ സാറിനു മഞ്ഞിന്‍റെ കുളിരുള്ള നന്ദി...

    Delete
    Reply

    SHAMSUDEEN THOPPILMon Nov 24, 02:01:00 pm
    ashamsakal

    ReplyDelete

    ഋതുMon Nov 24, 02:53:00 pm
    നന്ദി ഷംസു...

    ReplyDelete

    aboothi:അബൂതിTue Nov 25, 12:31:00 pm
    നല്ലൊരു പരിചയപ്പെടുത്തൽ

    നന്ദിയോടെ

    ReplyDelete
    Replies

    ഋതുTue Nov 25, 06:31:00 pm
    നന്ദി സുഹൃത്തേ....

    Delete
    Reply

    abdul shukkoor k.tTue Nov 25, 01:16:00 pm
    മഞ്ഞിന്റെ മൃദു സ്പന്ദനങ്ങൾ നന്നായി പറഞ്ഞു .ആശംസകൾ

    ReplyDelete
    Replies

    ഋതുTue Nov 25, 06:32:00 pm
    നന്ദിയോടെ ഇനിയും പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു ഷുക്കൂര്‍ക്ക..

    Delete
    Reply

    ശിഹാബുദ്ദീന്‍Sun Dec 14, 11:51:00 pm
    മഞ്ഞിനെ കുറിച്ചുള്ള ആസ്വാദന കുറിപ്പുകള് വായിച്ചിട്ടുണ്ടെങ്കിലും, ഇത്രയും ആസ്വാദ്യകരമായി പറഞ്ഞ ഒരെണ്ണം ആദ്യ വായനയാണ്. അഭിനന്ദനങ്ങൾ

    ReplyDelete

    ബിലാത്തിപട്ടണം Muralee MukundanThu Jan 08, 06:06:00 pm
    അതി ശൈത്യത്തിലും വിമലയുടെ നെഞ്ചില്‍ നെരിപ്പോടായ് എരിയുന്ന ഓര്‍മകളെയും ഒറ്റപ്പെട്ട ജീവിതത്തിന്റെ മടുപ്പിനെയും കാഴ്ചകളെയും മഞ്ഞിന്‍റെ നിറലാവണ്യത്തില്‍ ചാലിച്ച് മനോഹരമാക്കിത്തീര്‍ത്തിരിക്കുന്നു പ്രിയ കഥാകാരന്‍.!!

    ReplyDelete

    ReplyDelete
  2. മുരളിയേട്ടനും ശിഹാബ് മോനും നന്ദി...

    ReplyDelete
  3. ഇത്‌ വരെ വായിച്ചിട്ടില്ല.വലിയ വായനക്കാരനാണു പോലും!!!!

    ReplyDelete
  4. മഞ്ഞെന്ന പുസ്തകത്തിനോട് വല്ലാത്തൊരടുപ്പം ആയിരുന്നു വായിച്ച കാലത്ത്. വിമലയ്ക്കും പുറം ലോകത്തിനും ഇടയിൽ ഘനീഭവിച്ചു നിൽക്കുന്ന വിഷാദത്തിന്റെ മഞ്ഞു മലകൾ സുഖമുള്ള അനുഭവം ആയിരുന്നില്ല. വിമലയ്ക്കായി ഒരു സൂര്യൻ ഉദിച്ചിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു.ആസ്വാദനം ഇത്രയും ഓർമിപ്പിച്ചു 😊

    ReplyDelete
    Replies
    1. മഞ്ഞ് എന്റെ ഹൃദയത്തിനോട് ചേർന്ന ഒരു പുസ്തകം ആണ് .. അത്രയും ഓര്മപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷം ...
      എന്റെ എല്ലാ പോസ്റ്റും വായിക്കാൻ സമയം കണ്ടെത്തുമല്ലോ ല്ലേ ... 😃😃😃😃

      Delete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......