Pages

Monday 20 January 2020

വെന്ത മനസ്സിന്റെ നൊമ്പരങ്ങൾ..!!!

വേണ്ടെന്നു പറഞ്ഞകന്ന നാവിനോട്
കലിപൂണ്ട് തച്ചുടച്ച ഹൃദയവുമായ്
വേദനയുടെ തെരുവില്‍ ഞാനിരിക്കെ,


ഓര്‍മകളുടെ തീവെയിലില്‍ വെന്തു വെന്തിരിക്കെ,


പ്രക്ഷുബ്ദ്ധ മാനസച്ചൂടില്‍
കിനിയുന്നോരോ കണ്ണീര്‍ കിണറുകളും
വറ്റി വരണ്ടിരിക്കെ,


ആശ്വാസത്തിന്‍റെ കുടയും ചൂടിയൊരുനാള്‍
നീയൊരു തണലായ് വന്നു ചേര്‍ന്നു..!!!


തകര്‍ന്ന ഹൃദയത്തിന്‍ കഷണങ്ങൾ
പെറുക്കി തുളുമ്പും സ്നേഹത്താലൊട്ടിച്ചു,
പിന്നെ
നെഞ്ചോട് ചേർത്തു കൊണ്ടുപോയി..!


പകരമായ് തന്ന
മിനുത്ത ഹൃദയവും പേറി ഞാൻ
മനസ്സിന്‍റെ വാതിലില്‍ പകച്ചു നിന്നു...!!


ഇനിയൊരാളെയും പടികടത്തില്ലെന്നാഞ്ഞു
കുറ്റിയിട്ട വാതിലുകൾ, 

ഉള്ളില്‍ കണ്ണീനീര്‍ വീഴ്ത്തിക്കെടുത്തിയ
കല്‍വിളക്ക്..!

ഇല്ല. ആവില്ല..
ഇനിയൊരിക്കലുമാവില്ലയീ വാതില്‍
തുറക്കുവാന്‍..

ക്ഷുഭിതമാനസം കലിതുള്ളിയാര്‍ത്തു..
നിനക്കിതുവേണ്ട.!!

തിരികെ നല്കുക .!!!

തിരികെ നല്‍കുവാന്‍ ചെന്നനേരം
സ്നേഹത്തിന്‍ താക്കോലൊരെണ്ണം
നീട്ടിമൊഴിഞ്ഞു..


ഇല്ല ഇനി വിട്ടുകൊടുക്കില്ല നിന്നെയൊരു
നിരാശയ്ക്കും..!


ഇനിയൊരു കണ്ണീര്‍പുഴയീ കപോലങ്ങള്‍
തഴുകില്ല..!!


കൊണ്ട്പോകുകയീ സ്നേഹത്തിന്‍
താക്കോല്‍,
മനസ്സിന്‍റെ വാതിലില്‍ ചേര്‍ത്തു വയ്ക്കുക .

താനേതുറക്കും നിന്നകതാരിനുള്ളില്‍
പ്രതിഷ്ഠിക്കൂയെന്‍ ഹൃദയം..🥰


തിരിച്ചെത്തി,
വീണ്ടുമാ ഹൃദയത്തിന്‍ സ്നേഹഭാരം
പേറിയെന്‍ മനവാതിലില്‍ പതറിനിന്നു..


പൂട്ടി വലിച്ചെറിഞ്ഞൊരു
താക്കോലെവിടെയോ കിടന്ന്
തുരുമ്പിച്ചു പോയിരിക്കുന്നു...


വിളറി വിയര്‍ത്ത്,
തളര്‍ന്നിരുന്നൊത്തിരിനേരമാ
മാനസശ്രീകോവിലിന്‍ പടിക്കെട്ടുകളില്‍..

ഒടുവിലൊരു പുലരിയില്‍,
ഒരുപാട്  കൂട്ടലിനും കിഴിക്കലിനും
പേര്‍ത്തുംപേര്‍ത്തുമുള്ള
വിശകലനത്തിനുമൊടുവിലായ്..


