Pages

Wednesday, 29 October 2014

കടല്‍പ്പൂവ്


പതിവുപോലെ ആഴ്ചാവസാനമുള്ള യാത്ര.

തിരക്കിട്ട് ജോലികളെല്ലാം തീര്‍ത്ത് ധൃതിയില്‍ ഊണുകഴിച്ചെന്നു വരുത്തി ഉച്ചയ്ക്ക് 2.30 ന്‍റെ കണ്ണൂര്‍-എറണാംകുളം ഇന്‍റര്‍സിറ്റി പിടിക്കാനുള്ള ഒരോട്ടമാണ്. നേരത്തേ എത്തിയതിനാല്‍ ട്രയിനില്‍ വിന്‍ഡോ സീറ്റ് തന്നെ കിട്ടി.

കുറച്ചു കഴിഞ്ഞിട്ടാണ് എതിര്‍ സീറ്റില്‍ ഒരു യുവതിയും അവരുടെ 5 വയസ്സു പ്രായം തോന്നിക്കുന്ന മകനും എത്തിയത്. ആണ്‍കുട്ടി വളരെ ഉത്സാഹവാനായിരുന്നു. ചുറുചുറുക്കുള്ള ഒരു മിടുക്കന്‍.

ട്രയിൻ നീങ്ങിത്തുടങ്ങിയപ്പോള്‍ അവന്‍ ഇരുസീറ്റുകൾക്കുമിടയില്‍ നിന്ന് ജനാലയിലൂടെ പുറത്തെ കാഴ്ചകൾ കണ്ട് രസിച്ചുകൊണ്ടിരുന്നു. വഴിയരികിലെ കാറുകള്‍, മേയുന്ന പശുക്കള്‍ എല്ലാം അവന്കൗതുകങ്ങളായിരുന്നു. കാണുന്ന ഓരോന്നിന്‍റെ പേരും അവന്‍ വിളിച്ചു പറയുന്നുമുണ്ട്.

ട്രയിൻ കുറ്റിപ്പുറം സ്റ്റേഷൻ വിട്ടു. കുറ്റിപ്പുറത്തിനും ഷൊർണ്ണൂരിനുമിടയ്ക്കുള്ള യാത്രയിലാണ് ഭാരതപ്പുഴ കാഴ്ചയിൽ വരുന്നത്.. അതില്‍ തന്നെ കൂടുതൽ നന്നായി കാണാവുന്നത് കുറ്റിപ്പുറത്തിനോടടുത്താണ്... നമ്മുടെ കൊച്ചുമിടുക്കന്‍ അതും കണ്ടു..

വിശാല വിസ്തൃതമായ മണല്‍പ്പരപ്പും കണങ്കാലിലെ പാദസരം പോലുള്ള നീരൊഴുക്കും....
അവന്‍ സന്തോഷത്തോടെ അമ്മയോട് പറഞ്ഞു."അമ്മേ... കടല്‍"!
നോക്കെത്താ ദൂരത്തോളം മണല്‍പരപ്പു മാത്രം കാണുന്ന വറ്റിവരണ്ട നിളയെ കണ്ട് കുട്ടി അതൊരു കടല്‍ത്തീരമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു.
കുഞ്ഞു പറയുന്നതു കേട്ട അമ്മ അവനെ തിരുത്തി. "അതു കടലല്ല മോനേ.... പുഴയാ.... ഭാരതപ്പുഴ..".
"പുഴയോ.."?? അതവന്‍റെ മനസ്സില്‍ പതിഞ്ഞില്ല.
അവനറിയുന്ന പുഴകൾ രണ്ടറ്റവും മുട്ടുന്നത്ര വെള്ളമുള്ള നദികളാണ്.

കുട്ടി വീണ്ടും ജനാലയിലെ കാഴ്ചകളിലേക്ക് മുഖം തിരിച്ചു. അപ്പോഴാണ് രസകരമായ മറ്റൊരു കാഴ്ച അവന്‍റെ കണ്ണില്‍ പെട്ടത്.
അവന്‍ ആവേശഭരിതനായി വിളിച്ചുകൂവി..

"അമ്മേ.... കടല്‍പ്പൂവ്.... കടല്‍പ്പൂവ്...."

അവന്‍ തുള്ളിച്ചാടി. കടല്‍പ്പൂവോ..?? അതേതു പൂവ്?? ഞാൻ പുറത്തേക്ക് ആകാംക്ഷയോടെ മിഴിയയച്ചു. പുറത്തെ കാഴ്ച എന്നില്‍ ചിരി വിടര്‍ത്തി.

ഞാനും കണ്ടു.. കടല്‍പ്പൂക്കള്‍.!

വിശാലമായ മണല്‍പ്പരപ്പില്‍ തിങ്ങിനിറഞ്ഞ പുല്‍ക്കാടുകളില്‍ നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്നു, വെളുവെളുത്ത ആറ്റുവഞ്ചിപ്പൂക്കള്‍..!!

കാറ്റിന്‍റെ തൊട്ടിലില്‍ അമ്മാനമാടിക്കൊണ്ട് നിളയുടെ മാറുനിറയെ ആറ്റുവഞ്ചിപ്പൂക്കള്‍...!!!

ഷൊർണ്ണൂരിനെ ലക്ഷ്യമാക്കി ഹോണ്‍ മുഴക്കി ട്രയിന്‍ കുതിച്ചു പായുമ്പോഴും ആ വാക്ക് മനസ്സില്‍ കിടന്നു.

