Pages

Monday 16 March 2015

ദാമ്പത്യപശ

Google Images










പൊട്ടിപ്പോയ ദാമ്പത്യത്തിന്‍ ചരടുകള്‍
ഒട്ടിച്ചു ചേര്‍ക്കാന്‍ ദാമ്പത്യപ്പശയെന്നൊന്നുണ്ടെന്ന്-

സ്നേഹം, ക്ഷമ, സഹനം എന്നീ
മഹത്തായ മൂല്യങ്ങൾ കൊണ്ടുണ്ടാക്കാമെന്ന്-

ഞാനെന്ന ഭാവത്തിന് ചിറകുകൾ
മുളച്ചയീ കാലഘട്ടത്തില്‍ ഇവയൊന്നുമില്ലെന്ന്-

ആയതിനാൽ,

സ്നേഹത്തിന്‍ ഇഴചേര്‍ത്തുകെട്ടാനോ,
ക്ഷമയാലവയെ നിലനിർത്തുവാനോ,
സഹനത്താല്‍ ഉറപ്പേകുവാനോ,
കഴിയാതെ;

ദാമ്പത്യത്തിന്‍ കാണാചരടുകള്‍
വേറിട്ടുതന്നെ കിടക്കുന്നു-

                     ✳✳✳

35 comments:

  1. കൊള്ളാം.നല്ല ആശയം.
    എന്നാലും..................

    ReplyDelete
  2. ആശയം ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം... എന്നാലും.. എന്താണെന്നു മനസ്സിലായില്ല... നന്ദി.. വീണ്ടും ഈ കല്ലോലിനിയിലേക്ക് കൈകാല്‍മുഖം കഴുകാന്‍ വരിക....

    ReplyDelete
    Replies
    1. കൊള്ളാം.


      കവിത അതേ പടി ജീവിതത്തിൽ പാലിയ്ക്കാൻ കവയിത്രിയ്ക്ക്‌ കഴിയട്ടേയെന്ന് പ്രാർത്ഥിക്കുന്നു.!!!!

      Delete
    2. എന്താ ഉദ്ദേശിച്ചത്.??

      Delete
  3. (ആയതിനാൽ) എന്ന വാക്കാണോ/ (കഴിയാതെ) എന്ന് അൽപം വിട്ട്‌ എഴുതിയിരിക്കുന്നതാണോ എന്നറിയില്ല...ഒരു പൊരുത്തക്കേട്‌.
    മറ്റൊരാളുടെ കാഴ്ചപ്പാടിൽ കുഴപ്പമില്ലായിരിക്കും.

    ReplyDelete
  4. സ്നേഹത്തിന്‍ ഇഴചേര്‍ത്തു
    കെട്ടാനോ, ക്ഷമയാലവയെ നില
    നിർത്തുവാനോ, സഹനത്താല്‍ ഉറപ്പേകുവാനോ,
    കഴിയാതെ; ദാമ്പത്യത്തിന്‍ കാണാചരടുകള്‍ വേറിട്ടു
    തന്നെ കിടക്കുന്നു-

    ReplyDelete

  5. "സ്നേഹം, ക്ഷമ, സഹനം ഇവ മൂന്നും മഹത്തായ മൂല്യങ്ങൾ തന്നെ. നല്ല ആശയം

    ReplyDelete
    Replies
    1. ഗീതേച്ചീ... നന്ദി.. നമസ്കാരം..

      Delete
  6. ആദ്യമായാണ്‌ ഇവിടം ...നന്നായി ..പശ തേച്ചു ഒട്ടിച്ചു നിര്‍ത്തേണ്ട ഒന്നാണോ ദാമ്പത്യം ..? പശയൊന്നുമില്ലാതെ ഒരിക്കലും പിരിയാനാവാതെ ഒട്ടി ,ഒട്ടിപ്പിടിക്കെണ്ടതല്ലേ..? കവിത എനിക്കിഷ്ട്ടപ്പെട്ടു ...അഭിപ്രായം പശ തേച്ച ദാമ്പത്യത്തെക്കുറിച്ചാണ് ....

    ReplyDelete
    Replies
    1. സ്വാഗതം സലിമിക്കാ..... ചിലർക്കൊക്കെ ചിലപ്പോള്‍ പശ വേണ്ടിവരും.... ഒരു കുടുംബം നന്നാവണ കാര്യല്ലേ... ഒട്ടിക്കാതെ തരല്ല്യാലോ....
      ഇവിടെ വന്ന് രണ്ടക്ഷരം കുറിക്കാന്‍ സന്മനസ്സു കാട്ടിയതില്‍ പ്രത്യേകം നന്ദി....

      Delete
  7. ഏച്ചുകെട്ട്യാൽ മുഴച്ചിരിക്കും, ഒട്ടിച്ചാലെങ്ങനിരിക്കും?

    ചൊല്ലാൻ പറ്റാത്ത ഈ കവിതക്ക് ചെറുത് അഭിപ്രായിക്കില്യ, അല്ലേലും, ചെറുതും കവിതേം പണ്ടേക്കു പണ്ടേ ജഗഡാജകട്യാ.

    ReplyDelete
    Replies
    1. ഒട്ടിയിരിക്കും..... ചെറുതിനെ കണ്ടുകിട്ടിയതില്‍ വല്ല്യ സന്തോഷം... ചൊല്ലാന്‍ പറ്റുന്ന കവിതയെഴുതാന്‍ മാത്രം വളര്‍ന്നിട്ടില്ല്യ കുട്ട്യേ... ലാസ്റ്റ് വാചകം വായിച്ചിട്ടെന്‍റെ നാക്കുളുക്കി... വീണ്ടും വരിക... ഒരു കിലോ നന്ദിയും രണ്ട് കിലോ സന്തോഷവും ഞാൻ പൊതിഞ്ഞു വച്ചിട്ടുണ്ട്ട്ട്വോ....