തളര്‍ന്ന പാദങ്ങൾ  പെറുക്കിവച്ചാ
പടിക്കെട്ടുകളേറി, 
സ്നേഹത്തിന്‍
താക്കോലാ വാതിലിനോടൊന്നു
ചേര്‍ത്തു വച്ചു...


മെല്ലെ.. 
വളരെമെല്ലെ.. 
വളരെവളരെ മെല്ലെ..
ഗദ്ഗദത്തോടു കൂടിയാ കതകുകള്‍തുറന്നു...

ഇല്ല..
കഴിയില്ലയെന്നാർത്തു വിളിക്കും
ഹൃദയത്തിൻ   ഭാരം താങ്ങാതെയാ
ചുമരിൽ ചാരി തളർന്നിരുന്നു ....

കണ്ണുകൾ പെരുമഴയായി....

വേദനകളുടെ പാടുകളും
ഓര്‍മകളുടെ നോവുകളും
ദിനരാത്രങ്ങളുടെ
കണ്ണീര്‍പ്പെയ്ത്തിലലിഞ്ഞുപോയതിന്‍
ശേഷം,

ഇഷ്ടദാനമായ് കിട്ടിയൊരാ മിനുത്ത
ഹൃദയമവിടെ  പ്രതിഷ്ഠിച്ചു, 
പിന്നെ,
വെണ്ണക്കല്‍പോല്‍ തിളങ്ങും മനതാരിലെ
സ്നേഹത്തിന്‍ കല്‍വിളക്കില്‍
തിരികൊളുത്തി...!!!

പ്രഭ വിടർന്നു...
മാനസമൊരു പൂഞ്ചോലയായ് കുതിച്ചൊഴുകി....

പൊയ്കയിൽ നീരാടും  ഹംസങ്ങളായ്
മോഹങ്ങൾ ചിറകടിച്ചു ....

ദിനങ്ങൾ വസന്തങ്ങളായ് വിടർന്നു
കൊഴിഞ്ഞു ....

എങ്കിലും ,
ഒരുനാളുമണയരുതെന്നാശിച്ചൊരുപാട്
കാത്തുവച്ചെങ്കിലുമിനിയൊരു
തിരികൊളുത്തലിനാകാത്ത പോൽ,  

ഒരുനാളൊരു വേനല്‍ക്കാറ്റിലണഞ്ഞു
പോയാ സ്നേഹത്തിൻ ദീപനാളം  ....!!!

54 comments:

  1. കവിതയിലേക്കൊരു കഥയെ കൊണ്ട് വന്ന്,മനോഹരമായി ഇഴപിരിച്ചു ചേർത്ത്
    ഒടുക്കം ശുഭപര്യവസാനത്തിലെത്തി എന്ന്
    ഉറപ്പിക്കാൻ നിൽക്കുമ്പോഴേക്കും വീണ്ടും
    എന്താണ് തുടങ്ങയിടത്തേക്ക് തന്നെ തിരികെപ്പോയത് കവിത???
    ദിവ്യം എനിക്കിഷ്ടം ട്ടാ ഈ കവിത..

    ReplyDelete
    Replies
    1. പ്രിയ വഴി മരങ്ങൾ....
      ആദ്യത്തെ കമന്റിനു നന്ദി.!!
      ആ കഥ അങ്ങിനെയാണ്.. അതു കൊണ്ടാണ് .