"കടല്‍പ്പൂവ്"

പിന്നീട് ഓരോ തവണ ആ വഴി കടന്നു പോകുമ്പോഴും ആ കാഴ്ച കാണുമ്പോൾ അറിയാതെ എന്നിലൊരു ചിരി വിടരും...
ഒപ്പം ആ നിഷ്കളങ്ക ബാലന്‍റെ ഓര്‍മ്മയും..!

6 comments:

  1. 13 comments:

    Shahida Abdul JaleelSun Nov 02, 04:08:00 pm
    അവന്‍ തുള്ളിച്ചാടി. കടല്‍പ്പൂവോ..?? അതേതു പൂവ്?? ഞാൻ പുറത്തേക്ക് ആകാംക്ഷയോടെ മിഴിയയച്ചു. പുറത്തെ കാഴ്ച എന്നില്‍ ചിരി വിടര്‍ത്തി......nannayi paranju

    ReplyDelete
    Replies

    ഋതുSun Nov 02, 04:17:00 pm
    പ്രിയ ഷാഹിദാത്താ... ങ്ങള് ആ പറഞ്ഞതും എനിക്കിഷ്ടായീട്ടോ.....!

    Delete
    Reply

    ചെറുത്*Sat Nov 08, 02:14:00 pm
    തീവണ്ടിയിൽ പോകുവായിരുന്നു എന്നല്ലെ പറഞ്ഞത്....!
    അല്ലാ.....പോട്ടം കാണുമ്പൊ വഞ്ചിയിൽ നിന്നെടുത്തത് പോലെ തോന്നുവെ ;)

    എഴുത്ത് ഷ്ടപ്പെട്ട്

    ReplyDelete

    ഋതുSat Nov 08, 05:29:00 pm
    അതു ശരിയാ... തീവണ്ടിയില്‍ നിന്നെടുത്തതല്ല... കയ്യിലുണ്ടായിരുന്ന ചിത്രം പ്രതീകാത്മകമായി ചേര്‍ത്തു എന്നേയുള്ളൂ... ആ ആറ്റുവഞ്ചിപ്പൂക്കള്‍ നിളയുടേതുമല്ല. നിളയിലേക്ക് ചെന്നു ചേരുന്ന ഒരു തോട്ടുവക്കിലാണവയുള്ളത്... നിളയില്‍ നിന്നും അവ പകര്‍ത്താനുള്ള അവസരം കിട്ടിയില്ല...
    വായനക്കും അഭിപ്രായത്തിനും സംശയത്തിനും താങ്ക്സ്ട്ടോ...

    ReplyDelete

    റോസാപ്പൂക്കള്‍Tue Nov 11, 12:02:00 pm
    ചെറിയ കുറിപ്പെങ്കിലും നന്നായി എഴുതി .ഫോളോയിംഗ് ഗാഡ്ജെറ്റ് കാണുന്നില്ലല്ലോ.

    ReplyDelete
    Replies

    ഋതുThu Nov 27, 04:09:00 pm
    ഫോളോയീംഗ് ഗാഡ്ജെറ്റ് ഇട്ടിട്ടുണ്ട് ചേച്ചീ....

    Delete
    Reply

    ഋതുTue Nov 11, 03:47:00 pm
    ഹായ് ചേച്ചീ...., ഗൂഗിൾ ഫ്രണ്ട് കണക്റ്റ് ഇപ്പോള്‍ ലഭ്യമല്ല. ഗൂഗിൾ പ്ലസ് ഫോളോവേഴ്സ് ഗാഡ്ജറ്റ് ആണുള്ളത്. അതിനു പ്ളസ് അക്കൗണ്ട് വേണം... എനിക്ക് നിലവിൽ പ്ളസ് ഇല്ല..
    ഇവിടെ വന്നതിലും അഭിപ്രായമറിയിച്ചതിലും വളരെയധികം നന്ദി... വീണ്ടും വരൂ...

    ReplyDelete
    Replies

    കുഞ്ഞുറുമ്പ്Thu Nov 27, 12:37:00 pm
    ഫ്രണ്ട് കണക്ട് ഇപ്പോളും ഉണ്ടല്ലോ..
    go to settings-> layout-> add gadget-> more gadgets->followers

    Delete

    ഋതുThu Nov 27, 04:07:00 pm
    കിട്ടിപ്പോയീ......
    വളരെ സന്തോഷം കുഞ്ഞുറുമ്പേ....
    കുഞ്ഞുറുമ്പ് നയിച്ച വഴിയേ ഞാൻ പോയി...
    ഇതാ എന്‍റെ നന്ദിയുടെ മധുരം..

    Delete

    കുഞ്ഞുറുമ്പ്Thu Nov 27, 05:18:00 pm
    ശ്ശൊ.. എനിക്ക് മേല ;)

    ReplyDelete
  2. ദിവ്യാ ..ഞാനും കണ്ടു ട്ടാ..കടൽപൂക്കൾ..
    നല്ല രസായി എഴുതീണ്ട്.
    ആറ്റ്‌ വഞ്ചി പൂ..എന്താണ്?അതെനിക്കറിയില്ല ട്ടാ.

    ReplyDelete
  3. ദിവ്യാ...എത്രയോ നാൾ കൂടി ദിവ്യയുടെ ബ്ലോഗ് ഉണർന്നെ.. ഇഷ്ടമായി ട്ടോ എഴുത്ത്.. ആശംസകൾ..

    ReplyDelete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......