      Delete
  8. ഞാനെന്ന ഭാവത്തിന് ചിറകുകൾ
    മുളച്ചയീ കാലഘട്ടത്തില്‍ ഇവയൊന്നുമില്ലെന്ന്- Correct.

    ReplyDelete
    Replies
    1. എന്താ ചെയ്യാ... ഡോക്ടർജീ... കലികാലംന്നല്ലാണ്ടെന്താ പറയ്യാ...
      ഈ വരവിന് നന്ദീട്ട്വോ...

      Delete
  9. ദാമ്പത്യത്തിന്‍ കാണാചരടുകള്‍
    വേറിട്ടുതന്നെ കിടക്കുന്നു- ????

    ReplyDelete
    Replies
    1. സ്വാഗതം അരീക്കോടന്‍ സര്‍....
      ഒരു ദമ്പത്യം പോലും വേറിട്ട് കിടക്കരുതേയെന്ന് ആശിക്കുന്നു...
      ദാ... നന്ദി പ്രത്യേകം പോക്കറ്റിലിട്ടോളൂ....

      Delete
  10. ആ മാന്ത്രിക ചേരുവയിൽ 'സ്നേഹം' എന്ന സാധനം ഇല്ല. സഹനവും ക്ഷമയും മാത്രം.പിന്നെ ഒന്ന് കൂടി. 'അഡ്ജസ്റ്റ്മെൻറ്'. അതാണ്‌ ദിവ്യേ ഇത് വേറിട്ട്‌ തന്നെ കിടക്കുന്നത്.

    ReplyDelete
    Replies
    1. ആ അഡ്ജസ്റ്റ്മെന്‍റിലും കുറെശ്ശെ സ്നേഹം പുരട്ടിയിരുന്നെങ്കില്‍ അല്ലേ.. സര്‍... എപ്പോഴുമുള്ള ഈ വരവിനു എപ്പോഴത്തെയും പോലെ നന്ദി...

      Delete
  11. നന്നായിരിക്കുന്നു

    ReplyDelete
    Replies
    1. സ്വാഗതം സുഹൃത്തേ.... അഭിപ്രായമറിയിച്ചതില്‍ വളരെ സന്തോഷം... നന്ദി.

      Delete
  12. .സ്നേഹമില്ലാത്ത എല്ലാം വെറും വെറും പ്രഹസനം അല്ലെ .........

    ReplyDelete
    Replies
    1. അതെ മിനിച്ചേച്ചീ....
      ഈ സന്ദര്‍ശനത്തിന് താങ്സ്ട്ടോ....

      Delete
  13. കലമാകുമ്പോള്‍ തട്ടിയും,മുട്ടിയുമിരിക്കും
    പൊട്ടിപോകാതിരിക്കാന്‍ ശ്രദ്ധവേണം!
    നല്ല ആശയം.നന്നായിട്ടുണ്ട് കവിത.
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ സര്‍..... ചട്ടിയും കലവും പൊട്ടാണ്ടിരിക്കട്ടെല്ലേ..., ഇനിയും വരണേ...

      Delete
  14. സ്നേഹം,ക്ഷമ, സഹനം!!! ഒപ്പം ഒന്നുകൂടി, വിശ്വാസം, ഇവയല്ലേ എല്ലാം???

    ReplyDelete
    Replies
    1. സുസ്വാഗതം മോഹന്‍ സര്‍..., അതെ ഇവയെല്ലാം തന്നെയാണെല്ലാം....

      Delete
  15. Replies
    1. എന്‍റെ ഹൃദയകല്ലോലിനിയിലേക്ക് സ്വാഗതം ധ്രുവന്‍..., വീണ്ടും പ്രതീക്ഷിക്കുന്നു.. നന്ദിയോടെ...

      Delete
  16. 'പ്രണയപ്പശ'യില്‍ പ്രാണനുകള്‍ ഊട്ടപ്പെടട്ടെ....!

    ReplyDelete
  17. അതെ.. മാഷേ... അതു തന്നെ ഞാനും ആശിക്കുന്നു...

    ReplyDelete
  18. പശ നല്ലതാണ്......പശ പുരട്ടാനുള്ള മനസ്സാണു വേണ്ടത്.....വീണ്ടും.......പശ നല്ലതാണ്......

    ReplyDelete
    Replies
    1. അതെ.. പശ നല്ലതാണ്.. ആവശ്യമായ സന്ദർഭങ്ങളിൽ ഉപയോഗിക്കുക..
      അതിന്‍റെ ഗുണമനുഭവിക്കുക.
      അഭിപ്രായത്തിനു നന്ദി..

      Delete
  19. ഒന്നാവണമെന്ന് കരുതി ചരടില്‍ കോര്‍ത്തു, ഒന്നായി പുതുമോടി മെല്ലെ മാഞ്ഞു..
    പിന്നെ പതിയെ തല പൊക്കുകയായി.. ഞാനെന്ന ഭാവം. ഞാന്‍.. ഞാന്‍. ഞാന്‍ മാത്രം...

    ReplyDelete
    Replies
    1. നന്ദി ദീപൂ...
      വീണ്ടും വരൂ....

      Delete
  20. കുറച്ച് പശ കൊണ്ട് ഒരുപാട് ഒട്ടിച്ച് ചേർക്കാം....
    ആശംസകൾ

    ReplyDelete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......