      Delete
  2. വേനൽക്കാറ്റിൽ അണഞ്ഞു പോയോ?
    വായിച്ചു വായിച്ചു വന്നപ്പോൾ അവസാനം എന്നെന്നേക്കുമുള്ള സ്നേഹം ആകുമെന്ന് പ്രതീക്ഷിച്ചു... എഴുതാൻ പ്രചോദനം നൽകുന്ന എഴുത്താണ് കല്ലോലിനിയുടേത്.
    ഒട്ടും ആയാസമില്ലാതെ പകർത്തി വെച്ചത്‌ പോലെ. സ്നേഹം കൂട്ടുകാരി ❤️

    ReplyDelete
    Replies
    1. പ്രിയ അൽമിത്ര...
      എന്റെ എഴുത്ത് എഴുതാൻ പ്രചോദനം നൽകുന്നു എന്ന് പറഞ്ഞു കേട്ടതിൽ വളരെ സന്തോഷം.. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി .!!

      Delete
  3. മനസ്സിലെ വികാരതരംഗമായൊഴുകുന്ന, മനോഹരമായ വരികൾ! ആശംസകൾ

    ReplyDelete
    Replies
    1. ഈ പ്രോത്സാഹനത്തിന് ഒരുപടൊരുപാട് സ്നേഹം തങ്കപ്പൻ ചേട്ടാ ....

      Delete
  4. വൃത്തമിപ്പോഴും വട്ടത്തിൽ തന്നെയാണല്ലോ... പുറപ്പെട്ടിടത്തു തന്നെയെത്തി. കഷ്ടപ്പെട്ട് എല്ലാം ശരിയായതല്ലേ.. എന്തിന് വീണ്ടും ?

    കല്ലോലിനിക്കവിത സന്ദുരം.
    തുടർന്നെഴുതുക

    ReplyDelete
    Replies
    1. സമാന്തരൻ ചേട്ടാ ..
      നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ... യാഥാർഥ്യങ്ങൾ പലപ്പോഴും കഥ പോലെ ശുഭ പര്യവസായി ആയിരിക്കില്ലല്ലോ ...

      Delete
  5. "ഹൃദയകല്ലോലിനീ ഒഴുകുന്നു നീ
    മധുരസ്നേഹ തരംഗിണിയായ്
    കാലമാമാകാശ ഗോപുരനിഴലിൽ
    കൽപ്പനതൻ കാളകാഞ്ചികൾ ചിന്തി...."


    അങ്ങനെ വർഷങ്ങളുടെ ഇടവേള കഴിഞ്ഞ് ഒരുഗ്രൻ പോസ്റ്റുമായി തിരിച്ചെത്തി അല്ലെ <3 ഇനിയങ്ങോട്ട് തട്ടും തടയുമില്ലാതെ ആ മിനുത്ത ഹൃദയത്തിൽ നിന്ന് വാക്കുകൾ തുടർച്ചയായി ഒഴുകട്ടെ....

    ReplyDelete
    Replies
    1. ഹ ഹ ഹാ മഹേഷ്‌ ... എന്നാലും .. വഴിമരങ്ങൾക്ക് കൊടുത്തത് പോലെ ഒരു അവാർഡ് എനിക്ക് തരാഞ്ഞത് കഷ്ടായി...
      ഒന്നൂല്യങ്കിലും വർഷങ്ങൾക്ക് ശേഷം ഒരു പോസ്റ്റ്‌ ഇട്ടതല്ലേ ... 😍😍😍
      നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ..സ്നേഹം ..

      Delete
  6. കൊണ്ടുപോകുകയീ സ്നേഹത്തിൻ താക്കോൽ
    നല്ല വരികൾ, നല്ല പ്രമേയം.

    ReplyDelete
    Replies
    1. ഉദയപ്രഭൻ ചേട്ടാ... അതി സുന്ദരമായി എഴുതുന്ന നിങ്ങളിൽ നിന്നൊക്കെ കിട്ടുന്ന ഈ നല്ല വാക്കുകൾ വലിയ പ്രചോദനം ആണ്..!!
      നന്ദി ... സ്നേഹം ..!!!

      Delete
  7. "ഒരുനാളൊരു വേനല്‍ക്കാറ്റിലണഞ്ഞു
    പോയാ സ്നേഹത്തിൻ ദീപനാളം  ....!!!"

    സുധിയ്ക്ക് ക്വൊട്ടേഷൻ കൊടുക്കണോ ഞങ്ങൾ...?

    ReplyDelete
    Replies
    1. ഈ പോസ്റ്റും സുധിയുമായി യാതൊരു ബന്ധവും ഇല്ല ...

      Delete
    2. വിനുവേട്ടാ.. ക്വൊട്ടേഷൻ എന്തിനാണെന്ന് മനസ്സിലായില്ല... വായനയ്ക്കും അഭിപ്രായത്തിനും നന്ദി .!!!

      Delete
  8. ആരാണാ ദീപനാളം അണച്ചു കളഞ്ഞത്.. ഹും.. ആ വേനൽക്കാറ്റിനോട് കടുത്ത ദേഷ്യം രേഖപ്പെടുത്തുന്നു 🤨

    ReplyDelete
    Replies
    1. പ്രിയ സൂര്യ ...
      വിധിയാണ് ആ വേനൽക്കാറ്റ് .!!
      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ..!!!

      Delete
  9. ആഞ്ഞു കുറ്റിയിട്ടിട്ടും കയറി വന്നതല്ലേ, ഇടിച്ചു കയറിയതല്ലേ,ചുമ്മാ ഒരു വേനൽക്കാറ്റിനും കെടുത്താനാകില്ല ട്ടോ.. കുട്ടി കുറച്ചു കൂടി ഓണം കൂടുതൽ ഉണ്ണെണ്ടിയിരിക്കുന്നു, അന്നാലെ ഈ വക ബോധം വരൂ ട്ടോ..അന്ന് ഇത് തിരുത്തി എഴുതിയിരിക്കണം..കേട്ടോ

    ReplyDelete
    Replies
    1. ഗൗരി ചേച്ചീ ... ചേച്ചി എന്നെ തെറ്റിദ്ധരിച്ചു.. ഇതൊരു കഥയാണ് . ഇനിയൊരിക്കലും തിരുത്തി എഴുതുവാനാകാത്ത കഥ .!!
      വായനയ്ക്കും അഭിപ്രായത്തിനും ഉപദേശങ്ങൾക്കും നന്ദി .. സ്നേഹം .!!!

      Delete
  10. ദിവ്യക്കുഞ്ഞേ ... കവിതയെക്കുറിച്ചു പറയും മുൻപേ പറയട്ടെ . ദിവ്യയുടെ ബ്ലോഗ് കണ്ടപ്പോൾ എന്തു സന്തോഷം ഉണ്ടായെന്നോ .. കുടുംബജീവിതത്തിലേക്കു കടക്കുമ്പോൾ സ്വാഭാവികമായും എല്ലാ സ്ത്രീകളുടെയും ജീവിതത്തിൽ ഉണ്ടാകുന്ന തിരക്കുകൾ ... ഒക്കെ ആവാം ദിവ്യ ബ്ലോഗിൽ നിന്നും വിട്ടുനിന്നത് .
    ഇനി ഉണരട്ടെ ഈ ബ്ലോഗ് .. സ്നേഹത്തിൻ ദീപനാളം തെളിഞ്ഞിരിക്കട്ടെ എന്നും കെടാതെ ..
    ആശംസകൾ പ്രിയ ദിവ്യാ ..

    ReplyDelete
    Replies
    1. ഗീതച്ചേച്ചീ .... ഈ സ്നേഹത്തിന് ഒരുപാട് നന്ദി ... എനിക്കും സന്തോഷം ..!!!

      Delete
  11. "ഇനിയൊരാളെയും പടികടത്തില്ലെന്നാഞ്ഞു
    കുറ്റിയിട്ട വാതിലുകൾ,

    ഉള്ളില്‍ കണ്ണീനീര്‍ വീഴ്ത്തിക്കെടുത്തിയ
    കല്‍വിളക്ക്..!"

    ഗംഭീരം!

    ഒരു ദുഃഖത്തിൽ നിന്നും കഷ്ടപ്പെട്ട് കരകയറി ഒന്ന് സന്തോഷിച്ചു വരുമ്പോഴേക്കും വീണ്ടും മറ്റൊരു ദുഖത്തിലേക്ക് വീഴുന്ന ജീവിതം! അവസാനത്തെ ആ ട്വിസ്റ്റ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. നന്നായി എഴുതി. ഇനി നിർത്താതെ എഴുതുക. കട്ട സപ്പോർട്ട്!

    ReplyDelete
    Replies
    1. കൊച്ചൂ.. കൊച്ചുവിന്റെ കത്തി, മടവാൾ, ആണിപ്പാര, സ്ക്രൂ ഡ്രൈവർ ... ഇതൊക്കെ പ്രതീക്ഷിച്ചാണ് ഞാനിരുന്നത്. എന്നെ വെറുതേ വിട്ടതാണോ ?
      നല്ല വാക്കുകൾക്ക് നന്ദി , സ്നേഹം , സന്തോഷം ..!!

      Delete
    2. നിങ്ങടെയൊക്കെ കൂടെ കൂടി ഞാൻ നന്നായി പോയോന്നൊരു സംശയം!

      Delete
  12. ഇതാണ് ജീവിതം. ഒന്ന് കഴിയുമ്പോഴേക്ക് മറ്റൊന്ന് വരും. അടുത്ത പണി വരാനാണ് കാറ്റ് വീണ്ടും ദീപം അണച്ചത് രക്ഷപെട്ടോട്ട.

    നല്ല കവിത... ഇഷ്ടപ്പെട്ടു. ഉം ഉം ഉം

    ReplyDelete
    Replies
    1. ആദീ.....
      ആ പറഞ്ഞത് ശരിയാണ് .. പണി പുറകെ പുറകെ വന്നുകൊള്ളും ...
      ആ അവസാനത്തെ 3 ഉം എന്തിനാണെന്ന് ആലോചിച്ചു എന്റെ തലച്ചോറിന്റെ പുകക്കുഴലിൽ നിന്നും കട്ടപ്പുക ഉയരുന്നു. 🤩🤩🤩
      വായനയ്ക്കും അഭിപ്രായത്തിനും നന്ദി .
      ഈ പുതിയ പോസ്റ്റിന്റെ ക്രെഡിറ്റ്‌ മുഴുവൻ നമ്മുടെ അഗ്ഗ്രിഗേറ്ററിനു ആണ്.!!!

      Delete
  13. വേനൽക്കാറ്റിൽ സ്നേഹത്തിന്റെ ദീപനാളങ്ങൾ ഒരിക്കലുമണയാതിരിക്കട്ടെ.

    ReplyDelete
    Replies
    1. പ്രിയ രാജ് ...
      ഇതൊരു കഥയും കടംകഥയും ആണ് .!!
      വായനയ്ക്കും അഭിപ്രായത്തിനും നന്ദി.!!
      കുറച്ചും കൂടിയൊക്കെ അപഗ്രഥിക്കാമായിരുന്നു... അത്രയ്ക്കൊന്നും ഇല്ല്യാല്ലേ .... 😜😜😜

      Delete
    2. ഹെയ് കുറവ് വിചാരിക്കണ്ട

      Delete
  14. സ്നേഹം എന്നും അണയാതെ നിലനിൽക്കട്ടെ.

    ReplyDelete
  15. ഉനൈസ്.. വായിക്കാനും അഭിപ്രായം രേഖപ്പെടുത്താനും കാണിച്ച സന്മനസ്സിനു നന്ദി..!!!

    ReplyDelete
  16. ലോകത്തിലെ സകല മലയാളം ബ്ലോഗ്ഗെര്മാരെയും കമന്റിട്ടു പ്രോത്സാഹിപ്പിക്കുകയും ബ്ലോഗിന്റെ ഉന്നമനത്തിനായി അഹോരാത്രം പ്രവർത്തിക്കുകയും ചെയ്യുന്ന പ്രശസ്തനായ ഒരു ബ്ലോഗൻ ഈ പോസ്റ്റിൽ കമന്റ്‌ ഇട്ടിട്ടില്ല.... എന്താല്ലേ.......!!!!!

    ReplyDelete
    Replies
    1. അല്ലെങ്കിലും മുറ്റത്തെ കല്ലോലിനിക്ക് മണമില്ലല്ലോ.....ഹും... പ്രമുഖനാണത്രേ പ്രമുഖൻ..

      Delete
  17. പോസ്റ്റ് വന്നതിൽ സന്തോഷം. സ്നേഹത്തിന്റെ താക്കോൽ ഭദ്രമാക്കി വയ്ക്കൂ. കവിത ഇഷ്ടമായി

    ReplyDelete
    Replies
    1. വിധിയുടെ താക്കോൽ ആരുടെ കയ്യിലും ഭദ്രമല്ല... നന്ദി ചേച്ചീ

      Delete
  18. അണഞ്ഞു പോയാലും പിന്നേയും അത് തെളിയുമെന്നെ. പിന്നേം പിന്നേം തെളിയാൻവേണ്ടിയാവും കാറ്റ് അതിനെ പിന്നേം പിന്നേം കെടുത്തുന്നത്.

    ReplyDelete
    Replies
    1. ചിലതൊക്കെ ഒരിക്കലും തെളിയാത്ത വിധമാണ് അണയാറുള്ളത്. ഇതും അതുപോലെയാണ് അണഞ്ഞത് .
      വായനയ്ക്കും അഭിപ്രായത്തിനും വളരെ വളരെ നന്ദി .!!!

      Delete
  19. ഹായ്. ഹായ്. എഴുതിത്തുടങ്ങിയല്ലോ .


    കവിത ഇഷ്ടം.

    ഞാൻ ഇടുന്ന കമന്റ് ട്രോളായി വീശാൻ സാധ്യത ഉള്ളതിനാൽ വായനയുടെ അടയാളം രേഖപ്പെടുത്തുന്നു.

    ReplyDelete
  20. എന്റമ്മേ... ഹൃദയ കല്ലോലിനി എന്ന നിങ്ങളുടെ പേര് കവിതക്ക് ചേരുന്നതാണ്.. ഹൃദയം തലോടി.. ഉള്ളിലൂടെ ഒഴുകുന്ന പുഴ പോലെ... ആഴമുള്ള..അലകളുള്ള.. ശക്തമായ അടിയൊഴുക്കുകളുള്ള പുഴ... തീക്ഷണതയാർന്നത്..

    ReplyDelete
    Replies
    1. ആനന്ദ് !!! നല്ല വാക്കുകൾക്ക് നന്ദി !!

      Delete
  21. ഏറ്റക്കുറച്ചിലുകളും നേട്ടവും നഷ്ടങ്ങളും ഒരുമിക്കലും വേർപിരിയലും കയറ്റവും ഇറക്കവും വെളിച്ചവും ഇരുട്ടും ഇണക്കവും പിണക്കവും തകരലും കൂട്ടിച്ചേരലും ഒക്കെ കൂടി സംഭവബഹുലമാണീ ജീവിതം അല്ലേ?

    എന്നാലും അവസാനം ആ വിളക്ക് കെടുത്തേണ്ടിയിരുന്നില്ല. പ്രതീക്ഷയുടെ കിരണമായി അതങ്ങനെ തെളിച്ചു നിർത്താമായിരുന്നു.

    ഇനിയുമിനിയും എഴുതുക

    ReplyDelete
    Replies
    1. അതിന്റെ അവസാനം അങ്ങിനെയാണ് അതുകൊണ്ടാണ് അങ്ങിനെ എഴുതിയവസാനിപ്പിച്ചത്. ജീവിതം പലപ്പോഴും നമ്മൾ കരുതും പോലെ അല്ലല്ലോ ...
      ആദ്യായിട്ടാണെന്നു തോന്നുന്നു ഇവിടെ ... സ്വാഗതം നിഷ ചേച്ചീ .. ഒപ്പം നന്ദിയും സ്നേഹവും .

      Delete
  22. ഇനിയൊരാളെയും പടികടത്തില്ലെന്നാഞ്ഞു
    കുറ്റിയിട്ട വാതിലുകൾ,

    ഉള്ളില്‍ കണ്ണീനീര്‍ വീഴ്ത്തിക്കെടുത്തിയ
    കല്‍വിളക്ക്..!

    ReplyDelete
    Replies
    1. മുരളിയേട്ടാ.. സ്നേഹം ഇഷ്ടം ....

      Delete
  23. ക6ല്ലാലിനി ബൂലോകത്ത് തിരിച്ചെത്തിയതിൽ സന്തോഷം.

    ReplyDelete
    Replies
    1. എനിക്കും സന്തോഷം മാഷേ ....
      ഒരുപാട് നന്ദി .

      Delete
  24. ഇത് പോലെ മനോഹരമായ വരികളുമായി , വീണ്ടും ഹൃദയ കല്ലോലിനി വരുന്നതും കാത്ത് , ആശസകളോടെ ഞാനും ഉണ്ട് …..

    ReplyDelete
    Replies
    1. അധികം കാത്തിരിപ്പിക്കാതെ എഴുതാൻ കഴിയണം എന്നാശയുണ്ട്. നടക്വോ എന്തോ ?
      അഭിപ്രായത്തിനൊരുപാട് നന്ദി കേട്ടോ

      Delete
  25. ഇത്രയും നാൾ അടക്കപ്പിടിച്ച ആശയങ്ങളുടെ ഒരു വിസ്ഫോടനം ശക്തമായ വാക്കുകളിലൂടെ ഒഴുകി. മനോഹരം. തുടരുക.

    ReplyDelete
    Replies
    1. ഹ ഹാ ... വളരെ നന്ദി ബിപിൻ സർ ..!!

      Delete


  26. ഒരുനാളുമണയരുതെന്നാശിച്ചൊരുപാട്
    കാത്തുവച്ചെങ്കിലുമിനിയൊരു
    തിരികൊളുത്തലിനാകാത്ത പോൽ,

    ഒരുനാളൊരു വേനല്‍ക്കാറ്റിലണഞ്ഞു
    പോയാ സ്നേഹത്തിൻ ദീപനാളം!!

    മരുഭൂമിയിൽ ഇരുന്നു കവിത വായിച്ചപ്പോൾ ഒരു മഴ നനഞ്ഞസുഖം..ഇഷ്ടം.. ആശംസകൾ

    ReplyDelete
  27. കവിത വായിച്ചു. മനസിന്റെ വിഷമങ്ങൾ, വികാരങ്ങൾ ഒക്കെ പകർത്താൻ ഉള്ള ശ്രമം കൊള്ളാം.. പക്ഷേ വായന അവിടെയിവിടെ തടഞ്ഞു നിൽക്കുന്നു. വരികൾ വാർപ്പുമാതൃകകളിൽ കുരുങ്ങിയത് കൊണ്ടോ.. ചില വാക്കുകൾ ഒക്കെ sync ആവാത്ത പോലെ. Sorry for being blunt &open in criticism. പക്ഷേ സദുദ്ദേശത്തോടെയുള്ള വിമർശം കൂടെ വായനക്കാരന്റെ കടമ ആണെന്ന് ഞാൻ കരുതുന്നു.

    ReplyDelete
  28. സ്നേഹം മോഹം പ്രതീക്ഷ സംഗമം സാഫല്യം ഒടുവിൽ വിരഹം..വായനക്കാരന്റെ മനസ്സിൽ നൊമ്പരം..കവിത ഏറ്റം ഹൃദ്യം..

    ReplyDelete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......